Actress
അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം; വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് നവ്യ നായർ
അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം; വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് നവ്യ നായർ
മലയാള സിനിമയിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. പ്രേക്ഷകർക്ക് ഇന്നും അതിലെ കഥാപാത്രമായ ബാലാമണിയാണ് നവ്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. 39 വയസ് പൂർത്തിയായ സന്തോഷം വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് നവ്യ ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നവ്യ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമണ്ട്. നവ്യക്ക് സർപ്രെെസായാണ് വീട്ടുകാരും സുഹൃത്തുക്കളും പിറന്നാൾ ആഘോഷം നടത്തിയത്.
അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം.
ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ. നടന്നതൊക്കെ ഇവിടെ ഉണ്ട്. അപ്പോ ഓക്കേ ബൈ,’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് നവ്യ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോകൾ പങ്കുവെച്ചിരിക്കുന്നത്.
മകനും അച്ഛനും അമ്മയുമെല്ലാം പിറന്നാൾ ദിനത്തിൽ നവ്യക്ക് അരികിലുണ്ട്. മകൻ പിറന്നാൾ സമ്മാനം നൽകിയപ്പോൾ ആരാണ് വാങ്ങിച്ചതെന്ന് കൗതുകത്തോടെ നവ്യ ചോദിക്കുന്നുണ്ട്. നവ്യയുടെ അച്ഛൻ മകൾക്ക് പിറന്നാൾ കേക്ക് നൽകുന്നത് വീഡിയോയിൽ പകർത്തുന്ന തിരക്കിലായിരുന്നു. ഇത്തവണയും ഭർത്താവ് സന്തോഷ് മേനോൻ ഒപ്പമില്ലാത്തത് ചില ആരാധകർ ശ്രദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി വിശേഷ ദിവസങ്ങളിൽ നവ്യയ്ക്കൊപ്പം ഭർത്താവിനെ കാണാറില്ല. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായിരുന്നു. നവ്യയും ഭർത്താവും വേർപിരിഞ്ഞു. രണ്ടാളും പിണക്കത്തിലാണ്, വേർപിരിഞ്ഞത് രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്ന് തുടങ്ങി നിരവധി അഭ്യൂഹങ്ങളാണ് പലരും പറഞ്ഞ് പരത്തിയത്.
എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ അതിര് കടക്കുമ്പോഴും നവ്യ മൗനം പാലിക്കാറാണ് പതിവ്. ഇത്തരത്തിലുള്ള കമന്റുകളോടൊന്നും നവ്യ പ്രതികരിക്കാറില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ സജീവവും വരുന്ന കമന്റുകളെല്ലാം വായിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നവ്യ. ഇതേ കുറിച്ച് നവ്യ തന്നെ മുമ്പൊരിക്കൽ പറഞ്ഞിട്ടുമുണ്ട്.
മുംബൈയിലാണ് സന്തോഷ് മേനോന്റെ ജോലി. നവ്യ സിനിമയും നൃത്തവുമെല്ലാമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലാണുള്ളത്. ഇതാണ് ഇരുവരെയും ഒരുമിച്ച് കാണാത്തതിന് കാരണമെന്ന് ആരാധകർ വാദിക്കുന്നു. വിവാഹ ശേഷം മുംബൈയിലേക്ക് തന്റെ ജീവിതം പറിച്ച് നട്ടതായിരുന്നു നവ്യ.
എന്നാൽ ഒന്നും ചെയ്യാതെ വീട്ടമ്മയായുള്ള ജീവിതം തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നെന്ന് നവ്യ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. പഠനവും നൃത്തവും തുടരാൻ തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. വിവാഹിതയായ കാലത്ത് തന്റെ അവകാശങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അക്കാലത്തെ യാഥാസ്ഥിതിക ചിന്താഗതിയായിരുന്നു തനിക്കും.
വിവാഹ ജീവിതം തന്റെ സ്വപ്നങ്ങളെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നും നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. യുപിഎസി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡിഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകൻ ചെറിയ പ്രായമാണെന്ന് പറഞ്ഞ് ഭർത്താവ് എതിർത്തു. ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്.
ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായർ ചൂണ്ടിക്കാട്ടി. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. സിനിമ മികച്ച വിജയം നേടി. അതേസമയം, ജാനേ ജാനേമൻ ആണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.