Connect with us

ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ഉള്ളൊഴുക്കിനെ തഴഞ്ഞതിൽ വിമർശനവുമായി അടൂർ, സാംസ്‌കാരിക മന്ത്രിക്ക് കത്ത് നൽകി

Malayalam

ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ഉള്ളൊഴുക്കിനെ തഴഞ്ഞതിൽ വിമർശനവുമായി അടൂർ, സാംസ്‌കാരിക മന്ത്രിക്ക് കത്ത് നൽകി

ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ഉള്ളൊഴുക്കിനെ തഴഞ്ഞതിൽ വിമർശനവുമായി അടൂർ, സാംസ്‌കാരിക മന്ത്രിക്ക് കത്ത് നൽകി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. പാർവതി തിരുവോത്ത്- ഉർവശി എന്നിവർ മത്സരിച്ച് അഭിനയിച്ച ചിത്രത്തിന് മികച്ച അഭിപ്രാങ്ങളായിരുന്നു ലഭിച്ചത്. മാത്രമല്ല, മികച്ച നിരൂപക പ്രശംസയും ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ‘ഉള്ളൊഴുക്ക്’ സിനിമയെ ചലച്ചിത്രമേളകളിൽ അവഗണിച്ചുവെന്ന് പറയുകയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.

കഴിഞ്ഞ വർഷം നടന്ന ഐഎഫ്എഫ്‌കെയിലും ഗോവയിൽ നടന്ന ഐഎഫ്എഫ്‌ഐയിലും സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല. അടുത്ത വർഷത്തെ ഐഎഫ്എഫ്‌കെയിൽ പ്രത്യേകമായി ക്ഷണിച്ച് സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ സാംസ്‌കാരിക മന്ത്രിക്ക് കത്ത് എഴുതി.

അടുത്ത ഐഎഫ്എഫ്‌കെയിൽ ചിത്രം പ്രത്യേകം ക്ഷണിച്ചു വരുത്തി ചിത്രം പ്രദർശിപ്പിക്കണം. മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുകയും വേണം. സിനിമ ഗോവ, തിരുവനന്തപുരം അന്താരാഷ്ട്ര മേളകളിൽ അയച്ചിരുന്നു. എന്നാൽ മികച്ച സിനിമയായിട്ടും രണ്ടിടത്തും അവഗണിച്ചു.

ഗോവ മേളയിൽ തിരഞ്ഞെടുക്കാതിരുന്നതിൽ ഒട്ടും അതിശയമില്ല. കാരണം കുറച്ചുകാലമായി ഭേദപ്പെട്ട സിനിമകളൊന്നും അവിടെ കാണിക്കാറില്ല. ഏഴെട്ട് വർഷമായി ദേശീയ അവാർഡ് കിട്ടുന്ന സിനിമകൾ ശ്രദ്ധിച്ചാൽ അത് മനസിലാകും.

ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് സാംസ്‌കാരിക മന്ത്രിക്ക് എഴുതിയ കത്തിൽ അടൂർ ആവശ്യപ്പെടുന്നുണ്ട്. മത്സരവിഭാഗം കൂടാതെയുള്ള മലയാളം സിനിമാ വിഭാഗത്തിൽ തിരഞ്ഞടുത്ത 12 സിനിമകളിൽ പ്രദർശിപ്പിക്കാനുള്ള യോഗ്യത പോലും നിഷേധിച്ചത് തെറ്റാണ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഉള്ളൊഴുക്കിന്റെ സംവിധായകനെ അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണ് ചിത്രത്തിനുണ്ടായ അവഗണനയെ കുറിച്ച് അറിഞ്ഞതെന്നും അടൂർ ​ഗോപാലകൃഷ്ണൻ പറഞ്ഞു.

കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി ‘കറി ആൻഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രമാണ് ഉള്ളൊഴുക്ക്.

ഉർവശി, പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമയിൽ പ്രശാന്ത്‌ മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്.

റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിൽ നിർമ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top