Connect with us

പുരോഗമന ആണുങ്ങളുടെ കൺസന്റ് വിശകലനം; അവർക്ക് “നോ” പറയാനുള്ള സ്പെയ്സ് ഉണ്ടല്ലോ എന്നചോദ്യം; ഒരു പരിചയവും ഇല്ലാത്തൊരുത്തൻ വന്ന് നിങ്ങളോട് സെക്സ് ചോദിച്ചാൽ ?; വിനായകൻ തുടങ്ങിവച്ചത് ഏതായാലും നന്നായി; ആളിക്കത്തുന്ന ചർച്ച!

Malayalam

പുരോഗമന ആണുങ്ങളുടെ കൺസന്റ് വിശകലനം; അവർക്ക് “നോ” പറയാനുള്ള സ്പെയ്സ് ഉണ്ടല്ലോ എന്നചോദ്യം; ഒരു പരിചയവും ഇല്ലാത്തൊരുത്തൻ വന്ന് നിങ്ങളോട് സെക്സ് ചോദിച്ചാൽ ?; വിനായകൻ തുടങ്ങിവച്ചത് ഏതായാലും നന്നായി; ആളിക്കത്തുന്ന ചർച്ച!

പുരോഗമന ആണുങ്ങളുടെ കൺസന്റ് വിശകലനം; അവർക്ക് “നോ” പറയാനുള്ള സ്പെയ്സ് ഉണ്ടല്ലോ എന്നചോദ്യം; ഒരു പരിചയവും ഇല്ലാത്തൊരുത്തൻ വന്ന് നിങ്ങളോട് സെക്സ് ചോദിച്ചാൽ ?; വിനായകൻ തുടങ്ങിവച്ചത് ഏതായാലും നന്നായി; ആളിക്കത്തുന്ന ചർച്ച!

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും പറഞ്ഞ നടൻ വിനായകനെ ഇപ്പോൾ സോഷ്യൽ മീഡിയ തെറിപറയുകയാണ്. അതേസമയം പുരോഗമന പരമായി ചിന്തിക്കുന്നവർക്ക് ഇതിൽ തെറ്റില്ല എന്നും അഭിപ്രായമുണ്ട്. ശരിക്കും ഒരു സംവാദം നടത്തേണ്ട വിഷയം തന്നെയാണ് വിനായകൻ പറഞ്ഞിരിക്കുന്നത്.

അതേസമയം, വിഷയത്തിൽ പ്രതികരിച്ചുകൊണ്ടിയുള്ള പല സോഷ്യൽ മീഡിയ കുറിപ്പുകളും വൈറലാകുന്നുണ്ട്. സമ്മിശ്ര അഭിപ്രായങ്ങൾ ആണ് പലർക്കുമുള്ളത്. അതിൽ വിനായകൻ സംസാരിച്ച സാഹചര്യത്തിൽ നിന്ന് മാറി ഒരുവിഷയം ചർച്ച ചെയ്യാം..

” സ്ത്രീകൾക്ക് മാത്രം മനസിലാകുന്ന ഒരു അവസ്ഥ ആണ് ഷെമി ഗാസിൽ എന്ന ഫേസ്ബുക്ക് ഐ ഡിയിൽ നിന്നും വൈറലാകുന്ന കുറിപ്പ്.

കുറിപ്പ് പൂർണ്ണമായി വായിക്കാം..
“പെണ്ണുങ്ങളോട് മാത്രമാണ്…..

പല പുരോഗമന ആണുങ്ങളുടെ കൺസന്റ് വിശകലനം വായിച്ചപ്പോൾ ചോദിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത് .

ഒരു പരിചയവും ഇല്ലതൊരുത്തൻ വന്ന് നിങ്ങളോട് can I have sex with you എന്ന് ചോദിച്ചാൽ അപ്പോ തന്നെ yes or no കൊടുക്കാൻ നിങ്ങൾക്ക് പറ്റുമോ??? (ഇനി പറ്റിയില്ലേ നമ്മൾ സാധചാരക്കാർ ആണ്)….

ഇനി പരിചയം ഉള്ളവൻ തന്നെ നിങ്ങളുടെ മാനസിക അവസ്ഥ നോക്കാതെ ഈ ഒരു ചോദ്യം നിങ്ങളുടെ മോശം സാഹചര്യത്തിൽ ചോദിച്ചാൽ നിങ്ങൾ എന്തു ചെയ്യും…(ഒന്നും പറയണ്ട നമ്മളൊക്കെ കുലസ്ത്രീകൾ ആയി )

ഒരു പുരുഷൻ ഇത് പത്തുപേരുടെ മുന്നിൽ ഇരുന്ന് നോർമൽ ആയി ചോദിച്ചാൽ നിങ്ങൾ എന്തു പറയും….
(ചിരിക്കുമോ? അതോ അവന്റെ കരണം പുകയ്ക്കുമോ??)

