വിമര്‍ശനങ്ങള്‍ വന്നതിന് ശേഷം ആദിപുരുഷില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല, ചിത്രം ഒരുക്കിയിയിരിക്കുന്നത് യൂത്തിനെ ആകര്‍ഷിക്കുന്ന വിധം; പ്രതികരണവുമായി എഡിറ്റര്‍
വിമര്‍ശനങ്ങള്‍ വന്നതിന് ശേഷം ആദിപുരുഷില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല, ചിത്രം ഒരുക്കിയിയിരിക്കുന്നത് യൂത്തിനെ ആകര്‍ഷിക്കുന്ന വിധം; പ്രതികരണവുമായി എഡിറ്റര്‍
വിമര്‍ശനങ്ങള്‍ വന്നതിന് ശേഷം ആദിപുരുഷില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല, ചിത്രം ഒരുക്കിയിയിരിക്കുന്നത് യൂത്തിനെ ആകര്‍ഷിക്കുന്ന വിധം; പ്രതികരണവുമായി എഡിറ്റര്‍
നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. അദ്ദേഹത്തിന്റെ പുത്തന്‍ ചിത്രമായ ‘ആദിപുഷി’ നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയപ്പോള്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമായിരുന്നു ഉയര്‍ന്നത്. കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് ചാനലിലോ കൊച്ചു ടിവിയിലോ റിലീസ് ചെയ്താല്‍ പണമുണ്ടാക്കാം എന്നാണ് പലരും പറഞ്ഞത്.
എന്നാല്‍ ഇപ്പോഴിതാ ഇതേ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ എഡിറ്റര്‍ ആശിഷ്. വിമര്‍ശനങ്ങളില്‍ തങ്ങള്‍ ഞെട്ടിയിരുന്നു. 3ഡിയില്‍ കാണാത്താത് കൊണ്ടാണ് പ്രേക്ഷകര്‍ക്ക് ഇത്തരം അഭിപ്രായങ്ങള്‍ എന്നാണ് ആശിഷ് പറയുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ വന്നതിന് ശേഷം ആദിപുരുഷില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ആശിഷ് വ്യക്തമാക്കി.
നേരത്തെ പ്ലാന്‍ ചെയ്തതു പോലെ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എവിടെ നിന്നും ഈ സിനിമ തുടങ്ങിയോ അതേ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. കാരണം തിരുത്തേണ്ട ഒരു തെറ്റും തങ്ങള്‍ ചെയ്തിട്ടില്ല. ഓം റൗട്ടിന്റെ വിഷന്‍ കൃത്യമായിരുന്നു.
സിനിമയും അതിലെ കഥാപാത്രങ്ങളും വിശദീകരിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഓം റൗട്ടിന് നല്ല ധാരണയുണ്ടായിരുന്നു. യൂത്തിനെ ആകര്‍ഷിക്കുന്ന വിധമാണ് അദ്ദേഹം സിനിമ ഒരുക്കിയത്. മോഷന്‍ ക്യാപ്ച്ചര്‍ ടെക്നോളജി ഉപയോഗിച്ച് ചെയ്ത തന്റെ കരിയറിലെ ആദ്യ ചിത്രമാണ് ആദിപുരുഷ്.
അത് അത്ര എളുപ്പമല്ല. അതിന് ഒരുപാട് ഡീറ്റെയ്ലിംഗ് ആവശ്യമുണ്ട്. ഒരുപാട് സമയമെടുത്താണ് ചെയ്തത്. സിനിമ വലിയ സ്ക്രീനില്‍ എത്തുമ്പോള്‍ ആളുകളുടെ അഭിപ്രായം മാറുമെന്നതില്‍ പൂര്‍ണ്ണ വിശാസമുണ്ട്. 90 സെക്കന്റ് മാത്രമുള്ള ഒരു ടീസര്‍ കണ്ട് ഒരു സിനിമയെ ജഡ്ജ് ചെയ്യാന്‍ പറ്റില്ല എന്നാണ ആശിഷ് പറയുന്നത്. ജൂണിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...