News
രണ്‍വീര്‍ സിംഗിനൊപ്പം സിനിമ ഒരുക്കാന്‍ ‘ആദിപുരുഷ്’ സംവിധായകന് ഓം റൗത്ത്
രണ്‍വീര്‍ സിംഗിനൊപ്പം സിനിമ ഒരുക്കാന്‍ ‘ആദിപുരുഷ്’ സംവിധായകന് ഓം റൗത്ത്
രണ്‍വീര്‍ സിംഗിനൊപ്പം സിനിമ ഒരുക്കാന്‍ ‘ആദിപുരുഷ്’ സംവിധായകന് ഓം റൗത്ത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പൂര്‍ണ്ണമായും വിഎഫ്എക്സ് ഉപയോഗിച്ചുള്ളതായിരിക്കും. വിഎഫ്എക്സ് സാങ്കേതികത ഉപയോഗപ്പെടുത്തിയുള്ളതായിരുന്നു ആദിപുരുഷും.
എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക ഉപയോഗപ്പെടുത്തിയാകും പുതിയ ചിത്രമൊരുക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്‍വീറിന് പ്രമേയം ഇഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. നടന് ഓം റൗത്തുമായി ചര്‍ച്ചയിലാണ്. എന്നാല്‍ സിനിമ നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനായിട്ടില്ലെന്നും രണ്‍വീറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോളിവുഡ് ഹംഗാമയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഓം റൗത്പ്രഭാസ് ചിത്രമായ ‘ആദിപുരുഷ്’ വലിയ വിവാദങ്ങളില്‍ പെട്ടിരുന്നു. അടുത്ത വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസറിലെ വിഎഫ്എക്സും ആനിമേഷനും നിലവാരം കുറഞ്ഞതാണെന്ന തരത്തില്‍ രാജ്യവ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടു.
500 കോടിയോളം മുടക്കിയുള്ള ചിത്രത്തിന് ഇത്രയൊന്നും ക്വാളിറ്റി പോര? എന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം. എന്നാല്‍, ചി?ത്രം തിയേറ്ററില്‍ എത്തുമ്പോള്‍ പരാതികള്‍ മാറുമെന്ന വിശദീകരണമാണ് ഓം റൗത്ത് നല്‍കിയത്.
