Connect with us

‘അമ്മ വയറ്റിൽ ഉണ്ണിയുണ്ട് ; വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കു വച്ച് അമ്പിളി ദേവി !

Malayalam Breaking News

‘അമ്മ വയറ്റിൽ ഉണ്ണിയുണ്ട് ; വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കു വച്ച് അമ്പിളി ദേവി !

‘അമ്മ വയറ്റിൽ ഉണ്ണിയുണ്ട് ; വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കു വച്ച് അമ്പിളി ദേവി !

മലയാളിത്തം നിറഞ്ഞ മുഖവുമായി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടിയാണ് അമ്പിളി ദേവി. സിനിമയും സീരിയലുമൊക്കെയായി സജീവമാണ് അമ്പിളി ദേവി . മികച്ചൊരു നർത്തകി കൂടി ആയ അമ്പിളി കലോത്സവ വേദികളിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. അടുത്തിടെയാണ് അമ്പിളി നടൻ ആദിത്യൻ ജയനെ വിവാഹം ചെയ്തത് . ആദ്യ ഭർത്താവിൽ നിന്നും വേർപിരിഞ്ഞു കഴിഞ്ഞ അമ്പിളിയുടെ വിവാഹം അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ താൻ അമ്മയാകാൻ പോകുന്ന വാർത്ത അറിയിച്ചിരിക്കുകയാണ് അമ്പിളി ദേവി.

ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി വര്‍ഷങ്ങള്‍ കഴിയുന്നതിനിടയിലായിരുന്നു രണ്ടാമത്തെ വിവാഹം. ആദിത്യനുമായുള്ള വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് മുന്‍ഭര്‍ത്താവ് കേക്ക് മുറിച്ച്‌ ആഘോഷിച്ചതായുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. വ്യക്തി ജീവിതത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച്‌ വിശദീകരിച്ച്‌ ഇരുവരും എത്തിയിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. വിവാദങ്ങളൊക്കെ തുടരുമ്ബോഴും അമ്ബിളി ദേവിയും ആദിത്യനും സന്തോഷത്തിലാണ്. വിഷു ആശംസയ്‌ക്കൊപ്പമുള്ള കുറിപ്പിനിടയിലാണ് താരം വീണ്ടും അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷവും പങ്കുവെച്ചത്.

താന്‍ വീണ്ടും അമ്മയാവുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചത് അമ്ബിളി ദേവി തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അമ്ബിളിയും ആദിത്യനും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച്‌ രംഗത്തെത്താറുമുണ്ട്. മകന്‍ കളരിയില്‍ ചേര്‍ന്ന വിശേഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. 15 വര്‍ഷം മുന്‍പ് അമ്ബിളിക്കൊപ്പം നില്‍ക്കുന്ന ചിത്രവുമായാണ് അടുത്തിടെ ആദിത്യനെത്തിയത്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്.


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ സന്തോഷം പങ്കുവെച്ചത്. കേരളസാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മവയറില്‍ മുഖം ചേര്‍ത്തുന്ന നില്‍ക്കുന്ന മകനേയും ചിത്രങ്ങളില്‍ കാണാം. അമര്‍നാഥിന് കൂട്ടായി കുഞ്ഞുവാവ എത്തുകയാണെന്നും അതിനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും അമ്ബിളി ദേവി കുറിച്ചിട്ടുണ്ട്.

തന്റെ വയറ്റില്‍ ഉണ്ണിയുണ്ടെന്നും ദൈവം തന്ന സമ്മാനമാണഅ അതെന്നും, തനിക്കും അമ്മയ്ക്കും അച്ഛനും കുഞ്ഞുവാവയ്ക്കുമൊക്കെ വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കണമെന്നും അമ്ബിളി ദേവി കുറിച്ചിട്ടുണ്ട്. വിഷു ആശംസ അറിയിച്ച പോസ്റ്റിനൊപ്പമായാണ് ഈ വിശേഷത്തെക്കുറിച്ചും താരം പങ്കുവെച്ചത്. നിരവധി പേരാണ് താരകുടുംബത്തിന് ആശം നേര്‍ന്ന് എത്തിയിട്ടുള്ളത്. ജനുവരിയിലായിരുന്നു അമ്ബിളി ദേവിയും ആദിത്യനും വിവാഹിതരായത്.

ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിതിന് ശേഷം മകന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് അമ്ബിളി ദേവി പറഞ്ഞിരുന്നു. തന്നെ മാത്രമല്ല മകനേയും നന്നായി പരിഗണിക്കുന്ന ആളാണ് ആദിത്യനെന്നും മകനും സന്തോഷത്തിലാണെന്നും പിന്നീട് താരം പറഞ്ഞിരുന്നു. ഇവരുടെ ചിത്രങ്ങളിലെല്ലാം മകനുമുണ്ടാവാറുണ്ട്. അടുത്തിടെ ഒരു ചാനല്‍ പരിപാടിക്കായി അമ്ബിളി ദേവിയും ആദിത്യനും ഒരുമിച്ചെത്തിയിരുന്നു. ആദിത്യന്‍ പാട്ട് പാടിയപ്പോള്‍ നൃത്തത്തിലൂടെയാണ് അമ്ബിളി ദേവി ഞെട്ടിച്ചത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്ബരകളിലൊന്നായ സീതയില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായാണ് എത്തുന്നത്. പരമ്ബര വിജയകരമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിച്ചത്. വിവാഹത്തിന് ശേഷവും പരമ്ബരയുമായി മുന്നേറുകയാണ് ഇരുവരും. സീതയിലും അമ്ബിളി ദേവിയുടെ കഥാപാത്രം ഗര്‍ഭിണിയാണ്. കുഞ്ഞതിഥിയെ കാത്തിരിക്കുന്ന ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും.

Ambili devi about her pregnancy

More in Malayalam Breaking News

Trending

Recent

To Top