Connect with us

നിർമ്മാതാക്കൾക്ക് അഭിനയം വേണ്ട; സംവിധായകന്മാർക്ക് ഒപ്പം കിടക്കണം, ഞാൻ അവർക്കെല്ലാം വഴങ്ങികൊടുത്തു

Malayalam

നിർമ്മാതാക്കൾക്ക് അഭിനയം വേണ്ട; സംവിധായകന്മാർക്ക് ഒപ്പം കിടക്കണം, ഞാൻ അവർക്കെല്ലാം വഴങ്ങികൊടുത്തു

നിർമ്മാതാക്കൾക്ക് അഭിനയം വേണ്ട; സംവിധായകന്മാർക്ക് ഒപ്പം കിടക്കണം, ഞാൻ അവർക്കെല്ലാം വഴങ്ങികൊടുത്തു

തെലുങ്ക് സിനിമ ലോകത്തെ പിടിച്ചു കുലുക്കുകയാണ് നടി ശ്രീ റെഡ്‌ഡി. വിവാദ നായിക ശ്രീ റെഡ്ഡി എന്നാണ് പൊതുവെ അറിയപ്പെടാറുള്ളത്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും മുന്‍ നിരയിലെയും പ്രമുഖ പ്രവര്‍ത്തകര്‍ക്കെതിരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ശ്രീറെഡ്ഡി നടത്താറുള്ളത് . അഭിനയ ലോകത്തിൽ നിൽക്കുന്നതിന് ഒപ്പം തന്നെ താരം സാമൂഹിക മാധ്യമത്തിൽ സജീവം ആണ്. തെലുങ്ക് സിനിമകളിൽ സജീവമായ താരം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. നടിയുടെ വെളിപ്പെടുത്തലുകൾ എല്ലാം തന്നെ വൻ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

സിനിമ ലോകത്ത് തന്നെ ചർച്ചയായ വിവാദങ്ങൾ പല പ്രമുഖ സംവിധായകാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താൻ നേരിട്ട പല കാര്യങ്ങളും ശ്രീ റെഡ്ഢി തുറന്ന് പറയുകയാണ്. സിനിമ മേഖലയിൽ എത്തിയ തന്നെ പല സംവിധായകരും നിർമ്മാതാക്കളും ശരിക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത് . തെലുഗു സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഒരുപാട് ചട്ടങ്ങൾ ഉണ്ടെന്നും അതിൽ സംവിധായകന്മാർക്ക് ഒപ്പം കിടന്നു കൊടുക്കാൻ പലരും ആവിശ്യപെട്ടിട്ടുണ്ടെന്നും താരം പറയുന്നു. പല നിർമ്മാതാക്കളിൽ നിന്നും ഇത്തരം അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മുൻപ് താൻ പലർക്കും വഴങ്ങിയിട്ടുണ്ട്. അവർക്ക് അഭിനയം ആവശ്യമില്ലെന്നും എന്നാൽ ഇപ്പോൾ അതിന് തയാറല്ലെന്ന് താരം കൂട്ടിച്ചേർത്തു.

തെലുങ്ക് ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണത്തിനും വിവേചനത്തിനുമെതിരെ പ്രതിഷേധിച്ചതിലൂടെയാണ് ശ്രി റെഡ്ഡി പ്രശസ്തയായത്. ചലച്ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കണമെങ്കിൽ സ്ത്രീകൾ ലൈംഗികബന്ധത്തിനു തയ്യാറാകണമെന്നാവശ്യപ്പെടുന്ന ‘കാസ്റ്റിങ് കൗച്ച്’ സമ്പ്രദായം തെലുങ്ക് ചലച്ചിത്രരംഗത്തുമുണ്ടെന്നാണ് ശ്രീറെഡ്ഡി വെളിപ്പെടുത്തിയത്. കാസ്റ്റിങ് കൗച്ച് സമ്പ്രദായത്തിനെതിരെ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് 2018 ഏപ്രിലിൽ ഹൈദ്രാബാദിലെ തെലുഗു ഫിലി ചേമ്പർ ഓഫ് കൊമേഴ്സിനു മുമ്പിൽ അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടുകൊണ്ട് ശ്രീ റെഡ്ഡി പ്രതിഷേധിച്ചിരുന്നു. ഹോളിവുഡിലെ #മീ ടൂ കാമ്പെയ്നും കാസ്റ്റിംഗ് കൗച്ച് സമ്പ്രദായത്തിനെതിരെയായിരുന്നു. ഏറെ വിവാദമായ ശ്രീ റെഡ്ഡിയുടെ സമരമുറയയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും പലരും രംഗത്തെത്തി. പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമം 294-ആം വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ശ്രീ റെഡ്ഡിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.

അഭിറാം ദഗ്ഗബട്ടി, കൊന വെങ്കട്ട്, വിവ ഹർഷ, പവൻ കല്യാൺ, തെലുങ്ക് സംവിധായകൻ ശേഖർ കമ്മുല, നടൻമാരായ അല്ലു അർജുൻ, നാനി എന്നിവർക്കെതിരെ ശ്രീ റെഡ്ഡി ലൈംഗികാരോപണമുന്നയിച്ചിട്ടുണ്ട്

അതേ സമയം തന്റെ യൂട്യൂബ് ചാനലിൽ കൂടി താരം സാരി എങ്ങനെ ഉടുക്കാം എന്നുള്ള വീഡിയോ ഷെയർ ചെയ്ത് രംഗത്തെത്തിയിരുന്നു. കാഞ്ചീപുരം സാരി ഉടുക്കുന്ന വീഡിയോ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്. കൂടാതെ തടി കുറക്കാനും വയർ കുറക്കാനുമായുള്ള കമെന്റുകൾക്ക് എത്തുന്നുണ്ട്. വിമർശനങ്ങൾക്കൊപ്പം നല്ല കമന്റുകളും വീഡിയോക്ക് ലഭിച്ചിരുന്നു.

‘നീനു നാന്ന അബദ്ധം’ എന്ന ആൽബത്തിൽ കൂടിയാണ് ശ്രീ റെഡ്ഡി അഭിനയരംഗത്തേക്ക് എത്തുന്നത്. ടെലിവിഷൻ അവതാരക ആയിരുന്നു താരം അതിൽ കൂടി അഭിനയ ലോകത്തിൽ എത്തുന്നത്. ഞെട്ടിക്കുന്ന ഗ്ലാമർ ലുക്ക് ഉള്ള താരത്തിന് വമ്പൻ ആരാധക നിര തന്നെയാണ് ഉള്ളത്. ആദ്യ കാലങ്ങളിൽ അവസരങ്ങൾക്കായി പലർക്കും മുന്നിൽ വഴങ്ങേണ്ടി വന്നു എന്നും എന്നാൽ പിന്നീട് അതിനു തയ്യാറാവാതെ വന്നപ്പോൾ അവസരങ്ങൾ കുറഞ്ഞു എന്നും താരം പറയുന്നു

More in Malayalam

Trending

Recent

To Top