Connect with us

എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത്

Actress

എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത്

എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത്

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും തുടർന്ന് സീരിയലുകളിലേയ്ക്കും പ്രവേശിക്കുകയായിരുന്നു. അഭിനേത്രി മാത്രമല്ല, നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റു കൂടിയാണ് താരം. പരദേശി, പെൺപട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളിൽ ശ്വേത മേനോന് ശബ്ദം നൽകിയത് സീനത്തായിരുന്നു.

ഇപ്പോഴിതാ തന്റെ കരിയറിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് സീനത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. പണത്തിന് ഞാൻ പ്രാധാന്യം നൽകിയിട്ടില്ല. കിട്ടേണ്ട പരി​ഗണന കിട്ടിയില്ലെങ്കിൽ അങ്ങനത്തെ സ്ഥലത്ത് നിൽക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. പെെസ കുറഞ്ഞിട്ട് സിനിമയ്ക്ക് പോകാതിരുന്നത് വളരെ അപൂർവമാണ്. പക്ഷെ പരി​ഗണന കിട്ടിയില്ലെങ്കിൽ അവിടെ നിൽക്കാൻ പാടില്ല, ഞാൻ ഇറങ്ങിപ്പോന്നിട്ടുണ്ട്.

വിനയേട്ടന്റെ ലൊക്കേഷനിൽ നിന്നാണ് ഇറങ്ങിപ്പോന്നത്. ദിവ്യ ഉണ്ണി നായികയായി അഭിനയിച്ച സിനിമ. ആരുടെയും കുറ്റമല്ല അവിടെയുണ്ടായത്. വിനയൻ സർ അറിഞ്ഞിട്ടുമില്ല. അവിടെ ചെന്നപ്പോൾ ഭയങ്കര തിരക്കാണ്. ഇരിക്കാൻ പോലും പറ്റുന്നില്ല. മോൻ ചെറിയ കുട്ടിയാണ്. റൂം ഇല്ല. ആർട്ടിസ്റ്റ് വരുമ്പോൾ റൂം വേണമെന്ന് അവർക്കറിയില്ലേ. വെെകുന്നേരമേ റൂം ആകൂ എന്ന് പറഞ്ഞു. എനിക്ക് ഭയങ്കര സങ്കടമായി. ഞാൻ ഒന്നും പറയാതെ ഇറങ്ങി. അടുത്ത സീൻ എന്റേതാണ്. തിരിച്ച് വന്ന ശേഷം എനിക്ക് വിഷമം തോന്നി. വിനയേട്ടനോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.

ഞാൻ അദ്ദേ​ഹത്തെ വിളിച്ചു. ഇങ്ങനെയാണ് അവിടെ നിന്ന് പോന്നതെന്ന് പറഞ്ഞു. ഏതായാലും പോയില്ലേ, കുഴപ്പമില്ല വിട്ടേക്ക് എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ വിനയേട്ടൻ എന്നെ വിളിച്ചിട്ടേയില്ല. കുറേക്കാലത്തിന് ശേഷം ഞാൻ നേരിട്ട് കണ്ടപ്പോൾ ഇതൊക്കെ പറഞ്ഞു. കുഴപ്പമില്ല, നമുക്ക് കൂടാം എന്ന് പറഞ്ഞെന്നും സീനത്ത് ഓർത്തു. അഭിനയിച്ച സിനിമയിൽ പറഞ്ഞ പ്രതിഫലം കിട്ടാതെ പോയ സാഹചര്യമുണ്ട്. അമ്മ സംഘടന വന്ന ശേഷം വളരെ കുറഞ്ഞു. സംഘടന വന്ന ശേഷം മദ്രാസിൽ ഒരു സിനിമ വർക്ക് ചെയ്യാൻ പോയി.

