Malayalam
ആ സീൻ വീണ്ടും വീണ്ടും കണ്ടു;പാർവ്വതിയെ നേരിട്ട് കാണുമ്പോൾ ഞാൻ അത് ഉറപ്പായും ചോദിക്കും!
ആ സീൻ വീണ്ടും വീണ്ടും കണ്ടു;പാർവ്വതിയെ നേരിട്ട് കാണുമ്പോൾ ഞാൻ അത് ഉറപ്പായും ചോദിക്കും!
മായാനദി എന്ന ചിത്രത്തിലൂട മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നായികയാണ് ഐശ്വര്യ ലക്ഷ്മി.ടോവിനോക്കൊപ്പം ഐശ്വര്യ എത്തിയ ചിത്രം വലിയ പ്രശംസകൾ ഏറ്റുവാങ്ങി.പിന്നീട് ഫഗദ് ഫാസിലിനൊപ്പം വരുത്തൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ചിത്തത്തിലും താരം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോൾ കോളിവുഡിലേയ്ക്ക് ചുവട് ഉറപ്പിച്ചിരിക്കുകയാണ് താരം. നടനും സംവിധായകനുമായ സുന്ദർ സി സംവിധാനം ചെയ്യുന്ന ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ കോളിവുഡിൽ ചുവട് ഉറപ്പിക്കുന്നത് . ഐശ്വര്യ ലക്ഷ്മിയ്ക്ക് കൈനിറയെ ആരാധകരുണ്ടെങ്കിലും അഭിനയത്തിൽ താരത്തെ കൊതിപ്പിക്കുന്നത് മറ്റ് രണ്ട് നടിമാരാരാണെന്നാണ് പറയുന്നത്.
പാർവതിയുടെ ഓരേ കഥാപാത്രങ്ങളും തന്നെ വളരെയധികം കൊതിപ്പിക്കുന്നുണ്ട്. എനിയ്ക്ക് ഇത്രയും നന്നായി അഭിനയിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഓരോ തവണ തോന്നി പോകും. പാർവതിയുടെ എല്ലാ ചിത്രങ്ങളും ഇഷ്ടമാണ്. ഒരു ചിത്രം എടുത്തു പറയാൻ പ്രയാസമാണ്.പർവതിയെ പോലെയാണ് ഉർവശിയും. പഴയകാല സിനിമകളിൽ തന്നെ കൊതിപ്പിച്ച താരം ഉർവ്വശിയാണ്.
പാർവതി അഭിനയിച്ച ചിത്രമായ എന്ന് നിന്റെ മൊയ്തീനിലെ ഇമോഷണൽ സീൻ എത്ര കണ്ടാലും മതി വരില്ല. എന്നെങ്കിലും അടുത്തു കിട്ടായാൽ ചോദിക്കണം എന്ന് വിചാരിച്ച ഒരു ചോദ്യമുണ്ട്. ” എനിയ്ക്ക് കുറച്ച് ടിപ്പ്സ് പറഞ്ഞു തരാമോ? നന്നാകാൻ വേണ്ടിയാണ്. മലയാള സിനിമയിൽ ഒരുപാട് ഇഷ്ടപ്പെട്ട ഒരുപാട് ചിത്രങ്ങളുണ്ട്. തനിയാവർത്തനം, താളവട്ടം, മൂന്നാംപക്കം ഇങ്ങനെ നീണ്ടു പോകുന്നുണ്ട്.
മായാനദി കണ്ടിട്ടാണ് സുന്ദർ സി ചിത്രത്തിലേയ്ക്ക് വിളിക്കുന്നത്. താൻ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഈ ചിത്രമാണ്. ഇപ്പോഴും അതിലെ ഓരോ സംഭവങ്ങളും തനിയ്ക്ക് ഓർമയുണ്ട്. ഞണ്ടുകളുടെ നാട്ടിലെ ഇടവേള കഴിഞ്ഞ് നിൽക്കുമ്പോഴാണ് മായാനദി ലഭിക്കുന്നത് മായാനദിയിലെ ചെറിയ കാര്യങ്ങൾ പോലും ഓർമയുണ്ട്. എവിടെ വെച്ചാണ് ചിത്രത്തിലേയ്ക്കുളള വിളി വന്നതെന്നും, അപ്പോൾ ഞാൻ ഇട്ടിരുന്ന വേഷവും , എനിയ്ക്ക് ചുറ്റും നിന്നിരുന്ന ചെടികളും ഇതെല്ലാം എനിയ്ക്ക് ഓർമയുണ്ട്. മായാനദി കഴിഞ്ഞപ്പോൾ ഇനി ഒരു സിനിമ കിട്ടിയില്ലെങ്കിലും സങ്കടമില്ലെന്ന് തോന്നിയിരുന്നു.
aishwarya lekshmi about parvathi
