Tamil
ശ്രീ റെഡ്‌ഡി അന്ന് വസ്ത്രമഴിച്ചു പ്രതിക്ഷേധിച്ചതിൽ ഫലം കണ്ടു !! സിനിമ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരെ അന്വേഷിക്കാന്‍ ഉത്തരവ്
ശ്രീ റെഡ്‌ഡി അന്ന് വസ്ത്രമഴിച്ചു പ്രതിക്ഷേധിച്ചതിൽ ഫലം കണ്ടു !! സിനിമ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരെ അന്വേഷിക്കാന്‍ ഉത്തരവ്
സിനിമ ലോകത്തും പ്രേക്ഷരുടെ ഇടയിലും വൻ ചലനം സൃഷ്ട്ടിച്ച ഒന്നായിരുന്നു നടി ശ്രീ റെഡ്‌ഡിയുടെ പ്രതിക്ഷേധവും വെളിപ്പെടുത്തലുകളും .നടി വെളിപ്പെടുത്തല്‍ സിനിമ മേഖലയ്ക്ക് അകത്തും പ്രേക്ഷകര്‍ക്കിടയിലും വന്‍ ഞെട്ടലുണ്ടാക്കിയിരുന്നു.പ്രമുഖ താരങ്ങള്‍ക്ക് നേരെയായിരുന്നു ലൈംഗികാരോപണവുമായി ശ്രീ രംഗത്തെത്തിയത്.പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ക്കും സംവിധായകര്‍ക്കും നേരെയാണ് ലൈംഗികാരോപണവുമായി ശ്രീ രംഗത്തത്തിയത്.
സിനിമ മേഖലയെ തന്നെ പാടെ തകര്‍ക്കാന്‍ ശേഷിയുളള ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. ഇന്ത്യന്‍ സിനിമയില്‍ കാസ്റ്റംഗ് കൗച്ച് നിലനിന്നിരുന്നു എന്നുള്ള തരത്തിലുളള പല വെളിപ്പെടുത്തലുകളും മുന്‍പ് ഉയര്‍ന്നിരുന്നു ടോളിവിഡില്‍ സ്ത്രീ താരങ്ങള്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെ കുറിച്ചായിരുന്നു ശ്രീ മുഖം നോക്കാതെ പ്രതികരിച്ചത്. പ്രമുഖ താരങ്ങള്‍ക്കും സംവിധായകന്മാര്‍ക്കും നേരെയാണ് നടി ഒറ്റയാള്‍ പോരാട്ടം നടത്തിയത്. ഇതിനിപ്പോള്‍ ഫലം കണ്ടിരിക്കുകയാണ്.
ടോപ്‌ലെസ് പ്രതിക്ഷേധം
കാസ്റ്റിംഗ് കൗച്ചിനു പിന്നില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെ മുഖം നോക്കാതെ പോരാടിയ താരമാണ് ശ്രീ റെഡ്ഡി. പ്രമുഖ താരങ്ങളുടേയും വ്യക്തികളുടേയും പേര് ഉള്‍പ്പെടെ വെളിപ്പെടുത്തി കൊണ്ടായിരുന്നു ശ്രീ രംഗത്തെത്തിയത്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വ്യക്തമായ തെളിവുണ്ടായിട്ടും ടോളിവുഡ് ഫിലിം ചേമ്ബര്‍ മൗനം തുടരുന്നതില്‍ പ്രതിഷേധിച്ച് ഓഫീസ് ആസ്ഥാനത്ത് ടോപ്പ് ലെസ് പ്രതിഷധവുമായി താരം രംഗത്തെത്തിയിരുന്നു. ഇത് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ വന്‍ ചലനം സൃഷ്ടിച്ചിരുന്നു.
ചൂഷണത്തിന് എതിരെ
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് പുറത്തായിരുന്നു ടോപ്പ് ലെസ് പ്രതിഷേധവുമായി താരം രംഗത്തെത്തിയത്. അഭിനയമോഹവുമായി ഇന്‍സ്ട്രിയില്‍ എത്തുന്ന തുടക്കക്കാരായ പെമ്‍കുട്ടികളെ അവസരം നല്‍കാമെന്ന് പറഞ്ഞ് ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയാണെന്നായിരുന്നു ശ്രീയുടെ വെളിപ്പെടുത്തല്‍. തെന്നിന്ത്യയിലെ പല പ്രമുഖ താരങ്ങളുടേയും പേരുകള്‍ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ടോപ്പ് ലോസ് പ്രതിഷേധവുമായി എത്തിയശ്രീയെ ഒടുവില്‍ ഫിലിം ചേമ്ബറിന്റെ ആസ്ഥാനത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു
ഗുരുതര ആരോപണം പ്രമുഖ താരങ്ങൾക്കു നേരെ
തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ക്ക് നേരെയായിരുന്നു നടി ആരോപണവുമായി രംഗത്തെത്തിയത്. നാനി, ലോറന്‍, നടി ശ്രീകാന്ത്,സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, നടന്‍ നാനി, ഗായകന്‍ ശ്രീറാം, അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥകൃത്തുമായ ശിവ കൊര്‍ത്തല, സുന്ദര്‍ സി, മരുകദോസ് എന്നിവര്‍ക്ക് നേരെയും താരം ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. റാണയുടെ സഹോദരന്‍ അഭിറാം വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താരങ്ങള്‍ ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഒടുവിൽ പരിശ്രമത്തിനു ഫലം
ഇപ്പോഴിത ശ്രീറെഡ്ഡിയുടെ പ്രതിഷേധത്തിന് ഫലം കണ്ടിരിക്കുകയാണ്. താരത്തിന്റെ പരാതിയെ തുടര്‍ന്ന് സിനിമാ മേഖലയിലെ ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങളെകുറിച്ച് അന്വേഷിക്കാന്‍ ഉത്തര വിട്ടിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖറ റാവു ഇതിനായി 25 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായി ഉചിതമായ തിരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ശ്രീറെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹമാണ് യഥാര്‍ഥ ഹീറോയെന്ന് ശ്രീ പറഞ്ഞു.
actress sree reddy’s topless protest finally in destination
