ഒരു ചില്ലിന് അപ്പുറവും ഇപ്പുറവും ; സിംഹത്തോട് കുശലം പറഞ്ഞ് അജു വർഗീസ് !
മലയാളികളുടെ പ്രിയ താരമാണ് അജു വർഗീസ്.ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളെ രസിപ്പിക്കുകയും തന്റേതായ ഒരിടം സ്വന്തമാക്കുകയും ചെയ്ത താരമാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അജു ഇന്ന് തിരക്കേറിയ നടന്‍മാരില്‍ ഒരാളായി മാറി കഴിഞ്ഞു . ഇപ്പോള്‍ ഇതാ അജു പങ്കുവെച്ച ഒരു വീഡിയ വൈറലായി മാറിയിരിക്കുകയാണ്.
നർമസംഭാഷണങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരം ഇത്തവണ നർമം വിതറിയത് സിംഹത്തിനു മുന്നിലാണ്. ഒരു ചില്ലിന് അപ്പുറവും ഇപ്പുറവും ഇരുന്ന് സിംഹത്തോട് കുശലം പറയുന്ന അജുവിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
അജുവിനെ കണ്ടതും സിംഹം അടുത്തേയ്ക്ക് വരുന്നത് വിഡിയോയില്‍ കാണാം. മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലെ ആശാന്റെ കാല്‍ തല്ലിയൊടിച്ചു എന്ന ഹിറ്റ് സംഭാഷണമാണ് വിഡിയോയുടെ പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്.
ഗ്ലാസ് ഇല്ലായിരുന്നുവെങ്കില്‍ കാണാമായിരുന്നു, ധൈര്യം ഉണ്ടെങ്കില്‍ ചില്ലിന്‍റെ ഇപ്പുറത്തേക്ക് വാടാ തുടങ്ങി രസകരമായ കമന്റുകളാണ് പ്രേക്ഷകരിൽ നിന്നും വിഡിയോയ്ക്ക് ലഭിക്കുന്നത്.നിവിന്‍ പോളി നായകനാകുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രമാണ് അജുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങി വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
