Tamil
സിമ്രാനുമായി മുൻപ് സംസാരിക്കാറില്ലായിരുന്നു – ജ്യോതിക
സിമ്രാനുമായി മുൻപ് സംസാരിക്കാറില്ലായിരുന്നു – ജ്യോതിക
By
തമിഴകത്തിന്റെ പ്രിയപ്പെട്ട നായികമാരാണ് സിമ്രാനും ജ്യോതികയും. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. ഒരേസമയത്ത് മിന്നും താരങ്ങളായി നിറഞ്ഞുനില്‍ക്കാനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു. ജ്യോതികയെയായിരുന്നു പലരും സിമ്രാന്റെ പിന്‍ഗാമിയായി വിശേഷിപ്പിച്ചിരുന്നത്. വിവാഹത്തോടെ ഇരുവരും സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഇവരുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ശക്തമായ തിരിച്ചുവരവാണ് ഇരുവരും നടത്തിയത്. മികച്ച സ്വീകാര്യതയാണ് ഇരുവര്‍ക്കും ലഭിച്ചത്. രണ്ടാം വരവിലും ആരാധകര്‍ താരങ്ങള്‍ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്.
പ്രിയപ്പെട്ട നായികമാരെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജ്യോതിക സിമ്രാന്റെ പേര് പറഞ്ഞത്. അന്ന് തങ്ങള്‍ അധികം സംസാരിക്കാറില്ലായിരുന്നുവെന്നും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണെന്നും സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളുണ്ടെന്നും ജ്യോതിക പറയുന്നു. സിമ്രാനൊപ്പം നില്‍ക്കുമ്ബോള്‍ കരുതിയാണ് താന്‍ നില്‍ക്കാറുള്ളതെന്ന് താരം പറയുന്നു. അഭിനയമികവിന്റെ കാര്യത്തില്‍ എത്രയോ മുന്നിലാണ് അവര്‍. വാലിയൊക്കെ തന്റെ ഇഷ്ട സിനിമകളുടെ ലിസ്റ്റിലുണ്ട്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
മക്കളുടെ വിശേഷങ്ങളെല്ലം തങ്ങള്‍ പങ്കുവെക്കാറുണ്ട്. സിമ്രാനെക്കൂടാതെ സായ് പല്ലവിയേയും തനിക്ക് ഇഷ്ടമാണെന്നും ജ്യോതിക പറയുന്നു. എന്‍ജികെയില്‍ സൂര്യയുടെ ഭാര്യയുടെ വേഷത്തില്‍ എത്തിയത് താരമായിരുന്നു. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഒരേ നമ്ബര്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും ആരാധികമാര്‍ ഇപ്പോഴും സന്ദേശം അയയ്ക്കാറുണ്ടെന്നും ജ്യോതിക പറയുന്നു. മനോഹരമായ സന്ദേശങ്ങളാണ് പലരും അയയ്ക്കുന്നതെന്നും ജ്യോതിക പറയുന്നു.
jyothika about simran