Connect with us

മൂന്നു വർഷത്തിന് ശേഷം വീണ്ടുമെത്തുന്ന കൂട്ടുകെട്ട് , നിവിൻ പോളി – ഉണ്ണി മുകുന്ദൻ നായക പ്രതിനായക വേഷം തുടങ്ങി മിഖായേലിലെ ആ 8 പ്രത്യേകതകൾ ..

Malayalam Breaking News

മൂന്നു വർഷത്തിന് ശേഷം വീണ്ടുമെത്തുന്ന കൂട്ടുകെട്ട് , നിവിൻ പോളി – ഉണ്ണി മുകുന്ദൻ നായക പ്രതിനായക വേഷം തുടങ്ങി മിഖായേലിലെ ആ 8 പ്രത്യേകതകൾ ..

മൂന്നു വർഷത്തിന് ശേഷം വീണ്ടുമെത്തുന്ന കൂട്ടുകെട്ട് , നിവിൻ പോളി – ഉണ്ണി മുകുന്ദൻ നായക പ്രതിനായക വേഷം തുടങ്ങി മിഖായേലിലെ ആ 8 പ്രത്യേകതകൾ ..

മൂന്നു വർഷത്തിന് ശേഷം വീണ്ടുമെത്തുന്ന കൂട്ടുകെട്ട് , നിവിൻ പോളി – ഉണ്ണി മുകുന്ദൻ നായക പ്രതിനായക വേഷം തുടങ്ങി മിഖായേലിലെ ആ 8 പ്രത്യേകതകൾ ..

മിഖായേലിനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത് . ചോക്ലേറ്റ് ഹീറോ പരിവേഷം വെടിഞ്ഞു നിവിൻ പോളിയുടെ മാസ്സ് അവതാരമാണ് കാണാൻ ഇരിക്കുന്നത്. മാത്രമല്ല പ്രതിനായക വേഷത്തിൽ ഉണ്ണി മുകുന്ദന്റെ പ്രകടനവും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്. മിഖായേലിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒട്ടേറെ കാര്യങ്ങളുണ്ട് . അതിൽ എടുത്തു പറയേണ്ട എട്ടു കാര്യങ്ങളുണ്ട് .

  • നിവിൻ പോളിയുടെ മാസ്സ് പ്രകടനം.

ചോക്ലേറ്റ് നായകനായും കുടുംബസ്ഥനായുമൊക്കെയാണ് നിവിൻ പോളിയെ ഇതുവരെ ആരാധകർ കണ്ടത്. എന്നാൽ മിഖായേലിൽ നല്ല മാസ്സ് പ്രകടനത്തിനാണ് നിവിൻ ഒരുങ്ങുന്നത്. ട്രെയിലറിൽ ഇത് വ്യക്തമാണ്. സിനിമയിലെ നിവിൻ പോളിയുടെ ലുക്കും ശ്രധേയമാണ്.

  • മഞ്ജിമയും നിവിൻ പോളിയും മൂന്നു വർഷത്തിന് ശേഷം

നിവിൻ പോളിയുടെ ഒരു വടക്കൻ സെൽഫിയിലാണ് മഞ്ജിമ നായികയായി അരങ്ങേറുന്നത്. 1998 ൽ ബാല താരമായി തുടങ്ങിയ മഞ്ജിമ , തമിഴിലാണ് പിനീട് സജീവമായത് . മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നിവിന്റെ നായികയായി തന്നെ തിരികെയെത്തുകയാണ് മഞ്ജിമ മിഖായേലിലൂടെ.

  • ഉണ്ണി മുകുന്ദന്റെ വില്ലൻ വേഷം

സുന്ദരനായ മസിൽ അളിയൻ ആണ് മലയാളികൾക്ക് ഉണ്ണി മുകുന്ദൻ. താടിയും ചന്ദനക്കുറിയുമൊക്കെയായി ചോക്ലേറ്റ് ഹീറോ പരിവേഷമാണ് ഉണ്ണിക്കും. എന്നാൽ മിഖായേലിലൂടെ പ്രതിനായക വേഷത്തിൽ എത്തുകയാണ് ഉണ്ണി മുകുന്ദൻ. നിവിൻ പോളി – ഉണ്ണി മുകുന്ദൻ കൂട്ടുകെട്ട് സ്‌ക്രീനിൽ വിസ്മയം തീർക്കുമെന്ന് ഉറപ്പാണ്.

