Malayalam
ഞാന്‍ വര്‍ക്ക് ചെയ്ത പടങ്ങളേക്കാളും നിരസിച്ച പടങ്ങളാണ് കൂടുതല്‍, ഒരു ഷോട്ടിന്റെ പേരില്‍ പോലും സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട്, കാരണം; തുറന്ന് പറഞ്ഞ് സംഗീത
ഞാന്‍ വര്‍ക്ക് ചെയ്ത പടങ്ങളേക്കാളും നിരസിച്ച പടങ്ങളാണ് കൂടുതല്‍, ഒരു ഷോട്ടിന്റെ പേരില്‍ പോലും സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട്, കാരണം; തുറന്ന് പറഞ്ഞ് സംഗീത
ശ്രദ്ധേയമായ ഒരുപിടി സിനിമകള്‍ സമ്മാനിച്ച് സിനിമാ ലോകത്ത് നിന്നും ഇടവേളയെടുത്ത നടിയാണ് സംഗീത. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകര്‍ ഇന്നും സംഗീതയെ ഓര്‍ക്കുന്നത്. പ്രേക്ഷകരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ കഥാപാത്രമാണ് ശ്യാമള. പത്തൊന്‍പതാം വയസിലാണ് സംഗീത ഈ കഥാപാത്രം ചെയ്യുന്നത്.
ഇപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് സംഗീത. ചാവേര്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. അടുത്തിടെ റിലീസ് ചെയ്ത ചാവേറിന് തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയില്‍ താരം നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് വൈറലായി മാറുന്നത്. കരിയറില്‍ തിരക്കേറിയത് ചെറിയൊരു കാലഘട്ടത്തിലാണ്. അപ്പോഴേക്കും വിവാഹം നടന്നെന്ന് സംഗീത ചൂണ്ടിക്കാട്ടി.
കല്യാണം കഴിച്ച് കരിയറിലെ നല്ല സമയം കളഞ്ഞു എന്ന് പറഞ്ഞാല്‍ എനിക്കത് അംഗീകരിക്കാന്‍ പറ്റില്ല. നമ്മളാണ് തീരുമാനം എടുക്കുന്നത്. ഇതിനേക്കാള്‍ അത് സന്തോഷകരമായതിനാലാണ് അങ്ങനെ ചെയ്യുന്നത്. കല്യാണം എന്നത് എന്റെ ചോയ്സ് ആണ്. അക്കാലം ഞാന്‍ ആസ്വദിച്ചു. ജോലി ചെയ്യാത്തതെന്തെന്ന് ആര്‍ക്കും തോന്നുക പോലും ചെയ്യാത്ത അന്തരീക്ഷത്തിലായിരുന്നു ഞാന്‍.
ഞാന്‍ സിനിമാ നടിയാണെന്ന തോന്നല്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും ഇല്ല. അമ്പലത്തിലോ മറ്റോ പോകുമ്പോള്‍ ആരെങ്കിലും എന്നെ തിരിച്ചറിയുമ്പോഴാണ് അവര്‍ അക്കാര്യം ഓര്‍ക്കുന്നത്. സംഗീത, നിന്നെയാണ് അവര്‍ നോക്കുന്നതെന്ന് പറയുമെന്നും സംഗീത വ്യക്തമാക്കി. ചെറിയ പ്രായം മുതലേ അഭിനയിക്കുന്നതിനാല്‍ എനിക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്യാന്‍ പറ്റില്ല. ഞാന്‍ ഒരുപാട് സിനിമകള്‍ കാണും.
