Connect with us

തൃശ്ശൂരുള്ള ഏതെങ്കിലും കൊച്ചു പിള്ളേരോട് ചോദിക്ക് എന്താണ് വെള്ളേപ്പങ്ങാടി വെള്ളേപ്പം പുത്തന്‍ പള്ളി എന്നൊക്കെ അവര്‍ പറഞ്ഞു തരും; ചിത്രത്തിന്റെ പേരിനെതിരെ വന്ന കമന്റുകള്‍ക്ക് മറുപടിയുമായി വെള്ളേപ്പത്തിന്റെ സംവിധായകന്‍

Malayalam

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് റോമ. എന്നാല്‍ നീണ്ട മൂന്ന് വര്‍ഷം താരം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. വെള്ളേപ്പം എന്ന ചിത്ത്രതിലൂടെയാണ് താരം മലയാള സിനിമാ ലോകത്തേയ്ക്ക് വീണ്ടും തിരിച്ചെത്തുന്നത്. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞി ദിവസം പുറത്തെത്തിയിരുന്നു.

ഇതിനു പിന്നാലെ വീണ്ടും ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പേരിനു നേരെ വരുന്ന അശ്ലീല കമന്റുകള്‍ക്ക് മറുപടിയുമായി സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു.

പൊന്നു ഭായ് നിങ്ങളെന്തു കണ്ടാലും അശ്ലീലം വിചാരിക്കുന്നതെന്തിന്, തൃശ്ശൂരുള്ള ഏതെങ്കിലും കൊച്ചു പിള്ളേരോട് ചോദിക്ക് എന്താണ് വെള്ളേപ്പങ്ങാടി വെള്ളേപ്പം പുത്തന്‍ പള്ളി എന്നൊക്കെ അവര്‍ പറഞ്ഞു തരും, നല്ല കണ്ണുകൊണ്ടു കാണുക എന്നായിരുന്നു സംവിധായകന്റെ മറുപടി കമന്റ്.

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം റോമ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് വെള്ളേപ്പം. അക്ഷയ് രാധാകൃഷ്ണന്‍ ,നൂറിന്‍ ഷെരിഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നത്. ഷൈന്‍ ടോം ചാക്കോ, കൈലാഷ്, സാജിദ് യഹിയ, വൈശാഖ് രാജന്‍, ഫായിഎം, ശ്രീജിത്ത് രവി, അലീന, ക്ഷമ എന്നിവര്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീതം എസ് പി വെങ്കിടേഷ് നിര്‍വഹിക്കുന്നു. രഞ്ജിത്ത് ടച്ച്‌റിവര്‍ എഡിറ്റിങ്ങും ശിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ പ്രമോദ് പപ്പന്‍. ജിന്‍സ് തോമസ് ദ്വാരക് ഉദയ്ശങ്കര്‍ എന്നിവരാണ് നിര്‍മാണം.

More in Malayalam

Trending

Recent

To Top