Connect with us

ജയിലിൽ വച്ച് നഗ്നയാക്കി തുടർച്ചയായി ലൈംഗീകമായി പീഡിപ്പിച്ചു വീഡിയോ പകർത്തി – പോലീസിനെതിരെ നടി

Malayalam Breaking News

ജയിലിൽ വച്ച് നഗ്നയാക്കി തുടർച്ചയായി ലൈംഗീകമായി പീഡിപ്പിച്ചു വീഡിയോ പകർത്തി – പോലീസിനെതിരെ നടി

ജയിലിൽ വച്ച് നഗ്നയാക്കി തുടർച്ചയായി ലൈംഗീകമായി പീഡിപ്പിച്ചു വീഡിയോ പകർത്തി – പോലീസിനെതിരെ നടി

ജയിലിൽ വച്ച് നഗ്നയാക്കി തുടർച്ചയായി ലൈംഗീകമായി പീഡിപ്പിച്ചു വീഡിയോ പകർത്തി – പോലീസിനെതിരെ നടി

മാട്രിമോണിയൽ സിറ്റിയിലൂടെ പണം തട്ടിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിലിറങ്ങിയ നടി ശ്രുതി പട്ടേൽ പോലീസിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. കസ്റ്റഡിയിലെടുത്ത പോലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്നും വീഡിയോ പകര്‍ത്തിയെന്നും നടി മാധ്യമങ്ങളോട് കരഞ്ഞു പറഞ്ഞു. ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കുകയും ചെയ്തു.

മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ നടി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായി . ഏറ്റവും ഒടുവില്‍ ജര്‍മനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി തട്ടിയെടുത്തെന്നാണ് കേസ്.

എന്നാല്‍ കേസ് കെട്ടിചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുെന്നന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയില്‍ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു.വസ്ത്രങ്ങള്‍ പൂര്‍ണമായി അഴിച്ച് നഗ്‌നയായി നിര്‍ത്തി അതി്‌നറെ വിഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ഷൂട്ട് ചെയ്‌തെന്നും പീഡനം പുറത്തുപറഞ്ഞാല്‍ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.

Actress Shruti Patel in Chola Vamsam Tamil Movie Stills

‘ജയിലിലേക്ക് എന്നെ കയറ്റിയപ്പോള്‍ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകള്‍ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യില്‍ വിലങ്ങ് വെക്കാന്‍ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്‌നയാക്കി. അപ്പോള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി.’ശ്രുതി പറയുന്നു.

ഇതിനെക്കുറിച്ച് പുറത്തുവന്നാലും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡില്‍ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീര്‍ക്കുമെന്നും പൊലീസുകാരന്‍ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു.

എന്നാൽ ഇതെല്ലാം നടി കെട്ടി ചമച്ചതാണെന്നും അന്വേഷണം വഴി തിരിക്കുയാണ് നടിയെന്നും കോയമ്പത്തൂർ പോലീസ് പറയുന്നു. നടിയുടെ ആരോപണങ്ങൾ പോലീസ് തള്ളിക്കളയുകയാണെന്നു ചെയ്‍തത്.

actress shruthi patel against police

More in Malayalam Breaking News

Trending

Recent

To Top