Malayalam Breaking News
നായികയായി സൂപ്പർഹിറ്റ് ചിത്രങ്ങൾ എത്രയുണ്ടെങ്കിലും സഹതാരമായി അഭിനയിക്കാൻ തയ്യാറായി ഐശ്വര്യ രാജേഷ്!!!
നായികയായി സൂപ്പർഹിറ്റ് ചിത്രങ്ങൾ എത്രയുണ്ടെങ്കിലും സഹതാരമായി അഭിനയിക്കാൻ തയ്യാറായി ഐശ്വര്യ രാജേഷ്!!!
നായികയായി സൂപ്പർഹിറ്റ് ചിത്രങ്ങൾ എത്രയുണ്ടെങ്കിലും സഹതാരമായി അഭിനയിക്കാൻ തയ്യാറായി ഐശ്വര്യ രാജേഷ്!!!
മലയാളത്തിലും തമിഴിലും ഒരുപോലെ മികച്ച നല്ല ചിത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ രാജേഷ്. അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്ബോള്‍ ഐശ്വര്യ രാജേഷ് ആ കഥാപാത്രത്തിന്റെ പദവിയോ പ്രായമോ നോക്കാറില്ല. തമിഴ് സിനിമയിലെ നായികാ സങ്കല്പങ്ങളെയെല്ലാം മാറ്റിയെഴുതിയ ഐശ്വര്യ പുതിയ സിനിമയിൽ സഹതാരമായിട്ടാണ് എത്തുന്നത്.
ചെക്കച്ചെവന്ത വാനം, വട ചെന്നൈ, കനാ എന്നീ ചിത്രങ്ങളിലൂടെ തുടര്‍ച്ചയായി വിജയങ്ങള്‍ നല്കിയ ഐശ്വര്യ വീണ്ടും സഹതാര വേഷങ്ങള്‍ ചെയ്യുന്നു. ജിവി പ്രകാശ് നായകനായി എത്തുന്ന ചിത്രത്തില്‍ നായകന്റെ സഹോദരി വേഷമാണ് ഐശ്വര്യയ്ക്ക്. കഥയില്‍ വളരെ അധികം പ്രാധാന്യമുണ്ടത്രെ ഈ സഹോദരിയ്ക്ക്.
മണിരത്നത്തിന്റെ അസോസിയേറ്റായ ധനശങ്കറാണ് ചിത്രം സംവിധനം ചെയ്യുന്നത്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഐശ്വര്യ. ധ്രുവനച്ചിത്തിരം, ഇത് വേദാളം സൊല്ലും കഥൈ, ഇടം പൊരുള്‍ യേവാള് എന്നീ ചിത്രങ്ങള്‍ കൂടാതെ പേര് തീരുമാനിക്കാതെ വേറെയും അഞ്ച് ചിത്രങ്ങള്‍ ഐശ്വര്യയുടെ ലിസ്റ്റിലുണ്ട്.
ആങ്കറിങ്ങിലൂടെ വന്ന് സിനിമയിലെത്തിയ ഐശ്വര്യ രാജേഷ് തമിഴ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിക്കുന്നത്. കന്നട ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 40 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ അഭിനയിച്ച ജോമോന്റെ സുവിശേഷവും, സഖാവും ഹിറ്റ് സിനിമകൾ ആയിരുന്നു.
aishwarya rajesh as suppperting actress
