Malayalam
നിങ്ങള്‍ തമ്മില്‍ ലവ് ആണോ?; തന്റെ ബെസ്റ്റ് ഫ്രണ്ടിന് പിറന്നാള്‍ ആശംസകളുമായി അഹാന; കമന്റുമായി സോഷ്യല്‍ മീഡിയ
നിങ്ങള്‍ തമ്മില്‍ ലവ് ആണോ?; തന്റെ ബെസ്റ്റ് ഫ്രണ്ടിന് പിറന്നാള്‍ ആശംസകളുമായി അഹാന; കമന്റുമായി സോഷ്യല്‍ മീഡിയ
സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യല്‍ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് അഹാന കൃഷ്ണ. ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബില്‍ സജീവമായ നടിക്ക് അടുത്തിടെ സില്‍വര്‍ ബട്ടണും ലഭിക്കുകയുണ്ടായി.
വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. രാജീവ് രവി ഒരുക്കിയ ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. എന്നാല്‍ ഇതിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഹാന, പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ വരികയായിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന. തന്റേതായ സീരീസുകള്‍ ഒരുക്കി ഒടിടി ലോകത്തും അഹാന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ അഹാന പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഛായാഗ്രാഹകന്‍ നിമിഷ് രവിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള അഹാനയുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഹാപ്പി ബര്‍ത്ത് ഡേ, യു ക്യൂട്ടി. ഇതാ നിനക്കൊപ്പമുള്ളൊരു ചിത്രം. നിന്റെ പ്രിയപ്പെട്ട ഇടത്ത് ( സിനിമയുടെ സെറ്റില്‍), നിനക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നത് (സിനിമയുണ്ടാക്കുക). ജീവിതകാലത്തേക്കുള്ള ബെസ്റ്റ് ഫ്രണ്ട് ആയതിന് എന്നായിരുന്നു അഹാനയുടെ പോസ്റ്റ്. പിന്നാലെ താങ്ക്‌സ് ഗേള്‍ എന്ന മറുപടിയുമായി നിമിഷുമെത്തി.
എന്നാല്‍ അഹാനയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു രീതിയിലാണ്. അഹാനയും നിമിഷും പ്രണയത്തിലാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് അക്കാര്യം കമന്റിലൂടെ ചോദിക്കുന്നത്. നിങ്ങള്‍ തമ്മില്‍ ലവ് ആണോ? നിങ്ങള്‍ ലവ് ആണെങ്കില്‍ വേഗം കെട്ടണം. ദിയ മോള്‍ വെയിറ്റ് ചെയ്യുകയാണ് കെട്ടാന്‍. നിങ്ങളെ ഒരുമിച്ചു കാണാന്‍ കാത്തിരിക്കാന്‍ വയ്യ, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിമിഷും നീയും, എന്റെ ഡ്രീം കപ്പിള്‍ ആണെന്നും ചിലര്‍ പറയുന്നു.
അതേസമയം കമന്റുകളോടൊന്നും അഹാന ഇതുവരേയും പ്രതികരിച്ചിട്ടില്ല. അര്‍ഹിക്കുന്ന അവഗണനയാണ് അവര്‍ക്കെല്ലാം അഹാന നല്‍കുന്ന മറുപടിയെന്ന് തോന്നുന്നു. അതേസമയം ഇതാദ്യമായിട്ടല്ല അഹാനയുടേയും നിമിഷിന്റേയും സൗഹൃദം പ്രണയ ഗോസിപ്പുകള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ഇരുവരും വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ നിമിഷ് രവി 2019 മുതല്‍ മലയാള സിനിമയില്‍ സജീവമാണ്.
ആദ്യമായി താരം ഛായാഗ്രഹണം നിര്‍വഹിച്ചത് ടൊവിനോ തോമസ് ചിത്രം ലൂക്കയ്ക്ക് വേണ്ടിയായിരുന്നു. ചിത്രത്തില്‍ നായിക അഹാന കൃഷ്ണയായിരുന്നു. അഹാന അഭിനയിച്ച ഹ്രസ്വചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ളതും നിമിഷാണ്. പിന്നീട് സാറാസ്, കുറുപ്പ്, റോഷാക്ക് തുടങ്ങിയ സിനിമകളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ സിനിമ കിങ് ഓഫ് കൊത്തയുടെയും ഛായാഗ്രഹകന്‍ നിമിഷ് രവിയായിരുന്നു.
ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് അഹാനയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം, സൈബര്‍ ബുള്ളിയിംഗ് കൂടുതല്‍ നേരിട്ട താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അഹാന. കുറച്ച് നാളുകള്‍ക്ക് മുമ്പ് സൈബര്‍ ബുള്ളിയിംഗിനെതിരെ അഹാന പോസ്റ്റ് ചെയ്ത വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുകൂട്ടം കോമാളികള്‍ എന്തൊക്കെയോ പറയുന്നത് പോലെയൊക്കെയായാണ് തോന്നിയത്.
വീട്ടിലുള്ള നാല് പിള്ളേരെ വഴിയെ പോവുന്നവര്‍ അതും ഇതും പറയുന്നതില്‍ അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു. അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കില്‍, അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധവുമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു.
അത് തന്നെയായിരുന്നു അന്നത്തെ അവസ്ഥ. ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി, അവര്‍ക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്നോട് വ്യക്തിപരമായി പ്രശ്‌നമില്ലെന്ന് എനിക്കറിയാം, മാത്രമല്ല എവിടേലും കണ്ടാല്‍ സംസാരിക്കാനും സെല്‍ഫി എടുക്കാനുമൊക്കെ അവര്‍ വന്നേക്കുമെന്നും അറിയാമായിരുന്നു. അന്ന് എന്റെ ഒരു ഫോട്ടോയും സൈഡില്‍ 4 റംമ്പുട്ടാനും വെച്ചാല്‍ പതിനായിരം വ്യൂ ഉറപ്പായും കിട്ടും എന്നതായിരുന്നു അവസ്ഥ. പ്രശസ്തരായവരെല്ലാം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണിത് എന്നും അഹാന പറഞ്ഞു.