Malayalam
സംവിധാനം സുഹാസിനി; നായിക അഹാന കൃഷ്ണകുമാർ
സംവിധാനം സുഹാസിനി; നായിക അഹാന കൃഷ്ണകുമാർ
ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരങ്ങളും മറ്റും സജീവമാകുകയായിരുന്നു. ലൈവ് വഴിയും ടിക്ടോക്ക് വീഡിയോയിലൂടേയും ഇവര്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തുകയായിരുന്നു. ഇപ്പോഴിത ലോക്ക് ഡൗണില്‍ ആരാധകര്‍ക്കായി ഹ്രസ്വചിത്രം ഒരുക്കുകയാണ് നടി സുഹാസിനി മണിരത്നം. സുഹാസിനി ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തില്‍ അഹാന കൃഷ്ണയാണ് നായിക. ‘ചിന്നഞ്ചിറു കിളിയേ’ എന്നാണ് ചിത്രത്തിന്റെ പേര്. 20 മിനിറ്റ് ദൈര്‍ഖ്യമുള്ള ഈ ഹ്രസ്വചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സുഹാസിനി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഉടന്‍ തന്നെ ഹ്രസ്വചിത്രം യൂട്യൂബില്‍ അപ് ലോഡ് ചെയ്യുമെന്ന് താരം അറിയിച്ചിട്ടുണ്ട്. കെവിന് ദാസ് ഹ്രസ്വചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്. ജയിംസ് വസന്തന് സംഗീതം .
ഇതാദ്യമായിട്ടില്ല സുഹാസിനി സംവിധായകയുടെ കുപ്പായം ധരിക്കുന്നത്. നേരത്തെ സഹോദരി അനു ഹാസന് (സുഹാസിനിയുടെ പിതാവ് ചാരുഹാസന്റെ സഹോദരന് ചന്ദ്രഹാസന്റെ മകള്‍), അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളായി ഇന്ദിര എന്ന ചിത്രം ഒരുക്കിയിരുന്നു. . 1995 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ചിരുന്നു. എ ആര് റഹ്മാന് ഈണം നല്കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്ക്കിയിടയില് വൈറലാണ്. അതീവ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഹ്രസ്വചിത്രത്തിനായി കാത്തിരിക്കുന്നത്.
ahana krishnakumar
