Connect with us

വിവാഹത്തിന് ശേഷം പേര് മാറ്റുമെന്ന് അവൾ പറഞ്ഞിരുന്നു പക്ഷേ അത് വേണ്ടെന്ന് പറഞ്ഞു, ഇനി മുതൽ ഞാൻ നിക്കോളായ് വരലക്ഷ്മി ശരത്കുമാർ സച്ച്‌ദേവ് എന്ന് പേര് മാറ്റും; നടി വരലക്ഷ്മിയുടെ ഭർത്താവ്

Actress

തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് വകലക്ഷ്മി ശരത്കുമാർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു വരലക്ഷ്മിയും മുംബൈയിലെ ഗാലറിസ്റ്റായ നിക്കോളായ് സച്ച്‌ദേവും വിവാഹിതരായത്. 39-ാം വയസിലായിരുന്നു വരലക്ഷ്മിയുടെ വിവാഹം.

നിക്കോളായ് സച്ച്‌ദേവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഇദ്ദേഹത്തിന് ഒരു മകളുണ്ട്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ഇരുവരും പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. താനും തന്റെ മകളും ഭാര്യ വരലക്ഷ്മി ശരത്കുമാറിന്റെ പേര് തങ്ങളുടെ പേരിനൊപ്പം ചേർക്കുകയാണെന്നാണ് നിക്കോളായ് സച്ച്‌ദേവ് പറയുന്നത്.

വരലക്ഷ്മി ഉടൻ തന്നെ വീണ്ടും അഭിനയം ആരംഭിക്കും. ബോംബെ ഇനി എന്റെ വീടല്ല. ചെന്നൈയാണ് ഇനി മുതൽ എന്റെ വീട്. എനിക്ക് വളരെ അടുത്തറിയാവുന്ന വ്യക്തിയാണ് വരലക്ഷ്മി. ഞങ്ങളുടെ വിവാഹ ശേഷം അവൾ പേര് മാറ്റുമെന്ന് പറഞ്ഞിരുന്നു. വരലക്ഷ്മി ശരത്കുമാർ സച്ച്‌ദേവ് എന്നാക്കുമെന്നാണ് അവൾ പറഞ്ഞിരുന്നത്.

എന്നാൽ അത് വേണ്ടെന്ന് ഞാൻ പറഞ്ഞു .അവൾ വരലക്ഷ്മി ശരത്കുമാറായി തന്നെ തുടരട്ടെ. ഞാൻ നിക്കോളായ് വരലക്ഷ്മി ശരത്കുമാർ സച്ച്‌ദേവ് എന്ന പേര് മാറ്റും. അതേപോലെ എന്റെ മകളും പേര് മാറ്റും. ശരത്കുമാർ എന്ന പേര് ലെഗസിയാണ്. അതാണ് താൻ എന്റെ ഭാര്യക്ക് വേണ്ടി ചെയ്യുന്നത്.

അവൾ എന്നെയാണ് വിവാഹം ചെയ്തത്. പക്ഷെ ഞാനല്ല അവളുടെ ഫസ്റ്റ് ലവ്. സിനിമയാണ് അവളുടെ ഏക പ്രണയം. ഞാൻ രണ്ടാം സ്ഥാനത്തേയുള്ളൂ. വൈകാതെ തന്നെ അവൾ വീണ്ടും അഭിനയത്തിലേയ്ക്ക് എത്തും എന്നാണ് നിക്കോളായ് മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ വൈറലായി മാറിയിരിക്കുകയാണ്.

More in Actress

Trending

Recent

To Top