Connect with us

മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ നമുക്ക് ഇഷ്ടപ്പെട്ടയാൾക്ക് വേണ്ടി ജീവൻ വെടിയുന്നത് നിരാശാജനകമാണ്, സ്നേഹിക്കുന്ന ആളെ സ്വതന്ത്ര്യമായി വിടണം; സഹോദരിയുടെ ആ ത്മഹത്യയെ കുറിച്ച് സിമ്രാൻ

Actress

മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ നമുക്ക് ഇഷ്ടപ്പെട്ടയാൾക്ക് വേണ്ടി ജീവൻ വെടിയുന്നത് നിരാശാജനകമാണ്, സ്നേഹിക്കുന്ന ആളെ സ്വതന്ത്ര്യമായി വിടണം; സഹോദരിയുടെ ആ ത്മഹത്യയെ കുറിച്ച് സിമ്രാൻ

മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ നമുക്ക് ഇഷ്ടപ്പെട്ടയാൾക്ക് വേണ്ടി ജീവൻ വെടിയുന്നത് നിരാശാജനകമാണ്, സ്നേഹിക്കുന്ന ആളെ സ്വതന്ത്ര്യമായി വിടണം; സഹോദരിയുടെ ആ ത്മഹത്യയെ കുറിച്ച് സിമ്രാൻ

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് സിമ്രാൻ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലെല്ലാം നടി സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിമ്രാന്റെ സഹോദരി മൊണാൽ നാവൽ ആത്മ ഹത്യ ചെയ്തത് ഏറെ വാർത്തയായിരുന്നു. തന്റെ 21ാം വയസിലാണ് ജീവനൊടുക്കിയത്. തന്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൊണാലിനെ കണ്ടെത്തിയത്. ഈ ദുരന്തം സിമ്രാനും കുടുംബത്തിനും വലിയ ആഘാതമാണ് ഉണ്ടാക്കിയത്.

ഇപ്പോഴിതാ സഹോദരിയെക്കുറിച്ച് സംസാരിക്കുകയാണ് സിമ്രാൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ന‌ടി അനുജത്തിയെ കുറിച്ച് സംസാരിക്കുന്നത്. മോശമായ ഒരു ഘട്ടമേ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ. അത്എന്റെ സഹോദരി മരിച്ചപ്പോഴാണ്. 2001 ലായിരുന്നു ആ സംഭവം. അത് ഞങ്ങളെ ഞെട്ടിച്ചു. എന്റെ ജീവിതത്തിൽ ഏറ്റവും ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു അതെന്ന് പറയാം.

അവൾ ജീവനോടെയില്ലെന്ന സത്യം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ പറ്റണം. നമുക്ക് ഇഷ്ടപ്പെട്ടയാൾക്ക് വേണ്ടി ജീവൻ വെടിയുന്നത് നിരാശാജനകമാണ്. അതെങ്ങനെ സാധിക്കും. മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ. എന്നെ സംബന്ധിച്ച് പ്രണയമെന്നത് ബഹുമാനവും വിശ്വാസവുമാണ്.

പ്രണയിക്കുന്ന ആളെ നിങ്ങൾ മാറ്റാൻ പാടില്ല. അത് ചെയ്യരുത്, അവിടെ പോകരുത് എന്ന് പറയുന്നയാൾ റെ‍ഡ് ഫ്ലാ​ഗ് മാത്രമല്ല റെഡ് വാൾ ആണ്. പെൺകുട്ടികൾ ഇത്തരത്തിലുള്ള പയ്യൻമാരിൽ വീഴുന്നു. ഇതേപോലെ പെൺകുട്ടികളുമുണ്ട്. ബോയ്സിനെ ടോർച്ചർ ചെയ്യും. സ്നേഹിക്കുന്ന ആളെ സ്വതന്ത്ര്യമായി വിടണമെന്നും സിമ്രാൻ പറഞ്ഞു.

