Connect with us

പ്രഭാസിന് സർജറി; ഇനി വിവാഹം നടക്കില്ല; കാരണം വ്യക്തമാക്കി വേണു സ്വാമി; അമ്പരന്ന് ആരാധകർ!!!

News

പ്രഭാസിന് സർജറി; ഇനി വിവാഹം നടക്കില്ല; കാരണം വ്യക്തമാക്കി വേണു സ്വാമി; അമ്പരന്ന് ആരാധകർ!!!

പ്രഭാസിന് സർജറി; ഇനി വിവാഹം നടക്കില്ല; കാരണം വ്യക്തമാക്കി വേണു സ്വാമി; അമ്പരന്ന് ആരാധകർ!!!

തെലുങ്ക് ചലച്ചിത്ര താരങ്ങളിൽ കേരളത്തിൽ ഒരുപാട് ആരാധകരുള്ള നടന്മാരിൽ ഒരാളാണ് പ്രഭാസ്. 2002 ൽ പുറത്തിറങ്ങിയ ‘ഈശ്വർ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രഭാസ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. ബാഹുബലിയെന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ നടനാണ് പ്രഭാസ്.

പ്രഭാസിന്റെ കരിയറിലെ ഒരു ടേണിംഗ് പോയിന്റ് തന്നെയായിരുന്നു രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. എന്നാൽ, ആ ബ്രഹ്മാണ്ഡചിത്രത്തിന്റെ വിജയം കരിയറിൽ തനിക്കു നൽകുന്ന സമ്മർദ്ദം വലുതാണെന്ന് മുൻപ് താരം തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളത്തിലും നിരവധി പ്രേക്ഷകരാണ് ഇദ്ദേഹത്തിനുള്ളത്.

കൂടാതെ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം സലാറിലൂടെ വീണ്ടും ബോക്സ് ഓഫീസ് വിജയം കൂടി നേടിയിരിക്കുകയാണ് പ്രഭാസ്. തു‌ടരെ വന്ന പരാജയങ്ങൾക്ക് ശേഷം നടന്റെ കരിയറിൽ ലഭിച്ച ആശ്വാസം കൂടിയാണ് സലാർ. ബാഹുബലിക്ക് ശേഷം എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും പ്രഭാസിന് ലഭിച്ചിട്ടില്ല. സലാറിന് മുമ്പ് പുറത്തിറങ്ങിയ ആദിപുരുഷിന്റെ പരാജയം പ്രഭാസിന്റെ പ്രതിച്ഛായയെ പോലും ബാധിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്ന് സലാറിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പ്രഭാസ്. കരിയറിലെ തിരക്കുകൾ പ്രഭാസിന്റെ വ്യക്തി ജീവിതത്തെയും ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.

അഭിനയരംഗത്ത് എത്തിയ നാളുകൾ മുതൽ ആരാധകരുടെ ചോദ്യമായിരുന്നു പ്രഭാസിന്റെ വിവാഹത്തെപ്പറ്റി. 44ാം വയസിലേക്ക് കടക്കുന്ന പ്രഭാസ് ഇതുവരെയും വിവാഹിതനായിട്ടില്ല. വിവാഹത്തെ പറ്റി പല തരത്തിലുള്ള വാർത്തകൾ സോർഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിൽ പോലും ഇത്തരത്തിലുള്ള വാർത്തകളിൽ നിന്നും ഒഴിഞ്ഞ് മാറാനാണ് പ്രഭാസ് ശ്രമിച്ചിട്ടുള്ളത്.

പലപ്പോഴായി വിവാഹത്തിന് കുടുംബം നിർബന്ധിച്ചപ്പോഴും പ്രഭാസ് ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. ബാഹുബലിയുടെ ഷൂട്ടിം​ഗ് തിരക്കുകൾ പറഞ്ഞാണ് ഒരിക്കൽ പ്രഭാസ് വിവാഹ ആലോചനകളിൽ നിന്നും മാറി നിന്നത്. എന്നാൽ ബാഹുബലി റിലീസ് ചെയ്ത ശേഷവും വിവാഹത്തിന് പ്രഭാസ് സമ്മതം മൂളിയില്ല. എന്തുകൊണ്ടാണ് പ്രഭാസ് വിവാഹിതനാകാത്തതെന്ന ചോദ്യം ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്.

എന്നാലിപ്പോൾ പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ജ്യോത്സ്യൻ വേണു സ്വാമി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയൽ ചർച്ചയായി മാറുന്നത്. പ്രഭാസിന് മം​ഗല്യ യോ​ഗം ഇല്ലെന്നാണ് ജ്യോത്സ്യൻ പറയുന്നത്. പ്രഭാസിന് ചില ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും വേണു സ്വാമി നേരത്തെ പ്രവചിച്ചിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങളാണ് പ്രഭാസ് വിവാഹത്തോട് മുഖം തിരിക്കാൻ കാരണമെന്ന് ടോളിവുഡിൽ സംസാരമുണ്ട്.

