Connect with us

മുടിവെട്ടി, സ്ലിമ്മായി, കൂൾ ലുക്കിൽ നടി ഷാലിൻ സോയ…

Interesting Stories

മുടിവെട്ടി, സ്ലിമ്മായി, കൂൾ ലുക്കിൽ നടി ഷാലിൻ സോയ…

മുടിവെട്ടി, സ്ലിമ്മായി, കൂൾ ലുക്കിൽ നടി ഷാലിൻ സോയ…

ബാലതാരമായി സിനിമയിലെത്തി പിന്നീട് സീരിയലിൽ സജീവമായ നടിയാണ് ഷാലിൻ സോയ. തുടർന്ന് മലയാള സിനിമയിലെ അനിയത്തിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ഷാലിൻ തുടർന്ന് നായികയായും മാറി. ടെലിവിഷന്‍ ഷോകളിലൂടെ സിനിമയിലേക്കെത്തിയ താരം മല്ലു സിങ് എന്ന ചിത്രത്തിലെ അനിയത്തിക്കുട്ടിയായി വന്ന് അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചു. 

തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, പോരാട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഷാലിൻ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഈ ചിത്രങ്ങളിലെല്ലാം നടിയുടെ അഭിനയപാടവം പ്രേക്ഷകർ നേരിട്ട് മനസിലാക്കിയതുമാണ്. ചെറുപ്പത്തിൽ തന്നെ മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയ താരമായ ഷാലിന്‍ സോയ സിനിമയിൽ സജീവമായ ശേഷം വലിയ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മലയാളികള്‍ക്ക് നടിയെ സുപരിചിതമാണ്. 


ഇതുവരെ നാം കണ്ടിരുന്ന നടിയുടെ ശരീരപ്രകൃതത്തിൽ നിന്നും തികച്ചും വേറിട്ട ലുക്കിലാണ് നടിയെ ഇപ്പോൾ കാണാനാകുന്നത്. നടി ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്ലിമ്മായി സ്റ്റൈലിഷ് ലുക്കിലാണ് നടി തൻ്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നീളൻ മുടിയായിരുന്നു ഷാലിൻ്റെ മുഖമുദ്ര. ഇടയ്ക്കിടെ ഹെയർ കളറിങ്ങിലൂടെ മേക്കോവർ നടത്താറുമുണ്ട് താരം. ഇപ്പോൾ തൻ്റെ നീളൻ മുടി വെട്ടി നീളം കുറച്ചാണ് ഷാലിൻ മേക്കോവർ നടത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലാണ് ഈ കോഴിക്കോടുകാരി അവസാനമായി എത്തിയത്.

Actress Shalin Zoya makeover stunning pics…

More in Interesting Stories

Trending

Recent

To Top