ദിലീപാണ് അതിൽ മെയിൻ റോൾ ചെയ്യുന്നത്. അവസാനം പ്രൊഡ്യൂസറുടെ കയ്യിൽ പെെസയില്ല. ആർട്ടിസ്റ്റുകളെ വിടില്ലെന്നായി. ഒന്നും ചെയ്യാൻ പറ്റില്ല. അപ്പോൾ ഞാൻ മമ്മൂക്കയെ വിളിച്ചു. മമ്മൂക്കയുടെ ഒറ്റ കോൾ. ഞങ്ങളെ കയറ്റി വിട്ടെന്നും സീനത്ത് ഓർത്തു. ‘ഒരിക്കൽ നടൻ നരേന്ദ്ര പ്രസാദ് എന്നെ സിനിമയിലെ വിപ്ലവകാരിയെന്ന് വിളിച്ചിരുന്നുവെന്നും നടി പറയുന്നു. അത് എന്നാണെന്ന് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഞാൻ ഒരു സീരിയൽ ചെയ്യുന്ന സമയത്തായിരുന്നു അത്.

ഞാൻ നരേന്ദ്ര പ്രസാദിന്റെ കൂടെ ആദ്യം അഭിനയിച്ചത് തോവാളപ്പൂക്കൾ എന്ന ചിത്രത്തിലാണ്. പിന്നെ കുറേകാലം ഞങ്ങൾ ഒരുമിച്ച് പടങ്ങൾ ചെയ്തിരുന്നു. പക്ഷെ ഒരിക്കൽ അദ്ദേഹം എന്നെ കുറിച്ച് ‘ഇവൾ ആരാണെന്ന് അറിയുമോ? സിനിമയിലെ വിപ്ലവകാരിയാണ്’ എന്ന് പറഞ്ഞു. എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞാൻ അപ്പോൾ ചിന്തിച്ചിരുന്നു. എന്നെ അങ്ങനെ തന്നെയാണ് അദ്ദേഹം വിളിക്കാറുള്ളത്. പക്ഷെ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് മാത്രം എനിക്ക് അറിയില്ല.

ചിലപ്പോൾ ഞാൻ എന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നത് കൊണ്ടായിരിക്കാം. അദ്ദേഹത്തെ എനിക്ക് സിനിമയിലൂടെയുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നോട് അദ്ദേഹം മരിക്കുന്നത് വരെ വളരെ നല്ല പെരുമാറ്റമായിരുന്നുവെന്നും നടി പറ‍ഞ്ഞു. മമ്മൂട്ടിയും മോഹൻലാലുമായുള്ള തന്റെ സൗൃദത്തെക്കുറിച്ചും അവർ തുറന്ന് പറഞ്ഞിരുന്നു. ധനം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് മോഹൻലാലുമായി പരിചയത്തിലാകുന്നത്. ആ സൗഹൃദത്തിലാണ് കിലുക്കം സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. മഹാനഗരം എന്ന ചിത്രത്തിൽ മമ്മൂക്കയോടൊപ്പം അഭിനയിച്ചിരുന്നു.

ഒരു ദിവസം ഷൂട്ടിങ്ങിനായി എന്നെ മേക്കപ്പ് ചെയ്യുകയായിരുന്നു. അപ്പോൾ കുറച്ച് അടുത്തുതന്നെ മമ്മൂക്ക ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും മമ്മൂക്കയോട് സംസാരിക്കുകയും നമസ്‌കാരം പറയുകയും ചെയ്യുന്നത് ഞാൻ കണ്ടു. എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. മമ്മൂക്കയോട് എല്ലാവർക്കും ആരാധനയും ബഹുമാനവും ഉള്ളതുകൊണ്ടാണ് അത്തരത്തിൽ ചെയ്തത്. എനിക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷെ അത് പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു.

അദ്ദേഹം എന്നെ ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞു. ഞാൻ മേക്കപ്പ് മാറ്റുകയായിരുന്നു. മമ്മൂക്ക നേരെ എന്റെ അടുത്ത് വന്നിട്ട് നമസ്‌കാരം പറഞ്ഞു. ഞാൻ വല്ലാതെയായി പോയി. അദ്ദേഹത്തോട് സംസാരിക്കണമായിരുന്നു. അത് ഞാൻ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന് എല്ലാവരോടും ഭയങ്കര സ്നേഹമാണ്. പക്ഷെ സ്നേഹം അധികം പ്രകടിപ്പിക്കില്ല. പക്ഷെ അന്ന് മമ്മൂക്ക എന്നോട് അങ്ങനെ പറഞ്ഞത് വലിയ സങ്കടമായി. ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിൽ പോയിട്ടും ആ സങ്കടം മാറിയില്ല.

