Malayalam
ദെെവത്തെ മതത്തോട് ചേർത്ത് പ്രശ്നമാക്കുന്ന കാര്യം എന്റെ കുടുംബത്തിൽ നടന്നിട്ടേയില്ല, തനിക്ക് ശേഷം ഭരത്തും ക്രിസ്ത്യൻ മതത്തിലേക്ക് മാറി; മോഹിനി
ദെെവത്തെ മതത്തോട് ചേർത്ത് പ്രശ്നമാക്കുന്ന കാര്യം എന്റെ കുടുംബത്തിൽ നടന്നിട്ടേയില്ല, തനിക്ക് ശേഷം ഭരത്തും ക്രിസ്ത്യൻ മതത്തിലേക്ക് മാറി; മോഹിനി
ഒരു കാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് മോഹിനി. മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ് നടിയുടെ പേര്. അന്ന് താരമുണ്ടാക്കിയ ആരാധക വൃന്ദം ചെറുതല്ല. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് സിനിമകളിൽ മോഹിനി അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടുകാരിയായ മോഹിനി ഇന്ന് സിനിമയിൽ നിന്നെല്ലാം മാറി കുടുംബ ജീവിതത്തിന് ശ്രദ്ധ നൽകുകയാണ്. വിവാഹ ശേഷം തന്റെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് മോഹിനി തുറന്ന് സംസാരിച്ചിട്ടുണ്ട്. ഹിന്ദു മതത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് മാറിയതിനെ കുറിച്ചെല്ലാം നടി തുറന്ന് സംസാരിച്ചിട്ടുണ്ട്.
ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് വളർന്ന മോഹിനി ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോൾ ഭർത്താവ് ഭരത് പിന്തുണച്ചു. ഇതേക്കുറിച്ച് മോഹിനി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. ഭരത്തിന്റെ കുടുംബം വളരെ ബ്രോഡ് മെെൻഡഡ് ആണ്. എല്ലാവരും ചിക്കനും മട്ടനുമെല്ലാം കഴിക്കും. എന്റെ കുടുംബത്തിൽ മുട്ടയുണ്ടാക്കണമെങ്കിൽ ബാത്ത് റൂമിനടുത്തുള്ള സ്ഥലത്ത് പോകാൻ പറയും. അവിടെ വെച്ച് തന്നെ കഴിച്ച് വരണം. ഭർത്താവിന് വേണ്ടി ഞാൻ നോൺ വെജ് ഉണ്ടാക്കാൻ പഠിച്ചു. ഞാൻ ക്രിസ്ത്യൻ ആകുന്നെന്ന് അറിഞ്ഞപ്പോൾ ഭർത്താവ് ജോളിയായിരുന്നു.
ദെെവം മതവുമായി ബന്ധപ്പെട്ട കാര്യമല്ല, മനസുമായി ബന്ധപ്പെട്ടതാണെന്ന് ഭർത്താവ് പറഞ്ഞു. എന്റെ ഭർത്താവിനെ പോലെ അച്ഛനും അമ്മയ്ക്കും അത് മനസിലാക്കാൻ പറ്റി. ആദ്യം അവർക്ക് ഞെട്ടലായിരുന്നു. കാരണം ഞാൻ സംസ്കൃതം പഠിച്ച് പൂജ ചെയ്തിരുന്ന ആളാണ്. പക്ഷെ ഞാൻ തേടിയതും എന്നിൽ കുറവുള്ളതും എനിക്ക് ആവശ്യമായതുമെല്ലാം ജീസസിൽ നിന്ന് ലഭിച്ചു. ഡിപ്രഷനിൽ നിന്ന് പൂർണമായും പുറത്ത് വന്നു. മതം മാറുന്നതിൽ ഭരത് ഓക്കെ പറഞ്ഞതോടെ എന്റെ വീട്ടുകാരും ഭരത്തിന്റെ അച്ഛനും ഒന്നും പറഞ്ഞില്ല. ഭർൃതമാതാവ് മരിച്ച് പോയി. ദെെവത്തെ മതത്തോട് ചേർത്ത് പ്രശ്നമാക്കുന്ന കാര്യം എന്റെ കുടുംബത്തിൽ നടന്നിട്ടേയില്ല.
