Actress
‘അനന്ത്-രാധിക വിവാഹത്തിന് ഞാൻ ധരിക്കാതിരുന്നത്’; പുതിയ ചിത്രങ്ങളുമായി അഹാന കൃഷ്ണ; അംബാനി കല്യാണത്തിന് അഹാനയും ഉണ്ടായിരുന്നോയെന്ന് ആരാധകർ
‘അനന്ത്-രാധിക വിവാഹത്തിന് ഞാൻ ധരിക്കാതിരുന്നത്’; പുതിയ ചിത്രങ്ങളുമായി അഹാന കൃഷ്ണ; അംബാനി കല്യാണത്തിന് അഹാനയും ഉണ്ടായിരുന്നോയെന്ന് ആരാധകർ
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യൽ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് അഹാന കൃഷ്ണ.
ഇപ്പോഴിതാ അഹാന പങ്കുവെച് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയില് വൈറലായി മാറുന്നത്. ഫ്‌ലോറൽ പ്രിന്റുള്ള ഓഫ് വൈറ്റ് ഓർഗാൻസ സാരി ധരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തത്. ‘അനന്ത്-രാധിക വിവാഹത്തിന് ഞാൻ ധരിക്കാതിരുന്നത്’ എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഇതാണ് ചിത്രങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായത്. ഇതുവരെയും അംബാനി കല്യാണത്തിന്റെ ഓളം കെട്ടടങ്ങിയിട്ടില്ല. അനന്ത്-രാധിക വിവാഹത്തിൽ പങ്കെടുത്തപ്പോൾ ധരിച്ചത്’ എന്ന ക്യാപ്ഷനോടെ നിരവധി ബോളിവുഡ് താരങ്ങളാണ് ചിത്രങ്ങൾ പങ്കുവെച്ച്കൊണ്ടിരിക്കുന്നത്. ഈ വേളയിലാണ് അഹാനയുടെ പോസ്റ്റും കുറിപ്പും.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. ‘അംബാനി കല്യാണത്തിന് താങ്കൾ ധരിച്ച മറ്റു വേഷങ്ങൾ ഈ ലുക്കിനേക്കാൾ നന്നായിരുന്നു’ എന്നാണ് ഒരു കമന്റ്. അംബാനി കല്യാണത്തിന് അഹാനയും ഉണ്ടായിരുന്നോ, വിവാഹത്തിൽ പങ്കെടുത്ത ഫോട്ടോകൾ ഒന്നും കണ്ടില്ലല്ലോ അത് കൂടി പങ്കുവെയ്ക്ക്..എന്ന് തുടങ്ങി ഈ വേഷം ധരിക്കാതിരുന്നത് നന്നായെന്നും അവരുടെ ഫാഷൻ അഭിരുചിക്ക് ഒട്ടും യോജിക്കാത്തതാണ് ഇതെന്നും വരെ കമന്റുകളുണ്ട്.
പരമ്പരാഗത ഹിന്ദു വിവാഹ ചടങ്ങുകൾ പ്രകാരമായിരുന്നു അനന്ത്-രാധിക വിവാഹം. വെള്ളിയാഴ്ച ആരംഭിച്ച് ശനിയാഴ്ച പുലർച്ചെ വരെ വിവാഹ ചടങ്ങുകൾ നീണ്ടു. മാസങ്ങൾക്ക് മുൻപ് തന്നെ വിവാഹത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. സക്കർബർഗും ബിൽ ഗേറ്റ്സും ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തിരുന്നത്.
മാത്രമല്ല, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അലി ഭട്ട്, ദീപിക പദുക്കോൺ, രൺബീർ കപൂർ, രൺവീർ സിംഗ് തുടങ്ങിയവരും ചടങ്ങിനെത്തി. അതിഥികളുടെ വരവ് നിയന്ത്രിക്കാൻ മുംബൈയിലെ മഴക്കെടുതിക്കിടയിലും പൊലീസ് വേദിക്ക് ചുറ്റും ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു.
അതേസമയം, ‘നാൻസി റാണി’ ആണ് അഹാനയുടെതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സിനിമയുടെ സംവിധായകൻ മനു ജെയിംസ് അന്തരിച്ചതോടെ സിനിമ പ്രതിസന്ധിയിലായിരിക്കുകയാണ്. മനുവിന്റെ ആദ്യ സിനിമയായിരുന്നു നാൻസി റാണി. 2023ൽ പുറത്തിറങ്ങിയ ‘അടി’ ആണ് അഹാനയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ചെയ്തത്.