ഇത്തവണ അമ്മയുടെ യോഗത്തിൽ മമ്മൂക്ക ഇല്ലാത്തത് വലിയ സങ്കടമായിരുന്നു. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ശക്തമായ ഒരു വേഷം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിനൊരു അവസരവും ലഭിച്ചിട്ടില്ല. അത് ഇപ്പോഴും സങ്കടമുള്ള കാര്യമാണ്. ചിലപ്പോൾ ആരുമായിട്ട് സൗഹൃദം കാത്തുസൂക്ഷിക്കാത്തുകൊണ്ടായിരിക്കാം. ചില സിനിമ കിട്ടാത്തത് എന്റെ കുഴപ്പം കൊണ്ടായിരിക്കാം എന്നും സീനത്ത് അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്.

അതേസമയം, തന്റെ വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വിവാഹത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കെ.ടി ജീവിത പങ്കാളിയായപ്പോളും എന്റെ മനസിൽ ഗുരു തന്നെ ആയിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കിൽ വീട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന തെറ്റ് കണ്ടാൽ വഴക്ക് പറയുന്ന അങ്ങനെ ഒരാളായിരുന്നു. കെ.ടി യുടെ മഹത്വം എന്നെക്കാളും നന്നായി നാടകം ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും അറിയാം. അത് കെ.ടി എഴുതിയ ഓരോ കൃതികളിലും തെളിഞ്ഞ് കാണാം.

വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തിലാണെന്ന് മുൻപ് താൻ പറഞ്ഞിരുന്നു. ഇനി വീണ്ടും വീണ്ടും അത് പറയുന്നതിൽ അർഥമില്ല. മാത്രമല്ല മറുപടി പറയാൻ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞാൻ എന്റേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. ഒന്ന് മാത്രം പറയാം, ജീവിക്കാൻ മറന്ന് പോയ, കുടുംബത്തെ ഒരുപാട് സ്നേഹിച്ച, അനുജനെ, സഹോദരിമാരെ അവരുടെ മക്കളെ എല്ലാവരെയും ഒത്തിരി സ്നേഹിച്ച കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത സാധാരണക്കാരോട് കൂട്ടുകൂടാൻ ഇഷ്ടമുള്ള കുട്ടികളുടെ മനസുള്ള ഒരു വലിയ കലാകാരനും നാടകാചരന്യനുമായിരുന്നു കെ.ടി.

അവസാന നാളുകളിൽ ഒറ്റപ്പെട്ട് പോയ കെ.ടി യെ കുറിച്ച് ഓർക്കുമ്പോൾ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആർക്കും അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഒരുമിച്ച് ജീവിക്കാൻ പറ്റാത്തവർ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവർ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാൻ ഉത്തരം പറയാറില്ല എന്നും സീനത്ത് പറയുന്നു. പതിനെട്ടാമത്തെ വയസ്സിലായിരുന്നു സീനത്തിന്റെ ആദ്യ വിവാഹം. നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ.ടി മുഹമ്മദുമായിട്ടായിരുന്നു വിവാഹം. സീനത്തിനെ വിവാഹം കഴിക്കുമ്പോൾ കെ.ടി മുഹമ്മദിന് 54 വയസ്സുണ്ടായിരുന്നു. 16 വർഷം ഒരുമിച്ച് ജീവിച്ച ഇവർ 1993 ൽ വേർപിരിഞ്ഞു.

‘കോഴിക്കോട് കലിംഗ തിയ്യേറ്റേഴ്സിൽ വച്ചാണ് ഞാൻ കെ.ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുകയാണ്. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. കെ.ടിക്ക് അന്ന് ചെറുതായി ആസ്മയുടെ പ്രശ്നമുണ്ട്. മരുന്ന് എടുത്ത് തരാൻ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. കെ.ടിയുടെ ശൈലിയോട് എനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു.

ഒരുദിവസം അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉൾക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്നം. അതിനിടെ ഞങ്ങൾ വിവാഹിതരാകുന്നു എന്നൊക്കെ നാടക സമിതികളിൽ പ്രചരിക്കാൻ തുടങ്ങി. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. തുടർന്ന് കെ.ടിയുമായി ഞാൻ സംസാരിക്കാതെയായി. അതിനിടെ എന്നെയും ഇളയമ്മയെയും നാടക സമിതിയിൽ നിന്ന് പിരിച്ചു വിട്ടു.

