Connect with us

അഹാനയുമായി വിവാഹം കഴിഞ്ഞുവെന്ന് പ്രചാരണം; ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു, വ്യക്തത വരുത്തി ഛായാഗ്രാഹകൻ നിമിഷ് രവി

Actress

അഹാനയുമായി വിവാഹം കഴിഞ്ഞുവെന്ന് പ്രചാരണം; ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു, വ്യക്തത വരുത്തി ഛായാഗ്രാഹകൻ നിമിഷ് രവി

അഹാനയുമായി വിവാഹം കഴിഞ്ഞുവെന്ന് പ്രചാരണം; ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു, വ്യക്തത വരുത്തി ഛായാഗ്രാഹകൻ നിമിഷ് രവി

സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യൽ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് അഹാന കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു സ​ഹോദരി ദിയയുടെ വിവാഹം. ചടങ്ങിൽ നിന്നുള്ള അഹാനയുടെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നായിരുന്നു ശ്രദ്ധിക്കപ്പെട്ടത്.

വധുവായ ദിയയേക്കാൾ ഭം​ഗി അഹാനയ്ക്കായിരുന്നുവെന്നും അഹാനയാണ് ശരിക്കും വധുവിനെ പോലെ ഒരുങ്ങിയെത്തിയതെന്നുമായിരുന്നു കമന്റുകൾ. ഇതിന് പിന്നാലെ അഹാനയുടെ വിവാഹക്കാര്യവും ചർച്ചയായിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ചില ചിത്രങ്ങളും അഹാനയുടെ വിവാഹ അഭ്യൂഹങ്ങളുടെ ആക്കം കൂട്ടി.

ഛായാഗ്രാഹകൻ നിമിഷ് രവിയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് വലിയ രീതിയിൽ വൈറലായത്. വിവാഹവേഷത്തിൽ ഇരുവരും നിൽക്കുന്നതിന് സമാനമായ രീതിയിലുള്ള ഫോട്ടോസാണ് പ്രചരിച്ചത്. അഹാനയും നിമിഷും വിവാഹിതരായി എന്നും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നുമെല്ലാമാണ് പ്രചരിച്ചിരുന്നത്.

ഇപ്പോഴിതാ ഇതിനെല്ലാം പിന്നാലെ സംഭവങ്ങളിൽ വ്യക്തത വരുത്തി രം​ഗത്തെത്തിയിരിക്കുകയാണ് നിമിഷ് രവി. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് നിമിഷ് പറയുന്നു. ദിയയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അഹാനയുടെയും സുഹൃത്തുക്കളുടെയും കൂടെയുള്ള ചിത്രങ്ങൾ നിമിഷ് പങ്കുവെച്ചിരുന്നു. പിന്നാലെ നിമിഷിന് വിവാഹാശംസകൾ നേർന്ന് കൊണ്ട് ഒരുപാട് മെസേജുകളും വരാൻ തുടങ്ങി.

എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായിട്ടും വിവാഹനിശ്ചയവും നടത്തിയിട്ടില്ല. ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു…’ എന്നും നിമിഷ് പറയുന്നു.

ചെറുപ്പം മുതൽ വളരെ അടുത്ത സുഹൃത്തുക്കളാണ് നിമിഷും അഹാനയും. ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഇതൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റുമാണ്. അങ്ങനെ തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുകയാണ്.

അതേസമയം ഇതാദ്യമായിട്ടല്ല അഹാനയുടേയും നിമിഷിന്റേയും സൗഹൃദം പ്രണയ ഗോസിപ്പുകൾക്ക് കാരണമാകുന്നത്. കഴിഞ്ഞ ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തിയിരുന്നു. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ നിമിഷ് രവി 2019 മുതൽ മലയാള സിനിമയിൽ സജീവമാണ്.

ആദ്യമായി താരം ഛായാഗ്രഹണം നിർവഹിച്ചത് ടൊവിനോ തോമസ് ചിത്രം ലൂക്കയ്ക്ക് വേണ്ടിയായിരുന്നു. ചിത്രത്തിൽ നായിക അഹാന കൃഷ്ണയായിരുന്നു. അഹാന അഭിനയിച്ച ഹ്രസ്വചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ളതും നിമിഷാണ്. പിന്നീട് സാറാസ്, കുറുപ്പ്, റോഷാക്ക് തുടങ്ങിയ സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചു.

ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയുടെയും ഛായാഗ്രഹകൻ നിമിഷ് രവിയായിരുന്നു. അതേസമയം, സെപ്റ്റംബർ അഞ്ചിനായിരുന്നു അഹാന കൃഷ്ണയുടെ അനിയത്തി ദിയ കൃഷ്ണ വിവാഹിതയാവുന്നത്. ഏറെ കാലം ദിയയുടെ സുഹൃത്തായിരുന്ന അശ്വിൻ ഗണേശായിരുന്നു വരൻ.

ഇരുവരും ആഗ്രഹിച്ചത് പോലെ വളരെ ലളിതമായിട്ടാണ് താരവിവാഹം നടത്തിയത്. താരകുടുംബവുമായി ഏറ്റവും അടുത്ത് നിൽക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലൂടെയാണ് ഇരുവരും കല്യാണം കഴിച്ചത്. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം യൂട്യൂബ് ചാനലിലൂടെ വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം കോർത്തിണക്കിയ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു.

More in Actress

Trending