Malayalam
ഒരുപാട് ആലോചിച്ച് രണ്ട് വർഷത്തിന് ശേഷം ഇതാണ് ശരിയെന്ന് തോന്നി; ഔദ്യോഗികമായി വിവാഹമോചിതയായി നടി വീണ നായർ
ഒരുപാട് ആലോചിച്ച് രണ്ട് വർഷത്തിന് ശേഷം ഇതാണ് ശരിയെന്ന് തോന്നി; ഔദ്യോഗികമായി വിവാഹമോചിതയായി നടി വീണ നായർ
മലയാളികൾക്ക് സുപരിചിതയാണ് നടി വീണ നായർ. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ടുവിലെ മത്സരാർത്ഥിയായി എത്തിയും വീണ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.
സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലാണ് വീണ കൂടുതൽ തിളങ്ങിയത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ നടി വിവാഹമോചിതയായിരിക്കുകയാണ്. മുൻ ഭർത്താവ് ആർ ജെ അമനോടൊപ്പം തിരുവനന്തപുരം കുടുംബ കോടതിയിലെത്തി ഔദ്യോഗികമായി വിവാഹമോചന നടപടികൾ പൂർത്തിയാക്കി. അമനോടൊപ്പം കുടുംബ കോടതിയിൽ നിൽക്കുന്ന വീണയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഒരുപാട് ആലോചിച്ച് രണ്ട് വർഷത്തിന് ശേഷം ഇതാണ് ശരിയെന്ന് തോന്നി. എല്ലാവരും സന്തോഷമായിരിക്കട്ടെ എന്നാണ് വീണ നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ജീവിതത്തിലെ ചില കാര്യങ്ങൾ നഷ്‌ടമായപ്പോൾ ജീവിതം പൂർണമായും കൈവിട്ടു എന്ന് തോന്നിയ ഇടത്ത് നിന്ന് ജീവിക്കാനുള്ള പ്രേരണയായത് തന്റെ മകനാണെന്ന് വീണ നായർ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ബന്ധം വഷളാവാൻ ബിഗ് ബോസ് കാരണമായിട്ടില്ല. അല്ലാതെ തന്നെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.
ഞങ്ങളുടെ പ്രശ്‌നങ്ങൾ ഞങ്ങൾക്കിടയിലാകട്ടെ. അത് പൊതുസമൂഹത്തിന് മുൻപിൽ പറയേണ്ട കാര്യമില്ലെന്ന് ഞങ്ങൾ തീരുമാനിച്ചതാണ്. വ്യക്തി ജീവിതം പരാജയമാണെന്ന് തോന്നുന്നില്ല. ഭർത്താവ് ഇല്ലെന്നേ ഉള്ളൂ. എനിക്ക് കുടുംബം ഉണ്ട്, സുഹൃത്തുക്കളുണ്ട്, എല്ലാവരും ഉണ്ട്. ഡിവോഴ്‌സ് ആയെന്നത് സങ്കടം തന്നെയാണ്. പക്ഷേ മകന്റെ കാര്യങ്ങൾ നന്നായി നോക്കാൻ എനിക്ക് സാധിക്കുന്നുണ്ടെന്നും വീണ നായർ പറഞ്ഞിരുന്നു.
