Malayalam
അജിത്താണ് എന്നെ അത് പഠിപ്പിച്ചത്;ഞാനിന്നും മറന്നിട്ടില്ല;വെളിപ്പെടുത്തലുമായി പൃഥ്വിരാജ്!
അജിത്താണ് എന്നെ അത് പഠിപ്പിച്ചത്;ഞാനിന്നും മറന്നിട്ടില്ല;വെളിപ്പെടുത്തലുമായി പൃഥ്വിരാജ്!
തമിഴകത്തിൽ മാത്രമല്ല മലയാള സിനിമയിലും ആരാധകരുള്ള നടനാണ് അജിത്ത് കുമാർ.അഭിനയംകൊണ്ടും,സ്വഭാവ സംവിശേഷതകൊണ്ടും മറ്റുള്ളവരിൽ നിന്നും മുന്നിൽ നിൽക്കുന്ന താരം കൂടെയാണ് തല അജിത്ത് .ഇപ്പോഴിതാ മലയാള സിനിമയിലെ യുവ താരം പൃഥ്വിരാജ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അടുത്തിടെ നടന്ന സൂപ്പര്‍ ഫാന്‍സ് പരിപാടിയില്‍ മുഖ്യാതിഥിയായി താരം പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, വിജയ്, വിക്രം, അജിത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, ധനുഷ് തുടങ്ങിയവരുടെ ആരാധകരായിരുന്നു ഈ പരിപാടിയില്‍ പങ്കെടുത്തത്.
ഇതിനിടെയാണ് അജിത്തുമായുണ്ടായ അനുഭവത്തെക്കുറിച്ച് പൃഥ്വിരാജ് മനസ് തുറന്നത്. സൂര്യ-ജ്യോതിക ദമ്പതികള്‍ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനിടയില്‍ ആ ചടങ്ങിലേക്ക് തന്നേയും ക്ഷണിച്ചിരുന്നെന്നും, അവിടെ വെച്ചായിരുന്നു അജിത്ത് സാറുമായി കൂടുതല്‍ സംസാരിച്ചതെന്നും, രണ്ടുമണിക്കൂറോളം സമയം തങ്ങള്‍ ഒരുമിച്ചായിരുന്നുവെന്ന് താരം പറഞ്ഞു. അന്നദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കിയ പല കാര്യങ്ങളും താന്‍ ജീവിതത്തില്‍ ഇന്നും അതുപോലെ നിലനിർത്തുന്നു എന്നും പൃഥ്വിരാജ് പറയുന്നു. ജീവിതത്തിലെ ജയപരാജയങ്ങള്‍ അജിത്ത് സാറിനെ ബാധിക്കാറില്ല.കൂടാതെ സിനിമ ഗംഭീര വിജയം നേടിയാലോ പരാജമായി മാറിയാലോയുള്ള ഫീലിംഗ്‌സ് അദ്ദേഹം കാണിക്കാറില്ല. താനും അതേ ശൈലിയാണ് തുടരുന്നതെന്നും പൃഥ്വിരാജ് പറയുന്നു.
ലൂസിഫര്‍ ഇറങ്ങിയ സമയത്ത് രജനീകാന്ത് തന്നെ വിളിച്ചിരുന്നതായും, അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാല്‍ ആ അവസരം വേണ്ട പോലെ വിനിയോഗിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നിലെന്നും പൃഥ്വിരാജ് പരിപാടിക്കിടയില്‍ തുറന്നുപറഞ്ഞിരുന്നു.
prithviraj talk about ajith kumar