അവരുട ചോദ്യങ്ങൾ തന്നെ അറപ്പ് ഉളവാക്കുന്ന മാനസിക അവസ്ഥ നിങ്ങൾക്ക് ഉണ്ടെങ്കിൽ… നിങ്ങളുടെ sexuality യും personality യും മറ്റൊന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും….??
(ഒന്നും പറയണ്ട നമ്മുക്ക് മാനസിക ആരോഗ്യത്തിനു എന്തോ പ്രശ്നം ഉണ്ട് എന്നവർ പറയും ..)

അപ്പൊ ആ പുരോഗമന ഊളന്മാർ നമ്മളോട് ചോദിക്കും… “ഞങ്ങൾ മാന്യമായി കൺസന്റ് ചോദിച്ചപ്പോൾ ഇവളുമാർക്ക് കുറ്റം…. കൺസന്റ് ഇല്ലാണ്ട് ആയാൽ ഇവളുമാർ പീഡനം എന്ന് പറയും”….അവന്മാരോടൊക്കെ ഒരു ചോദ്യം..;

നിങ്ങളോട് ഒപ്പം നിൽക്കുന്ന അമ്മയുടെ അരികിൽ ഒരു അപരിചിതൻ വന്ന് “hey lady,can i have sex with you “ചോദിച്ചാൽ… നിങ്ങൾ കൺസന്റ് അല്ലെ അമ്മേ അവൻ ചോദിച്ചുള്ളൂ എന്നപേരിൽ അവനെ കെട്ടിപിടിച്ചു അഭിനന്ദിക്കുമോ???

Note :- പറഞ്ഞു വന്നത്…. ഒരു വ്യക്തിയുടെ പേർസണൽ സ്പേസ്ൽ കേറി അവരോടു എന്തും ചോദിക്കാം എന്ന മട്ടിൽ കോലിട്ട് കുത്തരുത്….ഈ ചോദ്യം ഹോട്ടലിൽ ചെന്ന് ഒരു പ്ളേറ്റ് പെറോട്ട എന്ന് ചോദിക്കുമ്പോൾ എടുത്ത് തരും പോലെ അല്ല….ബാക്കി ആണുങ്ങളുടെ വില കളയാനായിട്ട് …..ഓചിത്യം ഇല്ലാത്ത കുറെ പുരോഗമന മാമല മൈരുകൾ ഇരുന്ന് അങ്ങ് ചർച്ഛിക്കുവാന്.. എന്നവസാനിക്കുന്നു പ്രസ്തുത കുറിപ്പ്.

നമ്മൾ ജീവിക്കുന്നത് 2022 ൽ ആണ്, ഈ നൂറ്റാണ്ടിലും സെക്സ് എന്ന് കേൾക്കുമ്പോൾ ഇങ്ങനെ ഞെട്ടണോ എന്നൊക്കെ പുരോഗമനവാദികൾ ചോദിക്കുമായിരിക്കാം. പക്ഷെ സെക്സ് മാത്രം പ്രതീക്ഷിക്കുന്ന പുരോഗമന വാദികൾ ഇന്നത്തെ പെൺകുട്ടികളെ ട്രാപ്പിലാക്കുന്നു എന്നത് നിസംശയം പറയാം..

നൂറ്റാണ്ട് ഇതൊക്കെ ആണെങ്കിലും മനുഷ്യർക്ക് വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ “ചില തരം പുരോഗമന വാദികൾ എന്ന് സ്വയം പ്രഖ്യാപിക്കുന്ന പുരോഗമന ജീവികൾ” സാഹചര്യം മുതലെടുക്കാൻ പല തരത്തിലുള്ള കഥയും പറഞ്ഞ് പെൺകുട്ടികളെ കൺവിൻസ്‌ ചെയ്യും. അവർക്ക് “നോ” പറയാനുള്ള സ്പെയ്സ് ഉണ്ടല്ലോ എന്ന് പറയുമ്പോഴും അവരുടെ സാഹചര്യത്തെ “നോ” പറയുന്നതിൽ നിന്നും മാറ്റുന്നുണ്ട്.

ഇനി മീ റ്റൂ എന്ന ആരോപണം ഇത്തരക്കാർക്കിടയിലേക്ക് ഉന്നയിച്ചാൽ , പരസ്പര സമ്മതത്തോടെ ആയിരുന്നു സെക്സ് ചെയ്തത് എന്ന തരത്തിലേക്ക് ആ വാർത്തയെ മാറ്റിഎഴുതപ്പെടും. സ്വതന്ത്ര ചിന്തകർ എന്ന ലേബലിലേക്ക് ഇന്നത്തെ തലമുറ പോകുമ്പോഴും സെക്സിലേക്ക് മാത്രമാണ് പലരും സ്വാതന്ത്ര്യത്തെ തളച്ചിടുന്നത്.. “

about vinayakan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top