തനിക്ക് ശേഷം ഭരത്തും ക്രിസ്ത്യൻ മതത്തിലേക്ക് മാറിയെന്ന് മോഹിനി അന്ന് പറഞ്ഞു. ഭരത് ജ്ഞാന സ്നാനം ചെയ്തിട്ട് ആറ് വർഷമായി. രണ്ട് മക്കളെയും ജ്ഞാന സ്നാനം ചെയ്തു. കടൽ പോലെയുള്ള തന്റെ ഹിന്ദു കുടുംബത്തിൽ ഒരു ദ്വീപ് പോലെ തന്റെ കത്തോലിക് കുടുംബവും നിലനിൽക്കുന്നെന്ന് അന്ന് മോഹിനി പറഞ്ഞു. ക്രിസ്മസും പുതുവത്സരും ദീപാവലിയും ആഘോഷിക്കും. വളരെ മനോഹരമാണെന്നും മോഹിനി പറഞ്ഞു.മാനസികമായി തകർന്ന ഘട്ടത്തിലാണ് താൻ ക്രിസ്തുവിലേക്ക് അടുത്തതെന്ന് മോഹിനി പറയുന്നു. താൻ ഇല്ലാതാകാൻ ഒരാൾ കൂടോത്രം ചെയ്തിരുന്നെന്നും അന്ന് മോഹിനി വ്യക്തമാക്കി.
മരിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസിൽ. എല്ലാം ഉണ്ടായിട്ടും എന്തുകാെണ്ട് ഇങ്ങനെ സംഭവിക്കുന്നെന്ന് ചിന്തിച്ചു. നല്ലത് എന്നൊന്നുണ്ടെങ്കിൽ മോശവുമുണ്ട് എന്ന് ജീസസ് പറഞ്ഞു. എന്റെ നാമത്തിൽ പിശാച് പോകണമെന്ന് നീ കമാൻഡ് ചെയ്യണം എന്ന് പറഞ്ഞു. ആരാണ് എനിക്കെതിരെ കൂടോത്രം ചെയ്തതെന്ന് എനിക്ക് മനസിലായി. ഭർത്താവിന്റെ കസിൻ ആയിരുന്നു അത്. ആ സ്ത്രീക്ക് അദ്ദേഹത്തെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് എന്നോട് കല്യാണത്തിന് മുമ്പേ പറഞ്ഞാൽ മതിയായിരുന്നു. ഇത്രയും ആഗ്രഹമുണ്ടെങ്കിൽ കല്യാണം കഴിച്ചോ എന്ന് ഞാൻ പറഞ്ഞേനെ. ഇങ്ങനെ ഒരു മോശം കാര്യം ചെയ്യേണ്ടിയിരുന്നില്ല.
ആ സ്ത്രീയെ ഞങ്ങൾക്ക് ഭയമില്ല. അവരോട് സംസാരിക്കാറില്ലെന്നും മോഹിനി വ്യക്തമാക്കി. സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് മോഹിനി. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം വിദേശത്താണ് കഴിയുന്നത്. ഭർത്താവിനെ കുറിച്ചും നടി മനസ് തുറന്നിരുന്നു. ഭരതിനെ എനിക്കറിയാമായിരുന്നു. എനിക്ക് വളരെ ഇഷ്ടമായി. എംബിഎ പഠിച്ച് അമേരിക്കൻ എക്സ്പ്രസിൽ ജോലി നോക്കുന്ന ആൾ. അഹങ്കാരമില്ലാത്ത മാന്യനായ വ്യക്തി. എനിക്കന്ന് 21 വയസായിരുന്നു. ഭരതിനെ കണ്ടപ്പോൾ ഞാൻ വീട്ടിൽ പോയി പറഞ്ഞു. ഭരത് എന്നൊരാളെ എന്റെ സുഹൃത്തിന്റെ വീട്ടിൽ വെച്ച് പരിചയപ്പെട്ടു. ബ്രാഹ്മണനാണ്. വളരെ നല്ല പയ്യൻ. വിദ്യാഭ്യാസമുള്ളയാൾ. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ എനിക്ക് അദ്ദേഹത്തെ വിവാഹം ചെയ്ത് തരൂയെന്ന് പറഞ്ഞു. അച്ഛനും അമ്മയ്ക്കും ആശ്ചര്യമായി.