  • ഹനീഫ് അദനിയുടെ ഹാട്രിക് പ്രതീക്ഷ

ഗ്രേറ്റ് ഫാദർ , അബ്രഹാമിന്റെ സന്തതികൾ ഇപ്പോൾ മിഖായേൽ.. രണ്ടു വർഷവും തുടർച്ചയായി നേടിയ 50 കോടി കിലുക്കം മിഖായേലിലും നേടുമെന്ന് ഉറപ്പാണ്. അതോടെ മലയാള സിനിമയിൽ ഹാട്രിക് നേടുന്ന ആദ്യ സംവിധായകനാകും ഹനീഫ് അദാനി .

  • രവി വർമന്റെ ശിഷ്യന്റെ അരങ്ങേറ്റം

ലോകോത്തര നിലവാരത്തിൽ അന്താരാഷ്ട്രപരമായി പ്രസിദ്ധനായ രവി വർമന്റെ അസിസ്റ്റന്റ് ക്യാമറാമാൻ ആണ് വിഷ്ണു പണിക്കർ. വിഷ്ണു മിഖായേലിലൂടെ സിനിമാറ്റിഗ്രാഫറായി അരങ്ങേറ്റം കുറിക്കുകയാണ്. മിഖായേൽ ട്രെയ്‌ലർ ഇറങ്ങിയതിനു പിന്നാലെ ഏറ്റവും പേര് തിരഞ്ഞ വ്യക്തിയാണ് വിഷ്ണു പണിക്കർ.

  • ഗോപിസുന്ദറിന്റെ സംഗീതം

മലയാളത്തിനപ്പുറം വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ . ഇൻകെ ഇൻകെ എന്ന ഗീതാഗോവിന്ദത്തിലെ ഗാനം ഹിറ്റായതോടെ ഗോപി സുന്ദറിന്റെ കരിയർ ഇന്ത്യൻ സിനിമയിൽ അടയാളപ്പെടുത്തി കഴിഞ്ഞു. മിഖായേലിലും സംഗീതം ഗോപി സുന്ദറാണ്.

  • നിർമാണം ;ആന്റോ ജോസഫ്.

ബിഗ് ബി നിർമിച്ച് മമ്മൂട്ടിക്കൊപ്പമാണ് ആന്റോ ജോസെഫിന്റെ പ്രൊഡക്ഷൻ ഹൗസ് AJ നിർമാണരംഗത്ത് തിളങ്ങുന്നത്. ഏകദേശം 21 ചിത്രങ്ങൾ AJ നിർമിച്ചു കഴിഞ്ഞു. മിഖായേൽ നിര്മിച്ചിരിക്കുന്നതും ആന്റോ ജോസഫണ്.

  • ഫ്രാൻസിസ് ഡേവിയും , ജോർജ് പീറ്ററും മറിയവും

മലയാളികളുടെ പ്രിയ അഭിനേതാക്കളാണ് സിദ്ദിക്കും കെ പി എ സി ലളിതയും സുദേവൻ നായരും. സുദേവൻ തന്റെ കഥാപാത്രം എന്തായാലും അതിനെ അടയാളപ്പെടുത്താൻ മറക്കാറില്ല. മിഖായേലിൽ പ്രതീക്ഷക്ക് ഇരട്ടി വക നൽകി ഫ്രാൻസിസ് ഡേവി ആയി സുദേവനും , ജോർജ്‌ പീറ്റർ ആയി സിദ്ദിഖും മറിയം ആയി കെ പി എ സി ലളിതയുമുണ്ട്..

8 surprises of mikhael movie

More in Malayalam Breaking News

Trending

Recent

To Top