അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ളയാൾ , സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു. ; മമ്മൂട്ടിയെ കുറിച്ച് സിമ്രാൻ!
തമിഴകത്തെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിമ്രാൻ.മലയാളത്തിലും താരത്തിന് ആരാധകരുണ്ട് . സിമ്രാൻ അഭിനയിച്ച അന്യഭാഷാ ചിത്രങ്ങൾക്കും മലയാളികൾക്കിടയിൽ ആരാധകർ ഏറെയാണ്. 1996 ൽ മമ്മൂട്ടിയും സിമ്രാനും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു ഇന്ദ്രപ്രസ്ഥം.
സിമ്രാന്റെ മലയാള സിനിമയിലേക്കുള്ള വരവിനു കാരണമായ ഈ ചിത്രം മലയാളി ആരാധകർ എന്നും ഓർത്തിരിക്കുന്നതാണ്. വർഷങ്ങൾക്ക് ശേഷം, ഇന്ദ്രപ്രസ്ഥത്തിൽ മമ്മൂട്ടിക്കൊപ്പം ചെലവഴിച്ച സമയത്തെ കുറിച്ചും അദ്ദേഹത്തെ കുറിച്ചും സംസാരിക്കുകയാണ് സിമ്രാൻ. ഒരു ഓൺലൈൻ മേടിയോടായിരുന്നു പ്രതികരണം .
മമ്മൂട്ടി സാറിനൊപ്പം ഒരുപാട് നല്ല ഓർമകളുണ്ട്. അദ്ദേഹത്തിന്റെ ഒപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ആളാണ് അദ്ദേഹം. സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു.
ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു ആ സമയം. ആ ചിത്രത്തിലഭിനയിച്ചിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ടുകളായി. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നുന്നുണ്ട്,’ സിമ്രാൻ പറഞ്ഞു.ഹരിദാസ് സംവിധാനം ചെയ്ത ഇന്ദ്രപ്രസ്ഥത്തിൽ പ്രകാശ് രാജ്, വിക്രം, പ്രിയാരാമൻ എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്.
നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ജീവചരിത്ര സിനിമയായ റോക്കട്രി: ദി നമ്പി ഇഫക്റ്റ് ആണ് സിമ്രാന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മാധവനാണ് നമ്പി നാരായണനായി ചിത്രത്തിലെത്തുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.