Connect with us

അച്ഛന്‍ വീട്ടിലിരുന്ന് സിനിമയിലെ ഡയലോഗുകള്‍ പഠിക്കുന്നതോ ഓര്‍ത്തെടുക്കുന്നതോ കണ്ടിട്ടില്ല; വിനീത് ശ്രീനിവാസന്‍

Malayalam

അച്ഛന്‍ വീട്ടിലിരുന്ന് സിനിമയിലെ ഡയലോഗുകള്‍ പഠിക്കുന്നതോ ഓര്‍ത്തെടുക്കുന്നതോ കണ്ടിട്ടില്ല; വിനീത് ശ്രീനിവാസന്‍

അച്ഛന്‍ വീട്ടിലിരുന്ന് സിനിമയിലെ ഡയലോഗുകള്‍ പഠിക്കുന്നതോ ഓര്‍ത്തെടുക്കുന്നതോ കണ്ടിട്ടില്ല; വിനീത് ശ്രീനിവാസന്‍

തന്റേതായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പ്രിയ നടനാണ് ശ്രീനിവാസന്‍. ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തികച്ചും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും രൂപഭാവങ്ങളിലൂടെയും മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയ വ്യക്തിയാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ ഓരോ സിനിമകളും മലയാളികള്‍ നെഞ്ചിലേറ്റിയിരുന്നു. ഒരു കാലത്ത് സിനിമാ രംഗത്ത് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരത്തിന് ഇന്നും മലയാളികളുടെ മനസില്‍ ആരാധന ഏറെയാണ്.

ഇപ്പോഴിതാ അച്ഛനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പങ്കുവയ്ക്കുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.’അച്ഛന്‍ വീട്ടിലിരുന്ന് സിനിമയിലെ ഡയലോഗുകള്‍ പഠിക്കുന്നതോ ഓര്‍ത്തെടുക്കുന്നതോ കണ്ടിട്ടില്ല. കുറുക്കന്‍ സിനിമയ്ക്ക് വേണ്ടിയാണ് അച്ഛന്‍ ഡയലോഗ് പഠിക്കുന്നത് ഞാന്‍ ആദ്യമായി കാണുന്നത്. കാരണം വെറുതെയൊന്ന് പേപ്പര്‍ എടുത്ത് നോക്കിയാല്‍ തന്നെ ഇവര്‍ക്കെല്ലാം ഡയലോഗ് ഓര്‍മയില്‍ നില്‍ക്കും.

അത്ര എക്‌സ്പീരിയന്‍സുള്ള ആളുകളാണ് അക്കാലത്തെ അഭിനേതാക്കള്‍ എല്ലാവരും’. സര്‍ജറിയും ഓപ്പറേഷനുമെല്ലാം കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അച്ഛന്‍ ഡയലോഗ് ഉറക്കെ പറഞ്ഞ് ഓര്‍ത്തെടുക്കുന്നത് കേള്‍ക്കാം.

പ്രായമാവുമ്പോള്‍ സ്വാഭാവികമായി എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും. ഈ പ്രായത്തിലും അച്ഛന്‍ എല്ലാം പഠിച്ചെടുത്ത് ഒറ്റ ടേക്കില്‍ ഡയലോഗ് പറഞ്ഞ് കയ്യടി വാങ്ങുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ആ കയ്യടിക്ക് പിന്നില്‍ അച്ഛനെടുത്ത കഷ്ടപ്പാട് ഞങ്ങള്‍ക്ക് മാത്രമേ അറിയുകയുള്ളൂവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

More in Malayalam

Trending