Tamil
കമൽഹാസൻ ചിത്രം ഉപേക്ഷിച്ച് ഐശ്വര്യ രാജേഷ്!
കമൽഹാസൻ ചിത്രം ഉപേക്ഷിച്ച് ഐശ്വര്യ രാജേഷ്!
By
തനിഴിന്റെ എല്ലാം എല്ലാം ആയ നടനാണ് ഉലകനായകൻ കമലഹാസൻ . കമഹാസന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ നിന്നും നടി ഐശ്വര്യ.ഇപ്പോൾ ചർച്ചയാകുന്നത് ഉലകനായകന്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ഉപേക്ഷിച്ച് നടി ഐശ്വര്യ രാജേഷ്. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യാനിരുന്ന താരം ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഐശ്വര്യയുടെ മറ്റ് സിനിമകളുടെ ഡേറ്റുകളും ഇന്ത്യന്‍ 2വിന്റെ ഡേറ്റും ഒരുമിച്ച് വരുന്നതിനാലാണ് താരം ചിത്രത്തില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്.
1996-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ പിന്തുടര്‍ച്ചയായാണ് ഇന്ത്യന്‍ 2 ഒരുക്കുന്നത്. വിവാദങ്ങളില്‍പ്പെട്ട ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ സമരസേനാനിയും കളരി അഭ്യാസിയുമായ സേനാപതിയായി തന്നെയാണ് കമല്‍ഹാസന്‍ ചിത്രത്തിലെത്തുന്നത്. 200 കോടി ബഡ്ജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്.
കാജല്‍ അഗര്‍വാള്‍ നായികയായി എത്തും. രാകുല്‍ പ്രീത്, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.
actress aishwarya rajesh walk out from kamal hassan tamil movie indian 2