പക്ഷെ അദ്ദേഹത്തെ എന്റെ അച്ഛനും അമ്മയ്ക്കും വളരെ ഇഷ്ടമായി. അദ്ദേഹത്തിന്റെ വീട്ടുകാർക്കും എന്നെ ഇഷ്ടമായി. പ്രണയവും ഡേറ്റിംഗുമൊക്കെ എനിക്ക് ഭയമായിരുന്നു. അച്ഛനും അമ്മയുമായി വഴക്കിടാനുള്ള ധൈര്യം ഒന്നും ഇല്ല. അവർക്കിഷ്ടപ്പെട്ടതിനാൽ വിവാഹം നടന്നെന്നും മോഹിനി വ്യക്തമാക്കി. ആ സമയത്ത് ഞാൻ 90 സിനിമകളോളം ചെയ്ത് കഴിഞ്ഞു. ഞാൻ ആരെയെങ്കിലും പ്രേമിക്കുമോയെന്ന് അച്ഛനും അമ്മയ്ക്കും ചെറിയൊരു പേടിയുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞ് പെട്ടെന്ന് ഞാൻ ഗർഭിണിയായി. വളരെ സന്തോഷവതിയായി. നോർമൽ ഡെലിവറിയായിരുന്നു. ഭർത്താവ് വളരെ സപ്പോർട്ടീവ് ആയിരുന്നു. ഞാൻ വണ്ണം വെച്ചെന്നോ മറ്റോ പറഞ്ഞ് കുറ്റവും കുറവും അദ്ദേഹം കണ്ട് പിടിച്ചില്ല. രണ്ട് പ്രസവ സമയത്തും ഭയങ്കരമായി വണ്ണം വെച്ചിരുന്നു. പോസ്റ്റ്പോർട്ടം ഡിപ്രഷൻ ഉണ്ടായിരുന്നു. അത് അസാധാരണല്ലെന്നും മോഹിനി വ്യക്തമാക്കി. ടീനേജ് സമയത്ത് ആൺമക്കളെ വളർത്തുന്നത് തനിക്ക് ശ്രമകരമായിരുന്നെന്നും മോഹിനി വ്യക്തമാക്കി. ആൺകുട്ടികളെ എങ്ങനെ മാനേജ് ചെയ്യണം എന്നെനിക്കറിയില്ല. പ്രത്യേകിച്ചും മൂത്ത മകന്റെ കാര്യത്തിൽ. വളരെ സ്വീറ്റായിരുന്ന ശബ്ദം മാറി. അവനെ കാണാനും മാറ്റം വന്നു.
അവൻ ഏതെങ്കിലും പെൺകുട്ടിയെ നോക്കിയാൽ ഞാനും ഭരതും എക്സൈറ്റാകും. അവൻ പെൺകുട്ടികളെ നോക്കുകയേ ഇല്ല. ഒതുങ്ങിയ പ്രകൃതക്കാരനാണ്. അവനെങ്ങാനും ഒരു പെണ്ണിനെ നോക്കിയാൽ ആ പെൺകുട്ടി നന്നോ, പാട്ട് പാടാൻ അറിയുമോ, പാചകം അറിയുമോ എന്നെല്ലാം ചോദിക്കും. നിങ്ങൾ കാരണം എനിക്ക് ഗേൾഫ്രണ്ടിനെ ലഭിക്കില്ലെന്ന് മകൻ പറയും. ഇപ്പോൾ മകന് ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടാൽ ഭരതിനോടാണ് പറയുക. കാരണം എന്നോടാണ് പറഞ്ഞതെങ്കിൽ ഞാൻ ഏത് കുടുംബത്തിൽ നിന്നാണ്, ക്രിസ്ത്യനാണോ, പള്ളിയിൽ പോകാറുണ്ടോ എന്നൊക്കെ ചോദിക്കും. ഗേൾഫ്രണ്ടായിരിക്കുമ്പോൾ എനിക്ക് പരിചയപ്പെടുത്തരുതെന്ന് അച്ഛനും മകനും തീരുമാനിച്ചു.
