Connect with us

ദിലീപ് കുറ്റവാളിയാണ് എന്ന് തീരുമാനിച്ചത് ആരാണ്, മീഡിയ എല്ലാം ചേര്‍ന്ന് അയാളെ കുറ്റവാളിയാക്കി; കോടതി പറയുന്നത് വരെ ദിലീപ് കുറ്റവാളിയല്ല എന്നേ ഞാന്‍ വിചാരിക്കൂ; വീണ്ടും അടൂര്‍ ഗോപാലകൃഷ്ണന്‍

general

ദിലീപ് കുറ്റവാളിയാണ് എന്ന് തീരുമാനിച്ചത് ആരാണ്, മീഡിയ എല്ലാം ചേര്‍ന്ന് അയാളെ കുറ്റവാളിയാക്കി; കോടതി പറയുന്നത് വരെ ദിലീപ് കുറ്റവാളിയല്ല എന്നേ ഞാന്‍ വിചാരിക്കൂ; വീണ്ടും അടൂര്‍ ഗോപാലകൃഷ്ണന്‍

ദിലീപ് കുറ്റവാളിയാണ് എന്ന് തീരുമാനിച്ചത് ആരാണ്, മീഡിയ എല്ലാം ചേര്‍ന്ന് അയാളെ കുറ്റവാളിയാക്കി; കോടതി പറയുന്നത് വരെ ദിലീപ് കുറ്റവാളിയല്ല എന്നേ ഞാന്‍ വിചാരിക്കൂ; വീണ്ടും അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകനോക്കെ ആയിട്ടാണ് അടൂരിനെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ് അടൂരിന്റെ പല സിനിമകളും. സ്വയംവരം, കൊടിയേറ്റം, മതിലുകള്‍, വിധേയന്‍, നാല് പെണ്ണുങ്ങള്‍ തുടങ്ങിയ സിനിമകളെല്ലാം അടൂര്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചതാണ്.

അതേസമയം, അടുത്തിടെയായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സംവിധായകന്‍. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലെ പ്രതിഷേധങ്ങളില്‍ അടൂര്‍ നടത്തിയ പ്രതികരണങ്ങളും പരാമര്‍ശങ്ങളും മോഹന്‍ലാലിനെതിരെ നടത്തിയ ഗുണ്ടാ പരാമര്‍ശവും, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പരസ്യമായി പിന്തുണച്ചതുമെല്ലാം വിവാദങ്ങളുടെ ആക്കം കൂട്ടിയിരിക്കുകയാണ്.

എന്നാല്‍ ഇപ്പോഴിതാ വീണ്ടും ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് അടൂര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവാളിയായി ചിത്രീകരിക്കുന്നതിനെതിരെയാണ് സംവിധായകന്‍ സംസാരിച്ചത്. ദിലീപിനെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം അദ്ദേഹം കുറ്റക്കാരനെന്ന് വിശ്വസിക്കില്ലെന്നാണ് അടൂര്‍ സൂചിപ്പിച്ചത്. കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്താല്‍ മാത്രമേ താന്‍ ഇക്കാര്യം വിശ്വസിക്കൂ എന്നും അടൂര്‍ പറയുന്നു.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് െ്രെകംബ്രാഞ്ച് കോടതി നിര്‍ദേശ പ്രകാരം തുടരന്വേഷണം നടത്തിയിരുന്നു. അതിന് ശേഷമാണ് വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. ആഴ്ചക്കകള്‍ക്കം കേസില്‍ അന്തിമ വിധി കോടതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

അതിനിടെ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ഏറെ ആശങ്കയിലാക്കുന്നതാണ്. ഇത് വിചാരണ നടപടികളെ വൈകിപ്പിക്കുമോ എന്ന സംശയം പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി കേസില്‍ സുപ്രധാനമാണ്.

കേസുമായി ബന്ധപ്പെട്ട നടപടികള്‍ കോടതിയില്‍ തുടരവെയാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. കേസില്‍ ദിലീപ് കുറ്റവാളിയാണ് എന്ന് തീരുമാനിച്ചത് ആരാണ് എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ നിങ്ങളെല്ലാം തീരുമാനിച്ചിരിക്കുകയാണ് ദിലീപ് കുറ്റവാളിയാണ് എന്ന്. ആരാ ഇത് തീരുമാനിച്ചത് എന്നും അദ്ദേഹം ചോദിച്ചു.

ഞാന്‍ ചോദിക്കുന്നത് ഒരു കാര്യമാണ്. കോടതി പറഞ്ഞോ ദിലീപ് കുറ്റവാളിയാണ് എന്ന്. മീഡിയ എല്ലാം ചേര്‍ന്ന് അയാളെ കുറ്റവാളിയാക്കി മാറ്റി. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി പറയുന്നത് വരെ ദിലീപ് കുറ്റവാളിയല്ല എന്നേ ഞാന്‍ വിചാരിക്കൂവെന്നും അടൂര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, എന്നെ കൊണ്ട് എന്താണ് പറയിപ്പിക്കേണ്ടത് എന്ന് സരസരമായി ചോദിക്കുകയായിരുന്നു അടൂര്‍.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ദിലീപിനെ പിന്തുണച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ദിലീപ് നിരപരാധിയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല. ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. കേസിന് പിന്നില്‍ അറിയാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്. ദിലീപ് ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞിരുന്നു.

ആക്രമണത്തിന് ഇരയായ നടിയുടെ സഹോദരന്‍ അടൂരിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന് സഹതാപത്തോടെ നോക്കിക്കാണുന്നു എന്നായിരുന്നു സഹോദരന്റെ പ്രതികരണം. ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയില്ലേ എന്ന് കരുതിയാണ് മറുപടി പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങളാണ് അറസ്റ്റിലായത്. പിന്നീടാണ് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന ആരോപണം ഉയര്‍ന്നതും നടന്‍ അറസ്റ്റിലായതും. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ സംഭവം നടന്നിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാകുന്നു. വേഗം വിധി പ്രസ്താവിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു എങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.

More in general

Trending

Recent

To Top