ഛാവു ഡാന്‍സില്‍ നന്നായി പ്രാവീണ്യം നേടിയിരുന്നു, പക്ഷേ സിനിമയില്‍ ഹൃത്വിക് റോഷന്റെ പ്രകടനം കണ്ടപ്പോള്‍ നര്‍ത്തകനാവാനുള്ള ആഗ്രഹം അവിടെ ഉപേക്ഷിച്ചു; മനോജ് വാജ്പേയി
ഛാവു ഡാന്‍സില്‍ നന്നായി പ്രാവീണ്യം നേടിയിരുന്നു, പക്ഷേ സിനിമയില്‍ ഹൃത്വിക് റോഷന്റെ പ്രകടനം കണ്ടപ്പോള്‍ നര്‍ത്തകനാവാനുള്ള ആഗ്രഹം അവിടെ ഉപേക്ഷിച്ചു; മനോജ് വാജ്പേയി
ഛാവു ഡാന്‍സില്‍ നന്നായി പ്രാവീണ്യം നേടിയിരുന്നു, പക്ഷേ സിനിമയില്‍ ഹൃത്വിക് റോഷന്റെ പ്രകടനം കണ്ടപ്പോള്‍ നര്‍ത്തകനാവാനുള്ള ആഗ്രഹം അവിടെ ഉപേക്ഷിച്ചു; മനോജ് വാജ്പേയി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മനോജ് വാജ്പയി. ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെയാണ് അദ്ദേഹം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആദ്യ ചിത്രമായ സത്യയില്‍ നൃത്തരംഗമുണ്ടെങ്കിലും പരിശീലനം ലഭിച്ച ഒരു നര്ത്തകന് കൂടിയാണ് മനോജ് വാജ്പയിയെന്ന് അധികമാര്‍ക്കും അറിയില്ല. ഇപ്പോഴിതാ ഇക്കാര്യത്തെക്കുറിച്ചും നഷ്ടപ്പെടുത്തിയ ഒരാഗ്രഹത്തേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.
നാടകത്തിലായിരിക്കുമ്പോള് ഒരു നടന് പാടാനറിഞ്ഞിരിക്കണമെന്നൊരു വ്യവസ്ഥയുണ്ടെന്ന് മനോജ് ബാജ്പയി പറഞ്ഞു. മുന്‍നിര ഗായകനായില്ലെങ്കില് കോറസ് പാടുന്നയാളെങ്കിലുമായിരിക്കണം. ഞാന്‍ നാടകത്തില്‍ പാട്ട് പാടുകയും നൃത്തമാടുകയും ചെയ്തിരുന്നു.
ഛാവു ഡാന്‍സില്‍ നന്നായി പ്രാവീണ്യം നേടിയിരുന്നു. പക്ഷേ സിനിമയില്‍ ഹൃത്വിക് റോഷന്റെ പ്രകടനം കണ്ടപ്പോള്‍ നര്‍ത്തകനാവാനുള്ള ആഗ്രഹം അവിടെയുപേക്ഷിച്ചെന്നും മനോജ് പറഞ്ഞു.
സത്യ എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ സപ്നേ മേ മില്‍തി ഹേയിലെ തന്റെ നൃത്ത പ്രകടനത്തെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിച്ചു. ഹൃത്വിക്കിന്റെ അരങ്ങേറ്റത്തിന് മുമ്പ് തനിക്ക് ചെയ്യാനുണ്ടായിരുന്ന എല്ലാ നൃത്തവും ചെയ്തിട്ടുണ്ടെന്നും മനോജ് ബാജ്പയി പറഞ്ഞു. രാഹുല്‍ വി ചിറ്റെല്ല സംവിധാനം ചെയ്യുന്ന ഗുല്‍മോഹറാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ സൂരജ് ശര്‍മ്മ, അമോല്‍ പലേക്കര്‍, കാവേരി സേത്ത്, സിമ്രാന് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചാക്ക്ബോര്ഡ് എന്റര്‍ടൈന്‍മെന്റ്, ഓട്ടോണമസ് വര്‍ക്ക്സ് എന്നിവയുമായി സഹകരിച്ച് സ്റ്റാര്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബച്ചൻ കുടുംബത്തിലെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. ഇവരുടേതായി പുറത്തെത്താറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അമിതാഭ് ബച്ചനാകട്ടെ, ഇപ്പോഴും അഭിനയ...