Malayalam Breaking News
ജോലി ചോദിച്ചപ്പോൾ അഭിനയമെന്ന് പറഞ്ഞു, അയാളുടെ മറുപടി ഒരിയ്ക്കലും മറക്കാനാവില്ല; വെളിപ്പെടുത്തി നിത്യ മേനോൻ!
ജോലി ചോദിച്ചപ്പോൾ അഭിനയമെന്ന് പറഞ്ഞു, അയാളുടെ മറുപടി ഒരിയ്ക്കലും മറക്കാനാവില്ല; വെളിപ്പെടുത്തി നിത്യ മേനോൻ!
ജോലി ചോദിച്ചപ്പോൾ അഭിയനയമെന്ന് പറഞ്ഞു. എന്നാൽ അയാളുടെ മറുപടി എന്നെ ഞെട്ടിയ്ക്കുകയായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചുണ്ടായ സംഭവത്തെക്കുറിച്ചാണ്നടി നിത്യ മേനോന്‍ തുറന്നു പറയുന്നത്.
ഷൂട്ടിംഗ് ഇല്ലാതിരുന്ന ഒരു ദിവസം കുറച്ച് നടക്കാമെന്ന് തീരുമാനിച്ച് പുഴയുടെ അരികിലേക്ക് പോവുകയായിരുന്നു താന്‍. പുഴവക്കത്തിരുന്ന് മീന്‍ പിടിക്കുന്ന ഒരാളെ കണ്ടു. മീന്‍ പിടിക്കുന്നതിനെക്കുറിച്ചും കിട്ടിയ മീനുമൊക്കെ അദ്ദേഹം കാണിച്ചിരുന്നു. അതിനിടയിലാണ് അദ്ദേഹം തന്റെ ജോലിയെക്കുറിച്ച് ചോദിച്ചത്. അഭിനയമാണ് ജോലിയെന്ന് പറഞ്ഞപ്പോള്‍ വലിയ കഷ്ടപ്പാടായിരിക്കുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ പ്രതികരണം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്നും ജീവിതത്തിലാദ്യമായാണ് ഈ ജോലിയെക്കുറിച്ച് കേട്ടപ്പോള്‍ ഇങ്ങനെയൊരാള്‍ പ്രതികരിച്ചതെന്നും താരം പറയുന്നു. മലയാളികള്‍ക്ക് ഏറെ പരിചിതയായ തെന്നിന്ത്യന്‍ താരമാണ് നിത്യാ മേനോന്‍. സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തിയ താരം ജീവിതത്തില്‍ വളരെ മനോഹരമായൊരു അനുഭവത്തെക്കുറിച്ചു പങ്കുവച്ചിരിക്കുകയാണ്.
മലയാള സിനിമയിൽ പ്രയാണം തുടങ്ങി ഇപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ് നിത്യ മേനോൻ. ഒരു നടിയാകണമെന്നാഗ്രഹിക്കാതെ സിനിമയിൽ എത്തിയ നിത്യ മേനോൻ ഇന്ത്യയിലെ തന്നെ എണ്ണം പിറന്ന മികച്ച നടിമാരിലൊരാളായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. എന്ത് കാര്യത്തിലും തന്റേതായ നിലപാടുകളുള്ള വ്യത്യസ്തയായ നടിയാണ് നിത്യാമേനോൻ.
Actress nithya menon