ഗ്ലാമറസായി അഭിനയിക്കുന്ന നടിമാരെയെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ഞാന്‍ അങ്ങനെ എക്സ്പോസ് ചെയ്ത് അഭിനയിക്കുന്നത് എനിക്ക് കണ്‍വീനിയന്റ് അല്ല. ഞാന്‍ വര്‍ക്ക് ചെയ്ത പടങ്ങളേക്കാളും നിരസിച്ച പടങ്ങളാണ് കൂടുതല്‍. ഒരു ഷോട്ടിന്റെ പേരില്‍ പോലും സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട് എന്നും സംഗീത അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ മാധവന് നായരും പത്മയുമാണ് സംഗീതയുടെ മാതാപിതാക്കള്‍. ബാലതാരമായാണ് സംഗീത സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. ഛായാഗ്രഹകന് ശരവണനുമായി പ്രണയത്തിലായ സംഗീത ഇദ്ദേഹത്തെ വിവാഹം ചെയ്തു. ഇതിന് ശേഷമാണ് സിനിമാ രംഗത്ത് നിന്നും നടി മാറി നിന്നത്. ഒരു മകളും ദമ്പതികള്‍ക്ക് പിറന്നു. മകളുടെ കാര്യങ്ങള്‍ക്കായാണ് സിനിമാ രംഗത്ത് നിന്നും മാറി നിന്നതെന്ന് സംഗീത നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് സംഗീത. ചാവേര്‍ തിരഞ്ഞെടുക്കാനുള്ള കാരണവും സംഗീത വ്യക്തമാക്കുന്നുണ്ട്. നേരത്തേയും അവസരങ്ങള്‍ തേടി വന്നിരുന്നുവെന്നാണ് സംഗീത പറയുന്നത്. ടിനുവിന്റെ മേക്കിംഗ് ഇഷ്ടമാണ്. അജഗജാന്തരം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ആ മേക്കിംഗിന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ടായിരുന്നു. പിന്നീടാണ് എന്റെ കഥാപാത്രത്തിന്റെ നരേഷന് ലഭിക്കുന്നത്. സിനിമ കണ്ടാലേ കഥാപാത്രത്തെ ശരിക്കും മനസിലാക്കാന്‍ പറ്റൂ. ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി യാതൊരു സാമ്യതയുമില്ല. ഇനി മലയാളത്തില്‍ തുടര്‍ച്ചയായി കാണാന്‍ സാധിക്കുമെന്നും സംഗീത പറയുന്നു.
ചിത്രത്തിലേക്ക് സംഗീത എത്തിയതിനെക്കുറിച്ച് നിര്‍മ്മാതാവ് അരുണ്‍ നാരായണന് സംസാരിക്കുന്നുണ്ട് അഭിമുഖത്തില്‍. ഈ കഥയേയും കഥാപാത്രത്തേയും കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പല പേരുകളും ഡിസ്കസ് ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചകളിലേക്ക് മാഡത്തിന്റെ പേര് വന്നതിന് ശേഷം മറ്റൊരും ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് അരുണ്‍ പറയുന്നത്. സിനിമയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. പല ഷെയ്ഡുള്ള കഥാപാത്രമാണ്. അതിലെല്ലാം മാച്ച് ചെയ്യുന്ന, ഫിറ്റാകുന്ന ആള് തന്നെ വേണം. ഒരുപാട് ആലോചിച്ചാണ് മാഡത്തിലേക്ക് എത്തുന്നത്. മാഡത്തെ വിളിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
അജഗജാന്തരത്തിന്റെ വിഷ്വല്‍സും മറ്റും കണ്ട് താല്പര്യം തോന്നി. പിന്നെ ടിനു വിളിച്ച് കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. സ്ക്രീനില്‍ മാഡം എങ്ങനെ പെര്‍ഫോം ചെയ്യും എന്ന കാര്യത്തില്‍ ആശങ്കയില്ലായിരുന്നു. അനുഭവ സമ്പത്തുള്ള നടിയാണ്. ഞങ്ങളോട് വളരെയധികം സഹകരിച്ചു. അതില്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ടെ്നനും അരുണ്‍ പറഞ്ഞു.
2000 ത്തോടെ അഭിനയ രംഗം വിട്ട സംഗീതയെ പിന്നീട് പ്രേക്ഷകര്‍ കാണുന്നത് 14 വര്‍ഷത്തിന് ശേഷം നഗര വാരിധി നടുവില്‍ ഞാന്‍ എന്ന സിനിമയിലാണ്. ശ്രീനിവാസനായിരുന്നു ചിത്രത്തിലെ നായകന്. 2014 ല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് ശേഷം തുടര്‍ന്നും സിനിമകള്‍ വന്നെങ്കിലും കുടുംബത്തിനാണ് പ്രാധാന്യമെന്ന് വ്യക്തമാക്കി നടി സിനിമകള്‍ വേണ്ടെന്ന് വെച്ചു.
