Malayalam
ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന്;അച്ഛനിൽ നിന്ന് അനുഗ്രഹം വാങ്ങി മണ്ഡപത്തിലേക്ക്!
ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന്;അച്ഛനിൽ നിന്ന് അനുഗ്രഹം വാങ്ങി മണ്ഡപത്തിലേക്ക്!
ജഗതി ശ്രീകുമാറിന്റെ മകൾ വിവാഹിതയാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ശ്രീലക്ഷ്മി തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.എന്നാൽ വിവാഹം എന്നാണെന്നോ ആരെയാണ് വിവാഹം കഴിക്കുന്നതെന്നോ പുറത്തുവിട്ടിരുന്നില്ല.എപ്പോയതാ ശ്രീലക്ഷ്മിയുടെ വിവാഹം കൊച്ചിയിൽവെച്ച് ഇന്ന് നടക്കുമെന്നാണ് റിപ്പോർട്ട്.വരൻ ജിജിന്‍ ജഹാംഗീര്‍ എന്ന കൊമേഴ്ഷ്യല്‍ പൈലറ്റാണ് വരന്‍. ഇന്ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് 11 മണിക്കും 12 മണിക്കും ഇടയ്ക്കാണ് വിവാഹം.അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധനേടുന്നത്.
ജിജിന്‍ ജഹാംഗീറിന്റെ കൈകോര്‍ത്തിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ശ്രീലക്ഷ്മി വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും താരം ആവശ്യപ്പെട്ടിരുന്നു.കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായില്‍ സെറ്റില്‍ഡാണ്.അഞ്ചു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം. എറണാകുളത്ത് സേക്രട്ട് ഹാര്‍ട് കോളേജില്‍ പഠിക്കുമ്ബോള്‍ ഫ്‌ളാറ്റിലെ അയല്‍ക്കാരനായിരുന്നു ജിജിനും കുടുംബവുമെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്നും ശ്രീലക്ഷ്മി പറയുന്നു. ഫുഡും ഡ്രൈവിംഗുമാണ് ഞങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്.ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചതും അതു തന്നെയാനിന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്.
എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കോളേജിനടുത്തായിരുന്നു ശ്രീലക്ഷ്മിയും അമ്മയും താമസിച്ചിരുന്നത്. അന്ന് ജിജിന്‍ ഇവരുടെ അയല്‍ക്കാരനായിരുന്നു. ഇരുവരുടെയും അമ്മമാരാണ് ആദ്യം പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും. പതിയെ ശ്രീലക്ഷ്മിയും ജിജിനും ഫ്രണ്ട്സായി. വൈകാതെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. അഞ്ച് വര്‍ഷം ആരെയുമറിയിക്കാതെ പ്രണയിച്ചു. തുടര്‍ന്ന് വീട്ടുകാരോട് പറഞ്ഞ് സമ്മതം വാങ്ങിയത്. ‘വിവാഹത്തിന് മുമ്ബ് പപ്പയുടെ അനുഗ്രഹം വാങ്ങണം. പപ്പയുടെ ആഗ്രഹം പോലെ മോള് ഒരു നല്ല വീട്ടിലേക്ക് പടികയറി ചെല്ലുന്നുണ്ടെന്ന് ആ ചെവിയില്‍ പറയണം. പപ്പയും അമ്മയും തന്ന സൗഹൃദവും സ്നേഹവുമാണ് എന്നെ ഇവിടം വരെ എത്തിച്ചത്’-ശ്രീലക്ഷ്മി പറഞ്ഞു.
ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ച ശ്രീലക്ഷ്മി പഠനത്തിന് ശേഷമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അവതാരകയായും നടിയായും തിളങ്ങിയ ശ്രീലക്ഷ്മി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.ഇപ്പോള്‍ വിദേശത്ത് മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന ശ്രീലക്ഷ്മി, തിരുവനന്തപുരം സ്വദേശിനിയാണ്.കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പ്രഗത്ഭരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട് 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
sreelekshmi marriage