അതേസമയം, തന്റെ മക്കളെക്കുറിച്ചും സിമ്രാൻ സംസാരിച്ചു. മക്കൾക്ക് പതിമൂന്നും പത്തൊൻപതും വയസാണ്. ഈ പ്രായത്തിൽ ചില ഉത്തരവാദിത്വങ്ങൾ അവരും ഏറ്റെടുക്കണം. ഞാൻ കർക്കശക്കാരിയായ അമ്മയല്ല. അവരെ വഴക്ക് പറയുന്നതിനും ദേഷ്യപ്പെടുന്നതിനും തല്ലുന്നതിനുമെല്ലാം ഞാൻ എതിരാണ്. പക്ഷെ രണ്ട് മൂന്ന് തവണ മക്കളെ അടിച്ചിട്ടുണ്ട് എന്നുമാണ് സിമ്രാൻ പറഞ്ഞത്.

അതേസമയം, അനുജത്തിയു‌ടെ ആത്മഹ​ത്യയെക്കുറിച്ച് സിമ്രാൻ ചില ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പ്രമുഖ ഡാൻസ് കൊറിയോ​ഗ്രാഫറുടെ അനുജനുമായി മൊണാൽ പ്രണയ്തതിലായിരുന്നു. എന്നാൽ ഈ ബന്ധം ബ്രേക്കപ്പായി. ഇതോടെയാണ് അനുജത്തിയുടെ ആ ത്മഹത്യ ചെയ്തതെന്നാണ് സിമ്രാൻ പറഞ്ഞിരുന്നത്.

ഞാൻ സിനിമയെ സ്നേഹിക്കുന്നു. 25 വർഷത്തിലേറെയായി ഞാൻ ഈ ഫീൽഡിലുണ്ട്. ആദ്യ സിനിമയായാലും ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന സിനിമയായാലും എന്റെ ബെസ്റ്റ് നൽകുന്നു. എനിക്ക് വ്യത്യസ്തമായ റോളുകൾ ലഭിച്ചു. ഞാൻ ടെലിവിഷനിലാണ് തുടങ്ങിയത്. പിന്നെ സിനിമയിലേക്ക്, പിന്നെ വീണ്ടും ടെലിവിഷനിലേക്ക്. ഇപ്പോൾ ഒടിടിയിലേക്കും. എന്റെ മികച്ച പെർഫോമൻസ് വരാനിരിക്കുന്നതേയുള്ളൂയെന്ന് ഞാൻ കരുതുന്നു. എനിക്കീ യാത്ര അവസാനിപ്പിക്കണമെന്നില്ലാ എന്നുമാണ് താരം അടുത്തിടെ പറഞ്ഞത്.

സിനിമാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് സിമ്രാൻ. അന്ധകൻ ആണ് നടിയുടെ പുതിയ തമിഴ് ചിത്രം. പ്രശാന്താണ് ചിത്രത്തിലെ നായകൻ. സിമ്രാൻ അഭിനയിച്ച ​ഗുൽമോഹറിനാണ് ഇത്തവണ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

തിരിച്ച് വരവിൽ പഴയത് പോലെ തിരക്ക് പിടിച്ച് സിമ്രാൻ സിനിമകൾ ചെയ്യുന്നില്ല. മികച്ച ചിത്രങ്ങൾ മാത്രമാണ് താരം തിരഞ്ഞെടുക്കുന്നത്. സിനിമകളിൽ നിന്ന് അവസരം കുറഞ്ഞ സമയത്ത് സിമ്രാൻ സീരിയലുകളിലും അഭിനയിച്ചിരുന്നു. ജയ ടിവിയിലെ സിമ്രാൻ തിരെെ, തെലുങ്കിൽ സുന്ദരകാണ്ഡ എന്നീ സീരിയലുകളായിരുന്നു ഇത്. ചില റിയാലിറ്റി ഷോകളിൽ ജഡ്‍ജായും സിമ്രാനെത്തിയിരുന്നു.

More in Actress

Trending

Recent

To Top