അമ്മയുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന സ്ഫോ ടനാത്മകമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മലയാള താരസംഘടനയായ അമ്മ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ലൈം ഗിക പീ ഡനാരോപിതനായ നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രസിഡന്റ് മോഹൻലാൽ അടക്കം പതിനേഴ് പേർ രാജിവെച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ ഇതിനെല്ലാം പിന്നാലെ അമ്മയുടെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയിരിക്കുന്നത്. നടനും കൊല്ലം എംഎൽഎയുമായ മുകേഷ്, ഇടവേള ബാബു എന്നിവർക്കെതിയുള്ള പീ ഡന കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം സംഘം അമ്മ ഓഫീസിൽ പരിശോധന നടത്തിയത്.
ഇരുവരും സംഘടനയുടെ ഭാരവാഹികളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചുവെന്ന് അന്വേഷണ സംഘം അറിയിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണു മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നത്. നടി അയച്ച വാട്സാപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നുമാണ് വിവരം.
മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്നു അഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐ പി എസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലെത്തി വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു.
നടി നൽകിയിരുന്ന കേസുകളുമായി മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീ ഡിപ്പിച്ചെന്നാണ് പരാതി. മുകേഷിനെതിരെ നടി പരാതി നൽകിയതിന് പിന്നാലെ മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കണം എന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്.