മകൻ ടീനേജിലായിരിക്കുമ്പോൾ എനിക്കും അവനും ഇടയിൽ മിസ് അണ്ടർസ്റ്റാൻഡിംഗ് വന്നു. അവന്റെ മ്യൂസിക് താൽപര്യമെല്ലാം മാറി. എനിക്കതൊന്നും ഇഷ്ടമല്ല. അതിലെ വരികളൊന്നും നല്ലതല്ലെന്ന് ഞാൻ പറയും. അവന് ദേഷ്യം വരും. ഒരു ഘട്ടത്തിൽ ഇതെല്ലാം എക്സ്പ്ലോർ ചെയ്ത് തിരിച്ച് സ്വന്തം സംസ്കാരത്തിലേക്ക് വരട്ടെയെന്ന് താൻ തീരുമാനിച്ചെന്നും മോഹിനി ഓർത്തു. കത്തോലിക്ക് വിശ്വാസിയായി മാറുന്നതിന് മുമ്പ് താൻ ഫെമിനിസ്റ്റ് ആയിരുന്നെന്നും മോഹിനി പറഞ്ഞു.
ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമാ രംഗത്ത് തനിക്ക് പ്രണയങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് മോഹിനി പറഞ്ഞിരുന്നത്. . ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകൾ ഒഴിച്ച് ബാക്കിയെല്ലാവരും എന്നേക്കാൾ 25 വയസോളം പ്രായമുള്ളവരാണ്. സിനിമയിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ അവരെ ഞാൻ അങ്കിൾ എന്നാണ് വിളിക്കുക. തെലുങ്കിൽ ഒരു ഹീറോ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാൻ പറയുന്നില്ല. എന്റെ അച്ഛന്റെ പ്രായമായിരുന്നു അദ്ദേഹത്തിന്. ബഹുമാനത്തോടെ സംസാരിക്കാമെന്ന് കരുതി നിങ്ങൾ എനിക്ക് അച്ഛനെ പോലെയാണെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന് ദേഷ്യം വന്നു. ഞാൻ
വയസായ ആളാണെന്നാണോ പറയുന്നതെന്ന് ചോദിച്ചു. അന്നും ഇന്നും തനിക്കുള്ള പ്രശ്‌നവും പ്ലസ് പോയിന്റും ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നതാണെന്നും മോഹിനി വ്യക്തമാക്കി. എന്നെക്കുറിച്ച് റൂമറുകൾ വന്നത് രണ്ട് മൂന്ന് പേർക്കൊപ്പമാണ്. പ്രശാന്തിനൊപ്പം ചേർത്ത് ഗോസിപ്പ് വരുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. മലയാളത്തിൽ ദിലീപ് എന്നെക്കുറിച്ചും നിന്നെക്കുറിച്ചും ഗോസിപ്പുണ്ടെന്ന് പറയുമായിരുന്നു. അതെങ്ങനെ നിന്റെ കാതിൽ മാത്രം എത്തുന്നു, എന്നോട് ആരും ചോദിക്കുന്നില്ലല്ലോ എന്ന് ഞാൻ പറയും, പക്ഷെ പ്രശാന്തിനെക്കുറിച്ച് എന്നോട് ആളുകൾ ചോദിക്കും. ത്യാഗരാജൻ അങ്കിളിനും ആന്റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു.
