Connect with us

സിനിമാതാരങ്ങൾ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്ക് …!! രാജിവച്ച നടിമാരുടെ ലിസ്റ്റും

Malayalam Breaking News

സിനിമാതാരങ്ങൾ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്ക് …!! രാജിവച്ച നടിമാരുടെ ലിസ്റ്റും

സിനിമാതാരങ്ങൾ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്ക് …!! രാജിവച്ച നടിമാരുടെ ലിസ്റ്റും

സിനിമാതാരങ്ങൾ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്ക് …!! രാജിവച്ച നടിമാരുടെ ലിസ്റ്റും

സംഘടനയുമായി ബന്ധപ്പെട്ട പരാതികൾ ഉള്ളവർക്ക് ‘അമ്മ’യുടെ യോഗത്തിൽ അത് ഉന്നയിക്കാം. പൊതുവേദിയിൽ പറഞ്ഞ് സംഘടനയെ ഇകഴ്‌ത്തിക്കാട്ടരുതെന്നും സർക്കുലറിൽ പറയുന്നു. സംഘടനയ്ക്കുള്ളിൽ പറയേണ്ട പരാതി പൊതുവേദിയിലോ മാദ്ധ്യമങ്ങളിലൂടെയോ പറയന്നത് സംഘടനയ്ക്കും അതിലുള്ളവർക്കുമാണ് ദോഷം ചെയ്യുക

ദിലീപിന്റെ വിഷയം അടക്കമുള്ള കാര്യങ്ങളിൽ സിനിമാതാരങ്ങൾ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് താരസംഘടനയായ ‘അമ്മ’ സർക്കുലർ പുറത്തിറക്കി. മാദ്ധ്യമങ്ങളിലൂടെ അനാവശ്യ പ്രസ്താവനകൾ നടത്തി സംഘടനയെ അപഹാസ്യരാകരുതെന്നും സർക്കുലറിൽ പറയുന്നു.

amma-meeting.jpg.image.784.410

സംഘടനയുമായി ബന്ധപ്പെട്ട പരാതികൾ ഉള്ളവർക്ക് ‘അമ്മ’യുടെ യോഗത്തിൽ അത് ഉന്നയിക്കാം. പൊതുവേദിയിൽ പറഞ്ഞ് സംഘടനയെ ഇകഴ്‌ത്തിക്കാട്ടരുതെന്നും സർക്കുലറിൽ പറയുന്നു. സംഘടനയ്ക്കുള്ളിൽ പറയേണ്ട പരാതി പൊതുവേദിയിലോ മാദ്ധ്യമങ്ങളിലൂടെയോ പറയന്നത് സംഘടനയ്ക്കും അതിലുള്ളവർക്കുമാണ് ദോഷം ചെയ്യുക എന്നത് മറക്കരുതെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

രാജിവച്ച നടിമാരുടെ രാജിക്കത്ത് കിട്ടിയതായും അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്. രാജിവച്ച നടിമാരുടെ രാജിക്കത്ത് കിട്ടിയതായും അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്. പാർവതി,​ ഗീതു മോഹൻദാസ്,​ ഭാവന,​ പദ്മപ്രിയ എന്നിവരായിരുന്നു രാജിവച്ചത്. എന്നാൽ,​ ഭാവനയുടെ രാജിക്കത്ത് മാത്രമാണ് കിട്ടിയതെന്നായിരുന്നു നേരത്തെ അമ്മ പ്രസിഡന്റ് കൂടിയായ നടൻ മോഹൻലാൽ പറഞ്ഞത്.

ദുര്‍ഗന്ധം വമിക്കുന്ന ഷര്‍ട്ട് ധരിച്ചായിരുന്നു മോഹന്‍ലാല്‍ സീനില്‍ അഭിനയിച്ചത്

sanmanassullavarkku samadhanam

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ശ്രീനിവാസനും കൈകോര്‍ത്ത ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപാലകൃഷ്ണ പണിക്കര്‍ കാര്‍ത്തികയുടെ കഥാപാത്രമായ മീരയുമായി ബസ്സില്‍ വെച്ച് തര്‍ക്കിക്കുമ്പോള്‍ യാത്രക്കാരായ കുറച്ചു ചെറുപ്പക്കാര്‍ മോഹന്‍ലാലിനെ ബാസിനുള്ളില്‍ നിന്നും റോഡിനപ്പുറത്തെ ചതുപ്പ് നിറഞ്ഞ ചെളിയിലേക്ക് വലിച്ചിടുന്നുണ്ട്.ആ ചെളിയില്‍ അവരോടൊപ്പം ഉരുണ്ടു മറിയുമ്പോഴാണ് ശ്രീനിവാസന്‍റെ ഇന്‍സ്പക്ടര്‍ രാജേന്ദ്രന്‍ വന്ന് മോഹന്‍ലാലിനെ വീട്ടിലേക്ക് കൊണ്ടുപോവുന്നത്.

അടുത്ത രംഗം ശ്രീനിവാസന്‍റെ വീട്ടിലാണ്.അതും അഞ്ചു ദിവസത്തിനു ശേഷമാണ് ചിത്രീകരണം .ചളിയില്‍ കിടന്നു ഉരുണ്ടപ്പോള്‍ മോഹന്‍ലാലിന്‍റെ വസ്ത്രത്തില്‍ പറ്റിയ അഴുക്കും ചളിയുമായ അടയാളങ്ങള്‍ മാറിപോകരുതെന്നു സഹസംവിധായകനെ ഓര്‍മ്മിപ്പിച്ചാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് അടുത്ത ലൊക്കേഷനിലേക്ക് ചിത്രീകരണം ഷിഫ്റ്റ്‌ ചെയ്യുന്നത്.എന്നാല്‍, അഞ്ചാമത്തെ ദിവസം ശ്രീനിവാസന്റെ വീട്ടിലുള്ള രംഗം ചിത്രീകരിക്കാന്‍ നോക്കുമ്പോള്‍ ചളിയില്‍ ഉരുണ്ടു മുഷിഞ്ഞ മോഹന്‍ലാലിന്റെ ഷര്‍ട്ടില്‍ നിന്നും തുണിയില്‍ നിന്നും മുഷിഞ്ഞ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ആ സീന്‍ പിന്നെയെടുക്കാം എന്ന് പറഞ്ഞ് സംവിധായകന്‍ ലൊക്കേഷന്‍ ഷിഫ്റ്റ്‌ പറഞ്ഞു.പക്ഷേ, മോഹന്‍ലാല്‍ സമ്മതിച്ചില്ല. ”ഇതിനു വേണ്ടി ഇപ്പോള്‍ ഷൂട്ടിംഗ് മുടക്കണ്ട. കുറച്ചു സമയത്തെക്കല്ലേ ,ആ മുണ്ടും ഷര്‍ട്ടും ഞാന്‍ ധരിച്ചോളാം.പ്രേക്ഷകര്‍ക്ക് ദുര്‍ഗന്ധമൊന്നും മന്‍സ്സിലാവിലല്ലോ” എന്ന് പറഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന ആ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു മോഹന്‍ലാല്‍ ആ രംഗംഅഭിനയിച്ചു പൂര്‍ത്തിയാക്കിയത് . AshiqShiju

More in Malayalam Breaking News

Trending

Recent

To Top