News
വിവാഹിതനായതിന് പിന്നാലെ ഷുക്കൂറു വക്കലീന് ഭീഷണി; സംരക്ഷണം ഏര്‍പ്പെടുത്തി പോലീസ്
വിവാഹിതനായതിന് പിന്നാലെ ഷുക്കൂറു വക്കലീന് ഭീഷണി; സംരക്ഷണം ഏര്‍പ്പെടുത്തി പോലീസ്
കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷുക്കൂര്‍ വക്കീല്‍. ഇപ്പോഴിതാ അഭിഭാഷകനായ ഷുക്കൂര്‍ വക്കീലിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി. ഭീഷണിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഷുക്കൂര്‍ തന്റെ ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചത്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രാകരമായിരുന്നു ഷുക്കൂറും ഷീനയും വീണ്ടും വിവാഹതരായത്. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ വെച്ചാണ് ഷുക്കൂര്‍ വക്കീലും ഭാര്യ ഷീനയും സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹതിരായത്. ഭാര്യ ഷീനയെ താന്‍ ഒരിക്കല്‍കൂടി വിവാഹം കഴിക്കുകയാണെന്നുള്ള ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
1994 ഒക്ടോബര്‍ 6നായിരുന്നു ഷുക്കൂര്‍ വക്കീലും ഷീനയും വിവാഹിതരായത്. സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരം വീണ്ടും വിവാഹം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്. മുസ്ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ഇരുവരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നത് പെണ്മക്കളുടെ അവകാശസംരക്ഷണത്തിനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.
മുസ്ലിം പിന്തുടര്ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്മക്കളായതിനാല് സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നത്.
അതേസമയം, വിവാഹത്തിന് പിന്നാലെ ഷുക്കൂര്‍ വക്കീലിനെതിരെ കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് പുറത്തിറക്കിയ പ്രസ്താവന വക്കീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിന്നു. താന്‍ ആക്രമിക്കപ്പെട്ടാല്‍ ഉത്തരവാദിത്തം പ്രതിരോധിക്കാന്‍ ആഹ്വാനം നടത്തിയവര്‍ക്ക് ആയിരിക്കുമെന്ന് ഷുക്കൂര്‍ എഴുതി. . താന്‍ മതനിയമങ്ങളെ അവഹേളിക്കുകയോ, വിശ്വാസിയുടെ ആത്മവീര്യം തളര്‍ത്തുകയോ ചെയ്തിട്ടില്ല. തനിക്കെതിരെ പ്രതിരോധത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വക്കീല്‍ നടത്തിയത് നാടകമെന്നാണ് ഫത്വ കൗണ്‍സിലിന്റെ വിമര്‍ശനം. ഇസ്ലാം മത വിശ്വാസിയെന്ന് അവകാശപ്പെടുന്നയാള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത് വിരോധാഭാസമാണ്. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികള്‍ പ്രതിരോധിക്കുമെന്നും കൗണ്‍സില്‍ പുറത്തിറക്കിയ കുറിപ്പില്‍ ആരോപണം ഉയര്‍ത്തി.
