Connect with us

ലോഹിതദാസ് സർ കാണുന്നുണ്ട് എന്നു ഉറപ്പു വരുത്തിയ ശേഷം 10 രൂപ കാണിക്ക ഇട്ടു; ഒടുവിൽ സംഭവിച്ചതോ; രസകരമായ അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി

Malayalam

ലോഹിതദാസിൻ്റെ അവസാന സിനിമയായ നിവേദ്യം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിൽ നടന്ന രസകരമായ ഒരു സംഭവം പങ്കുവെച്ച് രമേഷ് പിഷാരടി

ഏഷ്യാനെറ്റിലെ ‘ സിനിമാ ഡയറി ‘ എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനായി സംഘം ‘നിവേദ്യം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി . ലഞ്ച് ബ്രെക്കിന്‌ എത്താനാണ് ലോഹിതദാസ് സർ പറഞ്ഞത് .ബ്ലോക്ക് ഉൾപ്പടെയുള്ള പതിവ് കാരണങ്ങൾ കൊണ്ട് ലൊക്കേഷനിൽ എത്താൻ വൈകി . സിനിമ ചിത്രീകരണത്തിനിടവേളകളിൽ മാത്രമേ ഇനി ചെന്ന കാര്യം നടക്കു.

അണിയറ പ്രവർത്തകരുടെയും താരങ്ങളുടെയും വീഡിയോ ബൈറ്റ്സും മറ്റും എടുക്കണം. മനോഹരമായ ഒരു ക്ഷേത്രമാണ് ലൊക്കേഷൻ . ലോഹിതദാസ് സാറിനെ സോപ്പിട്ടാലെ കാര്യം നടക്കു എന്നു മനസിലാക്കിയ പ്രോഗ്രാം പ്രൊഡ്യൂസറും അവതരകനുമായ
‘സതീഷ് അമരവിള’ ഷർട്ടഴിച്ചു ! ക്ഷേത്രത്തിൽ മൂന് പ്രദക്ഷിണം വച്ചു. ലോഹിതദാസ് സർ കാണുന്നുണ്ട് എന്നു ഉറപ്പു വരുത്തിയ ശേഷം
10 രൂപ കാണിക്ക ഇട്ടു . സാഷ്ടാംഗം നമസ്കരിച്ച് പ്രാർത്ഥിച്ചു🙏”ഈശ്വര സിനിമാ ഡയറിയുടെ ഷൂട്ടിംഗ് ഭംഗി ആയി നടക്കണേ”
എന്നിട്ടു നേരെ ചെന്നു ലോഹിദാദാസ് സാറിനോട് പറഞ്ഞു “സർ ഈ സിനിമ നന്നായി വിജയിക്കണമേ എന്നു ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്,😊സിനിമാ ഡയറിയുടെ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് “?
ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു

“ഈ ക്ഷേത്രം സിനിമക്ക് വേണ്ടി ഞങ്ങൾ സെറ്റ് ഇട്ടതാണ്”

Ramesh Pisharody

More in Malayalam

Trending

Recent

To Top