Malayalam
ആരാധകര്‍ ചെയ്തതില്‍ ഏറ്റവും വെറുത്ത സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ
ആരാധകര്‍ ചെയ്തതില്‍ ഏറ്റവും വെറുത്ത സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ
ആരാധകര്‍ ചെയ്തതില്‍ ഏറ്റവും വെറുപ്പിച്ച സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ആദ്യ സിനിമയ്ക്ക് ശേഷം നടന്ന രസകരമായ സംഭവത്തെ കുറിച്ചാണ് അഹാന പറയുന്നത്. തന്റെ കോളേജ് അഡ്രസ് തേടി കണ്ടുപിടിച്ച് ലവ് ലെറ്റര്‍ അയച്ചതിനെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്.
അഹാനയുടെ വാക്കുകള്‍:
കേളേജില്‍ ക്ലാസ്സിലിരിക്കുമ്പോള്‍ എച്ച് ഓഡിയ്ക്ക് കാണണമെന്ന് പറഞ്ഞതായി ടീച്ചര്‍ അറിയിച്ചു. കോളേജില്‍ വളരെ നല്ല പഠിക്കുന്ന കുട്ടിയായിരുന്നതിനാല്‍ തന്നെ വളരെ കൂളായി അങ്ങോട്ട് ചെന്നു. അവിടെ പോയപ്പോള്‍ എല്ലാവരും എന്നെ നോക്കി നില്‍ക്കുകയാണ്. എന്ത് പറ്റി എന്ന് ചോദിച്ചപ്പോള്‍ അവരൊരു കൊറിയര്‍ തന്റെ കൈയ്യിലേക്ക് തന്നിട്ട് പറഞ്ഞു ഇത് തന്റെ പേരില്‍ വന്നിരിക്കുന്നതാണ് എന്ന്. ചെന്നൈയിലായിരുന്നു പഠിച്ചത്, കൊറിയറില്‍ എന്താണെന്നൊക്കെ അവര്‍ ചോദിച്ചു.
എവിടുന്നോ ഒരാള്‍ എനിക്ക് കോളേജിലേക്ക് അയച്ചിരിക്കുന്ന കൊറിയറായിരുന്നു അത്. കൊറിയറില്‍ ലവ് ലെറ്ററും ഒരു മാല പോലെ എന്തോ ഗിഫ്റ്റും ഉണ്ടായിരുന്നു. ഓഫീസ് റൂമിലെത്തിയ കൊറിയര്‍ അവര്‍ എല്ലാം കൂടി അത് പൊട്ടിച്ച നിലയിലായിരുന്നു. അവരെല്ലാം ലവ് ലെറ്ററൊക്കെ വായിച്ചിരുന്നു. മലയാളം വായിക്കാന്‍ അറിയില്ലെങ്കില്‍ കൂടി അവര്‍ക്ക് കാര്യം മനസിലായി. കാരണം ലെറ്ററില്‍ ഐ ലവ് യൂ എന്ന് നിരവധി തവണ എഴുതിയിട്ടുണ്ടായിരുന്നു. മൂന്നാല് പേജുണ്ടായിരുന്നു. പത്ത് തവണയെങ്കിലും ഐലവ് യൂ എന്ന് എഴുതിയട്ടുണ്ട്.