ബാഹുബലിയിൽ ഫിറ്റ്നസ് ബോഡിയുമായി എത്തിയ പ്രഭാസിന് ഇന്ന് പഴയ ആകാരഭം​ഗി നഷ്ടപ്പെട്ടിട്ടുണ്ട്. അടുത്തിടെ നടന്റെ കാലിന് ഒരു സർജറിയും വേണ്ടി വന്നു. ഇതെല്ലാം കൂടി കൂട്ടി വായിച്ചാണ് ആരോ​ഗ്യ സ്ഥിതി പ്രഭാസിന്റെ വിവാഹത്തിന് തടസമാകുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. സിനിമകൾ പുർത്തിയാക്കി നടൻ കുറച്ച് നാൾ വിശ്രമത്തിലേക്ക് കടന്നേക്കുമെന്ന് സൂചനയുണ്ട്. നേരത്തെ അമ്മാവൻ കൃഷ്ണം രാജു പ്രഭാസിനെ വിവാഹം ചെയ്യിക്കാൻ ശ്രമിച്ചതാണ്. എന്നാൽ ബാഹുബലിയുടെ ഷൂട്ടിം​ഗ് തിരക്കുകൾ ചൂണ്ടിക്കാട്ടി പ്രഭാസ് ഒഴിഞ്ഞ് മാറി. ഇന്ന് കൃഷ്ണ ജീവിച്ചിരിപ്പില്ല.

ഇനി ആരുടെ വാക്കിനും പ്രഭാസ് ചെവികൊടുത്തേക്കില്ലെന്നും ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഒന്നിലേറെ തവണ പ്രഭാസിനെക്കുറിച്ച് പ്രണയ ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. ആദിപുരുഷിൽ നായികയായ കൃതി സനോനെ ​പ്രഭാസ് വിവാഹം ചെയ്യാനൊരുങ്ങുന്നു എന്ന വാർത്ത കുറച്ച് നാളുകൾക്ക് മുമ്പ് പ്രചരിച്ചു. എന്നാൽ സിനിമയുടെ റിലീസിന് ശേഷം ഈ ​ഗോസിപ്പുകൾ കെട്ടടങ്ങി.

അതിന് മുമ്പ് അനുഷ്ക ഷെട്ടിയാണ് പ്രഭാസിന്റെ കൂടെ ​ഗോസിപ്പുകളിൽ ഇടം പിടിച്ച നടി. പ്രഭാസിന്റെ ഏറ്റവും നല്ല ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി. എന്നാൽ ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അന്നും ഇന്നും അനുഷ്ക-പ്രഭാസ് പ്രണയം ഗോസിപ്പ് കോളങ്ങളിൽ വിഷയമാകാറുണ്ട്.

എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ഈ വിഷയത്തിൽ പ്രതികരണവുമായി താരങ്ങൾ രംഗത്തുവന്നിരുന്നു. ഞാനും പ്രഭാസും വിവാഹിതരാകുന്നില്ല. സിനിമയിലെ കെമിസ്ട്രി പോലെ ബാഹുബലിയും ദേവസേനയും യഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കരുത്. അത് സ്‌ക്രീനിന് വേണ്ടി മാത്രമുള്ളതാണെന്നാണ് അനുഷ്ക പറഞ്ഞത്. പ്രഭാസും താനും വളരെ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും സൗഹൃദത്തിൽ കവിഞ്ഞൊന്നും നമ്മൾ തമ്മിൽ ഇല്ലെന്നും അനുഷ്ക പറഞ്ഞിരുന്നു. ഇരുവരും തമ്മിൽ വിവാഹം കഴിക്കില്ലെന്നും അനുഷ്ക തീർത്തു പറയുകയും ചെയ്തിരുന്നു.

“പ്രഭാസിനെ കഴിഞ്ഞ പതിനഞ്ച് വർഷമായി എനിക്കറിയാം. അവനെന്റെ മൂന്ന് മണി സുഹൃത്തുക്കളിൽ ഒരാളാണ്. ഞങ്ങൾ ഇരുവരും വിവാഹിതർ അല്ലാത്തതിനാലും ഓൺ സ്ക്രീൻ ജോഡികൾ ആയതിനാലും പലപ്പോഴും ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്. അഥവ ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഇതിനോടകം തന്നെ പുറത്തുവന്നേനെ.

രണ്ടുപേരും ഏകദേശം ഒരേ സ്വഭാവം ഉള്ള ആൾക്കാരാണ്. ഞങ്ങൾ ഒന്നിക്കുകയാണെങ്കിൽ ഒരിക്കലും അത് മറച്ചുവയ്ക്കില്ല”, എന്നും അനുഷ്ക ഷെട്ടി വ്യക്തമാക്കിയിരുന്നു. നടി ഇതുവരെയും വിവാഹത്തിന് തയ്യാറായിട്ടില്ല. സിനിമാ രം​ഗത്ത് നിന്നും കുറച്ച് നാൾ മാറി നിന്ന അനുഷ്ക അടുത്തിടെ മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

More in News

Trending

Recent

To Top