Actor
ഇന്നും മോനിഷയുമായി ഞാൻ കമ്യൂണിക്കേറ്റ് ചെയ്യാറുണ്ട്; സംഭവിക്കുന്നത് ഇതാണ്; ഞെട്ടിച്ച് അമ്മ ശ്രീദേവി ഉണ്ണി
ഇന്നും മോനിഷയുമായി ഞാൻ കമ്യൂണിക്കേറ്റ് ചെയ്യാറുണ്ട്; സംഭവിക്കുന്നത് ഇതാണ്; ഞെട്ടിച്ച് അമ്മ ശ്രീദേവി ഉണ്ണി
മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു നടി മോനിഷ. താരത്തിന്റെ വിയോഗത്തിൽ ഇന്നും തേങ്ങുകയാണ് മലയാള സിനിമ ലോകം. ഒരു എറണാകുളം യാത്രയ്ക്കിടെ മോനിഷയും അമ്മയും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. അന്ന് ‘അമ്മ ശ്രീദേവി ഉണ്ണി അത്ഭുതകരമായി രക്ഷപ്പെട്ടു.
മോനിഷ മരിക്കുമ്പോൾ 21 വയസ് മാത്രമായിരുന്നു പ്രായം. മലയാളത്തിലും തമിഴിലും കന്നഡയിലുമായി 25 സിനിമകളിൽ അഭിനയിച്ച മോനിഷയ്ക്ക് ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.
മോനിഷയുടെ ഓർമകൾക്ക് മുപ്പത്തിരണ്ട് വയസ് തികയുകയാണ് ഇന്ന്. ഇപ്പോഴിതാ മകളെ കുറിച്ച്‍ വാചാലയായ നടിയും അമ്മയുമായ ശ്രീദേവി ഉണ്ണിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്.
മകൾ മോനിഷയുമായി താൻ ഇപ്പോഴും കമ്യൂണിക്കേറ്റ് ചെയ്യാറുണ്ടെന്നും ഞാനും മോനിഷയും ചേർന്ന് ഒരുപാട് പരിപാടികൾ ഒപ്പിച്ചിട്ടുണ്ടെന്നും മോനിഷ പറഞ്ഞു. മാത്രമല്ല അവൾ ഭയങ്കര കുസൃതിയാണ് താനും കുസൃതിയാണെന്ന് ശ്രീദേവി വാചാലയായി. അതുകൊണ്ട് തന്നെ തങ്ങൾ രണ്ടുപേരും കൂടി ഓജോ ബോർഡൊക്കെ വെച്ചിട്ടുണ്ട്. അതൊക്കെ ഒരു എന്റർടെയ്ൻമെന്റ് പോലെയാണ് ചെയ്തിരുന്നത്. തുടർന്ന് സ്പിരിറ്റിനെ വിളിക്കും. ഓട്ടോമാറ്റിക്ക് റൈറ്റിങ്ങുണ്ടായിരുന്നു. അതിലിങ്ങനെ മെസേജസൊക്കെ കിട്ടും. ചിത്രങ്ങൾ വരക്കുമായിരുന്നെന്നും പരാസൈക്കോളജിയാണോ എന്താണെന്നൊന്നും അറിയില്ലായിരുന്നെന്നും ശ്രീദേവി ഓർത്തെടുത്തു.
അതേസമയം മോനിഷയുമായി താൻ കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടെന്നാണ് ശ്രീദേവി നൽകിയ മറുപടി. എന്നാൽ പ്രൂഫ് ചോദിച്ചാൽ തനിക്ക് തരാനുണ്ടാവില്ല. സൈക്കോളജിക്കലാണെന്നും ചിലപ്പോൾ ആളുകൾ പറഞ്ഞേക്കുമെന്നും ശ്രീദേവി ഉണ്ണി പറഞ്ഞു. ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്ത് പോയാൽ അവർ പറയും നമ്മുടെ സബ്കോൺഷ്യസ് മൈന്റിൽ കിടക്കുന്നത് തന്നെയാണ് തോന്നുന്നതെന്ന്. ചിലപ്പോൾ അങ്ങനെ ആയിരിക്കാമെന്നും മെർജ് ചെയ്ത് പോയിരിക്കുന്നതാണെന്നും ശ്രീദേവി കൂട്ടിച്ചേർത്തു.
