Malayalam Breaking News
ഗ്ലാമർ റോളുകൾ ചെയ്യാൻ തയ്യാറാണെന്ന് ഐശ്വര്യ രാജേഷ്
ഗ്ലാമർ റോളുകൾ ചെയ്യാൻ തയ്യാറാണെന്ന് ഐശ്വര്യ രാജേഷ്
ജോമോന്റെ സുവിശേഷം, സഖാവ് എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ രാജേഷ്. അഭിനയമികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടി. ഇപ്പോൾ ഇതാ ഐശ്വര്യ രാജേഷിന് ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ഐശ്വര്യ രാജേഷ് പറയുന്നു
എനിക്ക് ലഭിക്കുന്ന വേഷങ്ങള്‍ മികച്ചതാണെങ്കില്‍ അതില്‍ ഗ്ലാമര്‍ ഉണ്ടെങ്കിലും ഞാന്‍ ചെയ്യും. പക്ഷേ എനിക്ക് യോജിച്ചതല്ലെങ്കില്‍ ഞാന്‍ ചെയ്യില്ല എന്നും കൂടെ താരം കൂട്ടിച്ചേര്‍ത്തു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്താലേ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റൂ എന്ന തോന്നലില്ല.ഞാന്‍ ഇപ്പോള്‍ തെലുങ്കിലും ഹിന്ദിയിലും സിനിമ ചെയ്യുന്നുണ്ട്. അതൊന്നും ഗ്ലാമര്‍ വേഷങ്ങളല്ല, എല്ലാം ശക്തമായ റോളുകളാണ്.
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഐശ്വര്യ വ്യക്തമാക്കി. ഐശ്വര്യ നായികയായി എത്തിയ കനാ വലിയ വിജയം നേടിയിരുന്നു. നായിക പ്രധാനയമുള്ള ചിത്രമായിരുന്നു കനാ.
aishwarya open up about glamour role
