Connect with us

ആർക്കെങ്കിലും ഇത് അറിയാമെങ്കിൽ തന്നെ അറിയിക്കൂ…..അന്വേഷിച്ച് നടി ശോഭന, സംഭവം ഇങ്ങനെ

Actress

ആർക്കെങ്കിലും ഇത് അറിയാമെങ്കിൽ തന്നെ അറിയിക്കൂ…..അന്വേഷിച്ച് നടി ശോഭന, സംഭവം ഇങ്ങനെ

ആർക്കെങ്കിലും ഇത് അറിയാമെങ്കിൽ തന്നെ അറിയിക്കൂ…..അന്വേഷിച്ച് നടി ശോഭന, സംഭവം ഇങ്ങനെ

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശോഭന. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.

ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന ശോഭന ഏറെ കാലമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശോഭന തിരിച്ച് വരവ് നടത്തി. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ നായികയായി ശോഭന അഭിനയിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ശോഭനയും നടിയുടെ പഴയ ചിത്രങ്ങളും ചർച്ചാ വിഷയമാണ്.

ഈ കഴിഞ്ഞ ദിവസമാണ് മണ്ണിരത്നത്തിന്റെ പുതിയ ചിത്രം പൊന്നിയിൻ സെൽവന് ആശംസ അറിയിച്ചുകൊണ്ട് താരം നൃത്തം ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇടയ്ക്കൊക്കെ തന്റെ വിശേഷങ്ങൾ ശോഭന പങ്കുവെക്കാറുണ്ട്. തന്റെ ചിത്രങ്ങളും ഇതിലൂടെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്.

കാവടിക്ക് സമാനമായ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്ന കലാകാരന്മാരെ കുറിച്ച് അന്വേഷിക്കുകയാണ് ശോഭന. ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചവരെ ആർക്കെങ്കിലും അറിയാമെങ്കിൽ തന്നെ അറിയിക്കൂ എന്ന് താരം വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നു. അതേസമയം ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് താരമിപ്പോൾ.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും എന്നും അകലം പാലിക്കുന്ന ആളാണ് ശോഭന. നൃത്തവും മകള്‍ അനന്തനാരായണിയുമാണ് ശോഭനയുടെ ഇപ്പോഴത്തെ ലോകം.

അടുത്തിടെ തന്റെ മകളെക്കുറിച്ച് ശോഭന ആദ്യമായി മനസ് തുറന്നിരുന്നു ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മകളെക്കുറിച്ചും തന്നിലെ അമ്മയെക്കുറിച്ചുമൊക്കെ നടി മനസ് തുറന്നത്.

നാരായണി അമ്മയുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ? എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കുന്നത്. അടുത്തിടെയാണ് കണ്ടത്. അമ്മാ വാട്ട് ആര്‍ യു ഡൂയിങ് അവള്‍ക്കത് കണ്ട് അമ്പരപ്പാണ്. ഞാന്‍ ഇങ്ങനെയായിരുന്നു എന്ന് ചെറുചിരിയോടെ പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമ അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതില്‍ എനിക്ക് ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദര്‍ശന്‍. എന്റെ കാര്യത്തില്‍ മകള്‍ കുറച്ച് പൊസസീവ് ആണെന്നാണ് ശോഭന പറയുന്നത്.

അവള്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഞാന്‍ തിര എന്ന സിനിമ ചെയ്യുന്നത്. തിയറ്ററില്‍ അവളുടെയൊപ്പമാണ് സിനിമ കണ്ടത്. സ്‌ക്രീനില്‍ എന്നെ കണ്ടതും അവള്‍ എന്റെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാല്‍ എന്റെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. മണിച്ചിത്രത്താഴ് അവള്‍ക്കിഷ്ടപ്പെട്ടുവെന്നും താരം പറയുന്നുണ്ട്.

മകളോട് കര്‍ക്കശക്കാരിയാണോ എന്ന ചോദ്യത്തിന് അത്യാവശ്യം എന്നാണ് ശോഭനയുടെ മറുപടി. മകളുടെ സ്‌കൂളില്‍ നിന്നു ഫോണ്‍ കോള്‍ വന്നാല്‍ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാന്‍. അവരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാന്‍ പേടിക്കും. അവള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലായി. ചെന്നൈയില്‍ ഞാന്‍ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനം സ്റ്റെല്ലാ മാരിസില്‍ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹമെന്നും ശോഭന പറയുന്നു.

മകളെ മാധ്യമങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ചും ശോഭന പ്രതികരിക്കുന്നുണ്ട്. എന്തിന് ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടു വരണം? അവള്‍ സാധാരണ കുട്ടിയാണ്. അത്രമാത്രമെന്നാണ് ശോഭനയുടെ മറുപടി.

More in Actress

Trending

Recent