Actress
നടി റോമക്ക് യു.എ.ഇ ഗോൾഡൻ വിസ, ദുബായിൽ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിൽ താരം
നടി റോമക്ക് യു.എ.ഇ ഗോൾഡൻ വിസ, ദുബായിൽ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിൽ താരം
നടിയും നർത്തകിയും മോഡലുമായ റോമക്ക് യു.എ.ഇ ഗോൾഡൻ വിസ. ദുബായ് ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. ബംഗലൂരുവില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള നടി യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചതോടെ ദുബായിൽ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിലാണ്.
നോട്ട്ബുക് , ലോലിപോപ്പ് ,ചോക്ലേറ്റ് , ജൂലൈ , മിന്നാമിന്നിക്കൂട്ടം എന്നിവയിലുൾപ്പെടെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു റോമ. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ഇപ്പോൾ.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടീ-നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