അവനെ ഒരു ക്ലാസ്‌മേറ്റിനെ പോലെയാണ് ഞാൻ കണ്ടത്. ഷൂട്ടിംഗിനിടെ കുട്ടികളായ ഞങ്ങൾ ഒരുമിച്ച് കളിക്കും. പ്രശാന്തിനൊപ്പം റൂമർ വന്നപ്പോൾ എനിക്ക് പേടി ഇല്ല. വിദേശ ഷോയ്ക്ക് പ്രശാന്തിനൊപ്പം പോയിട്ടുണ്ട്. അപ്പോൾ പ്രശാന്തിന്റെ അച്ഛനും അമ്മയ്ക്കും തന്നെ നല്ല പോലെ നോക്കി. ഇതെല്ലാം കൊണ്ടാണ് ഗോസിപ്പ് വന്നതെന്ന് കരുതുന്നു. എന്നാൽ ഞാനും പ്രശാന്തും വഴക്കിടാത്ത നാളുകളില്ല. ക്ലാസ്‌മേറ്റ്‌സിനെ പോലെയാണ്. അയ്യേ, പയ്യന് ഡയലോഗ് പറയാനാകുന്നില്ലെന്ന് ഞാൻ പറയും. ഈ പെണ്ണിന് ഈ ഡാൻസ് പറ്റില്ലെന്ന് പ്രശാന്തും പറയുമായിരുന്നെന്നും മോഹിനി ഓർത്തു. മലയാള സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ പ്രശാന്തുമായുള്ള സൗഹൃദം പോയെന്നും മോഹിനി വ്യക്തമാക്കി. ഭർത്താവിനും മക്കൾക്കുമാെപ്പം അമേരിക്കയിലാണ് മോഹിനി താമസിക്കുന്നത്.
സിനിമകൾക്ക് പുറമെ ചില സീരിയലുകളിലും മോഹിനി അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഒരു നല്ല അവസരം വന്നാൽ അഭിനയിക്കാൻ ഞാൻ തയ്യാറാണ്. മക്കൾ രണ്ട് പേരും വളർന്നു. മലയാള സിനിമയെ ഇപ്പോൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. പതിമൂന്ന് വർഷത്തിന് ഇടയിൽ രണ്ടോ മൂന്നോ മലയാള സിനിമ മാത്രമേ ഞാൻ കണ്ടു കാണുകയുള്ളൂ. കാണുമ്പോൾ എനിക്ക് സങ്കടം വരും. ഭർത്താവ് ഇരുന്ന് കാണുമ്പോഴും ഞാൻ എഴുന്നേറ്റ് പോകും. മലയാളം എനിക്ക് ക്ലോസ് ടു ഹാർട്ട് ആണ്. നല്ല വേഷം വന്നാൽ തീർച്ചയായും തിരിച്ചുവരും എന്നും മോഹിനി പറഞ്ഞിരുന്നു. തന്റെ ആദ്യ ചിത്രത്തിലെ പ്രതിഫലത്തെ കുറിച്ചും നടി മനസ് തുറന്നിരുന്നു.
താൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ ചിത്രം ചെയ്യുന്നതെന്ന് മോഹിനി പറയുന്നു. ഈറമാന റോജാവെ ആയിരുന്നു ആദ്യ ചിത്രം. കോത്തണ്ഡ രാമയ്യയായിരുന്നു ആ ചിത്രം കഥയെഴുതി സംവിധാനം ചെയ്ത്. രാമയ്യ ഈ ചിത്രത്തിന് തനിക്ക് നൽകിയ പ്രതിഫലം എത്രയാണെന്നും മോഹിനി വെളിപ്പെടുത്തി. ചിത്രത്തിലെ പ്രകടനത്തിന് തന്റെ അഞ്ച് ചോക്ലേറ്റ് ബാറുകളാണ് രാമയ്യ നൽകിയതെന്ന് മോഹിനി പറയുന്നു. അതാണ് കരിയറിൽ തനിക്ക് ആദ്യം ലഭിച്ച പ്രതിഫലമെന്നും നടി വെളിപ്പെടുത്തി. അഭിനയം തനിക്ക് എളുപ്പത്തിൽ വഴങ്ങുന്നതാവാനായി അദ്ദേഹം ഒരുപാട് സഹായിച്ചുവെന്നും മോഹിനി പറഞ്ഞു.