കെ.ടിയോടുള്ള അടുപ്പമാണ് അതിന് കാരണമായി പറഞ്ഞത്. ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപമെന്റ് അസോസിയേഷനിൽ ചെയർമാനായി നിയമനം ലഭിക്കുന്നത്. എന്റേത് ഉറച്ച തീരുമാനമായിരുന്നു. ആളുകൾ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല. ആ ബന്ധത്തിന്റെ ആയുസ്സ് 16 വർഷമായിരുന്നു’എന്നും സീനത്ത് പറഞ്ഞിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്ന് വന്ന ലൈംഗികാരോപണങ്ങളും കാരണം താരസംഘടനയായ അമ്മ പിരിച്ചുവിട്ടതിൽ പ്രതികരണവുമായും നടി രം​ഗത്തെത്തിയിരുന്നു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചത് തങ്ങളാരും അംഗീകരിച്ചിട്ടില്ല എന്നും തങ്ങളുടെ പ്രസിഡന്റ് മോഹൻലാൽ തന്നെയാണ് എന്നും സീനത്ത് പറഞ്ഞു. നമ്മളെല്ലാവരും സ്നേഹിക്കുന്നവരെ ഒരു പരിധിയിൽ കൂടുതൽ കുറ്റപ്പെടുത്തുകയും വാക്കുകൾകൊണ്ട് കല്ലെറിയുകയും ചെയ്യുന്നത് കണ്ട് ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്.

പക്ഷെ പ്രതികരിക്കാൻ ഭയം ആയിരുന്നു, ഏതു രീതിയിൽ പ്രതികരിച്ചാലും അതിന്നു താഴെ വരുന്ന സൈബർ ആക്രമണം അത് താങ്ങാൻ എല്ലാവർക്കും പറ്റില്ലല്ലോ. പക്ഷെ ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ അതൊരു നന്ദികേടാകും. ആരെന്തു ചെയ്താലും ആവശ്യത്തിന്നും അനാവശ്യത്തിന്നും പഴി കേൾക്കേണ്ടി വരുന്ന ഞങളുടെയൊക്കെ ശക്തിയായ മമ്മുട്ടി, മോഹൻലാൽ, എന്ന രണ്ട് മനുഷ്യരോട് ചെയ്യുന്ന നന്ദി കേട്. അമ്മ ഇല്ലാതായാൽ നഷ്ടം മമ്മുട്ടിക്കും മോഹൻലാലിനും അല്ല, ഒന്നാം തിയതി ആകാൻ കാത്തിരുന്ന് അക്കൗണ്ട് നോക്കുന്ന കുറച്ചു കുടുംബങ്ങളുണ്ട്. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാതെ വരുന്ന ചില അസുഖങ്ങൾ കാരണം കഷ്ടപ്പെടുന്നവർക്ക്‌ താങ്ങായും തണലായും അമ്മായിലൂടെ കിട്ടുന്ന അഞ്ചു ലക്ഷത്തിന്റെ ഇൻഷുറൻസ് തുക കിട്ടുബോൾ ആശ്വസിക്കുന്ന മുഖങ്ങൾ ഉണ്ട്.

നിറയെ കാശുള്ളവന് ഇതൊന്നും മനസിലാവേണമെന്നില്ല, മനസിലാവാണമെങ്കിൽ ഒരിക്കലെങ്കിലും ആ വഴിയിലൂടെ ഒന്ന് സഞ്ചരിക്കണം. ഇതിനെല്ലാം വേണ്ടി എല്ലാ തിരക്കുകളും മാറ്റി വച്ചു കഷ്ട്ടപെടുന്നവരാണ് ഈ കലാകാരമാർ. എല്ലാവരുംകൂടെ കൂട്ട ആക്രമണം നടത്തി സഹിക്കാവുന്നതിന്റെ അപ്പുറം ആയപ്പോൾ സംഘടനയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞു ഇറങ്ങി മോഹൻലാൽ എന്ന ആ വലീയ മനുഷ്യൻ.പക്ഷെ ഞങ്ങളാരും അത് അംഗീകരിച്ചിട്ടില്ല. ഞങളുടെ പ്രസിഡന്റ് മോഹൻലാൽ തന്നെയാണ് എന്നാണ് രേണു പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top