Malayalam
ലൂക്കയിലെ ആ രംഗം ഒരിക്കലും മറക്കില്ല;പ്രൊഡക്ഷന്‍ ടീമിനോട് ഒരു ബോട്ടില്‍ ഡെറ്റോള്‍ വാങ്ങാൻ ആവശ്യപ്പെടേണ്ടി വന്നു!
ലൂക്കയിലെ ആ രംഗം ഒരിക്കലും മറക്കില്ല;പ്രൊഡക്ഷന്‍ ടീമിനോട് ഒരു ബോട്ടില്‍ ഡെറ്റോള്‍ വാങ്ങാൻ ആവശ്യപ്പെടേണ്ടി വന്നു!
ലൂക്കയിലൂടെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ.ടൊവിനോയും അഹാന കൃഷ്ണയും പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകർ നൽകിയത്.ഇപ്പോളിതാ ലൂക്ക സിനിമ ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ ഒരു സംഭവം പങ്കുവെക്കുകയാണ് അഹാന.
ലൂക്കയിലെ ഒരു രംഗം എടുക്കുന്നതിനിടെയുളള തയ്യാറെടുപ്പിനെക്കുറിച്ച് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ടൊവിനോയോട് തര്‍ക്കിച്ച അഹാന ഒരു തോട്ടിലേക്ക് വീഴുന്നതായിരുന്നു ആ രംഗം. ചുറ്റും ചെളി നിറഞ്ഞ തോട്ടിലേക്ക് വേണമായിരുന്നു തെന്നി വീഴാന്‍. ടൊവിനോയും അഹാനയ്ക്ക് പിന്നാലെ സീനില്‍ വീഴുന്നുണ്ട്. ഈ രംഗത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ പ്രൊഡക്ഷന്‍ ടീമിനോട് ഒരു ബോട്ടില്‍ ഡെറ്റോള്‍ വാങ്ങിവെക്കാന്‍ പറഞ്ഞ കാര്യം അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലൂക്കയുടെ ടെലിവിഷന്‍ പ്രീമിയറിനോട് അനുബന്ധിച്ചുളള പോസ്റ്റിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
റൊമാന്റിക്ക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയില്‍ മികച്ച പ്രകടനമാണ് ടൊവിനോയും അഹാനയും കാഴ്ചവെച്ചത്. ലൂക്ക എന്ന ടൈറ്റില്‍ റോളില്‍ ടൊവിനോ എത്തിയ ചിത്രത്തില്‍ നിഹാരിക ആയിട്ടാണ് അഹാന എത്തിയത്. നവാഗതനായ അരുണ്‍ ബോസാണ് ലൂക്ക സംവിധാനം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് സിനിമ പുറത്തിറങ്ങിയത്.
ലൂക്കയെ താങ്ങി നിർത്തിയിരിക്കുന്ന നെടുംതൂണുകളിൽ രണ്ടു പേർ ടൊവീനോയും അഹാനയുമാണ്. ഒാരോ സിനിമകൾ കഴിയുമ്പോഴും തന്നിലെ നടനെ ഉൗതിക്കാച്ചി പരുവപ്പെടുത്തുന്ന ടൊവി ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. നിഷ്ക്കളങ്കത കണ്ണിലൊളിപ്പിച്ച് ലൂക്കയായി താരം ജീവിച്ചു. എന്നാൽ ശരിക്കും ഞെട്ടിച്ചത് അഹാനയാണ്. ലൂക്ക എന്ന ടൈറ്റിൽ കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം തന്റെ അനായാസ അഭിനയം കൊണ്ട് അഹാന നിറഞ്ഞു നിന്നു. അരങ്ങേറ്റത്തിന്റെ അഞ്ചാം വർഷം മൂന്നാം സിനിമയുമായെത്തിയ നടി കരിയറിലെ ഇടവേള തന്നിലെ നടിക്കു നൽകിയ പക്വത വ്യക്തമാക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്.
ahana krishnakumar about lukka movie
