സിനിമ താരങ്ങൾക്ക് അശ്ളീല സന്ദേശങ്ങൾ അയക്കാൻ എപ്പോളും മുൻപന്തിയിലാണ് സൈബർ ഇടങ്ങൾ. ആരൊക്കെ പ്രതികരിച്ചാലും ഇത്തരത്തിൽ സമീപിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുമില്ല.
ഇപ്പോൾ തനിക്ക് അശ്ളീല സന്ദേശം അയച്ച അകൗണ്ട് സഹിതം വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി . സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗീകമായി ശല്യം ചെയ്യുന്നു എന്ന് കുറിച്ചാണ് ഐശ്വര്യ സ്ക്രീന്‍ഷോട്ട് പുറത്തുവിട്ടത്.
ഇത്തരം മോശം കാര്യങ്ങള്‍ സംഭവിക്കുമ്ബോള്‍ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ടെന്നും താരം കുറിച്ചു. പക്ഷെ പ്രൊഫൈലില്‍ കണ്ട ആണ്‍കുട്ടികളുടെ ചിത്രമാണ് താരത്തെ അത്ഭുതപ്പെടുത്തിയത്. സ്കൂള്‍ യൂണീഫോം ധരിച്ചുനില്ക്കുന്ന നാല് ആണ്‍കുട്ടികളാണ് ചിത്രത്തിലുള്ളത്.
‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണ്.ഇത്തരം വൃത്തികേടുകള്‍ കാണുമ്ബോള്‍ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ ഒന്നു നോക്കൂ’, ഐശ്വര്യ കുറിച്ചു.
ദി ഡാഡ് ഓഫ് ഡെവില്സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്സ് എന്ന ഹാഷ്ടാഗോടെ സ്കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളെ ചിത്രത്തില്‍ കാണാം.
aishwarya lakshmi about sexual harassment through messages
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...