Malayalam
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അ ശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു; യുവാവിനും യുവതിയ്ക്കും പിന്നാലെ മറ്റൊരു യുവാവ് കൂടി രംഗത്ത്
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അ ശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു; യുവാവിനും യുവതിയ്ക്കും പിന്നാലെ മറ്റൊരു യുവാവ് കൂടി രംഗത്ത്
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അ ശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഒരു യുവതിയും ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. എന്നാല്‍ ഇപ്പോഴിതാ സമാന അനുഭവം വെളിപ്പെടുത്തി മറ്റൊരു യുവാവ് കൂടി രംഗത്തെത്തിയിരിക്കുകയാണ്.
ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാനാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അ ശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്നാണ് യുവാവ് പറയുന്നത്. കോവിഡ് കാലത്ത് ജോലിയില്ലാതെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതിനിടെയാണ് ഹ്രസ്വ ചിത്രത്തിലേക്കു വിളി വന്നത്. സുഹൃത്തിന്റെ ക്ഷണം അനുസരിച്ചാണ് അഭിനയിക്കാന്‍ എത്തിയത്.
നായകന്റെ കൂട്ടുകാരനായി ഒരു ചിത്രത്തിലും മറ്റൊരു ചിത്രത്തില്‍ സെക്യുരിറ്റിക്കാരനായും വേഷമിട്ടു. രണ്ട് ചിത്രങ്ങള്‍ക്കുമായി ആകെ മൂന്ന് ദിവസത്തെ ചിത്രീകരണം, മൂവായിരം രൂപ പ്രതിഫലമായി നല്കി. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ നീലചിത്ര നായകനെന്ന പേര് വീണു. അപമാന ഭാരത്താല്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നാണ് യുവാവ് പറയുന്നത്. ബാലരാമപുരം സ്വദേശിയായ 35 വയസ്സുകാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കുമെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അ ശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്ന വെങ്ങാനൂര്‍ സ്വദേശിയായ 26കാരന്റെ പരാതിയില്‍ ഒടിടി പ്ലാറ്റ്ഫോമിനെതിരെയും സംവിധായകയ്ക്കെതിരെയും പൊലീസ് കേസെടുത്തത്. കരാറിന്റെ പേരില്‍ തന്നെ കുടുക്കി സിനിമയില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. അരുവിക്കരയില്‍ വച്ചാണ് ഷൂട്ടിങ് നടന്നത്.
ആളോഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച് ഭാഗം ഷൂട്ട് ചെയ്ത ശേഷം കരാര്‍ ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡള്‍ട്ട് ഒണ്‍ലി സിനിമയാണെന്ന് പറഞ്ഞത്. അഭിനയിച്ചില്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
