സര്‍ജറിയ്ക്ക് ശേഷം മാനസികമായും ശാരീരികമായും തകര്‍ന്നു; ഒറ്റയടിയ്ക്ക് 12 കിലോയോളം ശരീര ഭാരം കൂടി; പ്രസവ സമയത്ത് പോലും ഇങ്ങനെ ഉണ്ടായിട്ടില്ല; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ശിൽപ ബാല!!
By
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശിൽപ ബാല. നടി എന്നതിലുപരി അവതാരികയും വ്ലോഗറുമായിട്ടാകും മലയാളികൾ ശിൽപ ബാലയെ അറിയുക. വളരെ കുറച്ച് സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടൂള്ളുവെങ്കിലും ആ വിരലിലെണ്ണാവുന്ന സിനിമകൾ ശിൽപയ്ക്ക് സമ്മാനിച്ച പ്രശസ്തി വളരെ വലുതാണ്.
ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെയാണ് ശിൽപ അഭിനയം ആരംഭിച്ചത്. ശേഷം വിജി തമ്പി സംവിധാനം ചെയ്ത ഹൊറർ ക്രൈം ത്രില്ലർ കെമിസ്ട്രിയിലൂടെ നായികയായി. ഇന്നും ശിൽപയെ കാണുമ്പോൾ പ്രേക്ഷകർ ആദ്യം ചോദിക്കുന്നതും കെമിസ്ട്രി സിനിമയെ കുറിച്ചാണ്.
മാതൃകയായ ഒരു അമ്മ, കിടുക്കാച്ചി ഒരു ഭാര്യ, യുട്യൂബർ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളും ശിൽപയ്ക്കുണ്ട്. ശിൽപ്പ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി എല്ലാത്തില്‍ നിന്നും വലിയ ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു നടി.
ഇപ്പോഴിതാ ജീവിതത്തിലെ പുതിയ വിശേഷങ്ങളും, എവിടെയായിരുന്നു ഇത്രയും കാലം എന്ന ചോദ്യത്തിനുമൊക്കെയുള്ള ഉത്തരവും ഉള്‍പ്പെടുത്തി ശില്‍പ പങ്കുവെച്ച പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഹൈഡ്രാഡെനിറ്റിസ് സപ്പുറേറ്റീവാ എന്ന അണ്ടറാം ഇഷ്യു ഉള്ളതായി രണ്ട് വര്‍ഷം മുന്‍പ് ഒരു വീഡിയോയില്‍ താരം വെളിപ്പെടുത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു നടി.
അതിന്റെ അവസാനത്തെ ശസ്ത്രക്രിയ വിജയകരമായിരുന്നു. പക്ഷേ അതിന് ശേഷം നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ വീഡിയോ ചെയ്യാന്‍ കഴിഞ്ഞില്ല. കംപ്ലീറ്റ് ആയി ഓകെ ആയതിന് ശേഷം ചിരിച്ച മുഖത്തോടെയായിരിക്കണം ഒരു തിരിച്ചുവരവ് എന്ന് കരുതിയിരുന്നു.
ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ 12 കിലോയോളം ശരീര ഭാരവും കൂടി. ഇമോഷണലി ഡൗണ്‍ ആയപ്പോള്‍ ഭക്ഷണം കഴിക്കുന്നത് മാത്രമാകുമല്ലോ നമുക്കൊരു ആശ്വാസം. അങ്ങനെ കഴിച്ച് വണ്ണം വച്ചു. എന്റെ പ്രസവ സമയത്ത് പോലും ഞാനിത്രയും ഭാരം കൂടിയിരുന്നില്ല. സ്ട്രസ്സ് ഈറ്റിങ് ആയിരുന്നു.
അതിനെ എല്ലാം മറികടക്കുകയാണ് ഇപ്പോള്‍ എന്നാണ് ശില്‍പ പറഞ്ഞത്. കൊച്ചിയിലേക്ക് താമസം മാറിയ വിശേഷവും നടി പങ്കുവച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി കണ്ണൂർ മിസ്സ് ചെയ്യുന്നുണ്ട്. പക്ഷേ ധൈര്യത്തോടെ ജീവിതത്തിലെ ചില തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ മാറ്റമുണ്ടാവില്ല എന്ന് പറയുന്നത് പോലെയായിരുന്നു കൊച്ചിയിലേക്കുള്ള മാറ്റം.
മകള്‍ തക്കിടുവിനെ കൊച്ചിയിലെ സ്‌കൂളിലേക്ക് മാറ്റി ചേര്‍ത്തു. ശാരീരികമായുള്ള ആരോഗ്യം വീണ്ടെടുക്കുന്നതിന് കൃത്യമായ വ്യായാമവും ഡയറ്റുമൊക്കെ ശില്‍പ ഫോളോ ചെയ്തു തുടങ്ങി. വീട്ടിലെ കാഴ്ചകളൊക്കെ വീഡിയോയില്‍ ശില്‍പ ബാല ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2016 ഓഗസ്റ്റ് 18ന് ആയിരുന്നു ശിൽപ ബാലയുടേയും ഡോ.വിഷ്ണു ഗോപാലിന്റെയും വിവാഹം. കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ് ശിൽപ നായികയായി മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് ദിലീപ് ചിത്രം ആഗതനലിടക്കം ശിൽപ ബാല അഭിനയിച്ചു. ശിൽപയും ഭർത്താവ് വിഷ്ണുവും ചെയ്യുന്ന ഡാൻസ് റീൽസുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
