Connect with us

സുരേഷേട്ടാ… നിങ്ങൾ പിന്മാറണം… മേനകയെ കെട്ടേണ്ടത് ചേട്ടനല്ല, ശങ്കറാണ്!ലൊക്കേഷനിലിരിക്കുമ്പോൾ ചിലരൊക്കെ ഓടി വന്ന് ആ കാര്യം ചോദിക്കും; തുറന്ന് പറഞ്ഞ് മേനക

Actress

സുരേഷേട്ടാ… നിങ്ങൾ പിന്മാറണം… മേനകയെ കെട്ടേണ്ടത് ചേട്ടനല്ല, ശങ്കറാണ്!ലൊക്കേഷനിലിരിക്കുമ്പോൾ ചിലരൊക്കെ ഓടി വന്ന് ആ കാര്യം ചോദിക്കും; തുറന്ന് പറഞ്ഞ് മേനക

സുരേഷേട്ടാ… നിങ്ങൾ പിന്മാറണം… മേനകയെ കെട്ടേണ്ടത് ചേട്ടനല്ല, ശങ്കറാണ്!ലൊക്കേഷനിലിരിക്കുമ്പോൾ ചിലരൊക്കെ ഓടി വന്ന് ആ കാര്യം ചോദിക്കും; തുറന്ന് പറഞ്ഞ് മേനക

മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് മേനക സുരേഷ്1980 ൽ രാമായി വയസ്സുക്ക് വന്താച്ച് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ സിനിമാ തുടക്കം. അതിന് ശേഷം കെ.എസ് സേതുമാധവന്റെ ഓപ്പോൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 120 ഓളം സിനിമകളിൽ അഭിനയിച്ചു. അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും മലയാളത്തിലായിരുന്നു. വിവാഹ​ത്തോടെ മേനക അഭിനയം അവസാനിപ്പിച്ചു. 19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു.

ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ഒരു കാലത്ത് ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെട്ടിരുന്നത് മേനക-ശങ്കർ ജോഡിയാണ്. ഇരുവരും വിവാഹിതരാകണമെന്ന് വരെ അക്കാലത്ത് പ്രേക്ഷകർ ആ​ഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ അതിഥിയായി വന്ന മേനക തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

പാവം സുരേഷേട്ടനെ എല്ലാവരും ശപിച്ച ഒരു കാലമുണ്ടായിരുന്നു. ഞങ്ങൾ ഇത്രയും നല്ല ജോഡികളാണെന്ന് ഞങ്ങൾ മനസിലാക്കിയത് അഭിനയം നിർത്തിയ ശേഷമാണ്. അന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഞങ്ങൾ പ്ലാൻ ചെയ്ത് ഒരേ സിനിമയിൽ അഭിനയിച്ചതല്ല. അന്ന് അങ്ങനെ സിനിമകൾ‌ ചെയ്ത് പോയതാണ്. എനിക്ക് ഫാൻസിന്റെ അടുത്ത് നിന്ന് നിരവധി കത്തുകൾ വരാറുണ്ടായിരുന്നു. ഈ കത്തുകൾ ശങ്കരേട്ടനും സുരേഷേട്ടനും ഒരുമിച്ച് വീട്ടിലിരുന്നാണ് വായിച്ചിരുന്നത്.’

‘ആ വരുന്ന കത്തുകളിലെ പ്രധാന വാക്യങ്ങളിൽ ഒന്നായിരുന്നു സുരേഷേട്ടാ… നിങ്ങൾ പിന്മാറണം… ചേട്ടനല്ല മേനകയെ കെട്ടേണ്ടത്. ശങ്കറാണ് എന്നൊക്കെ എഴുതിയിട്ടുണ്ടാവും. അത്രത്തോളം ആ ഫാൻസ് ആ ജോഡിക്കുണ്ട്. ശേഷം ഞാൻ അമൃതയിലെ അമ്മയ്ക്കായി എന്നൊരു സീരിയലിൽ അഭിനയിച്ചു.

ആ ഷൂട്ടിനായി വന്ന് ലൊക്കേഷനിലിരിക്കുമ്പോൾ ചിലരൊക്കെ ഓടി വന്ന് ചോദിക്കും ശങ്കരേട്ടൻ വന്നില്ലേയെന്ന്. അങ്ങനെയൊരു പെയർ കിട്ടുക എന്നത് വലിയൊരു ഭാ​ഗ്യമാണ്.

‘വളരെ കംഫർട്ടായിട്ടുള്ള മനുഷ്യനാണ്. പിന്നെ അ​ദ്ദേഹം സുരേഷേട്ടന്റേയും സുഹൃത്താണ്. അപ്പോൾ കൂടുതൽ കംഫർട്ടാണ് അദ്ദേഹത്തിനൊപ്പം ജീവിക്കാൻ. സുരേഷേട്ടനുമായി അടുത്തത് പോലും ശങ്കരേട്ടൻ കാരണമാണ്’ മേനക പറഞ്ഞു.

മേനകയുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ മകൾ കീർത്തി സുരേഷ് ഇന്ന് സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്. ഇളയ മകള്‍ അഭിനേത്രിയായപ്പോള്‍ മൂത്ത മകളാവട്ടെ സംവിധാനത്തിലാണ് താല്‍പര്യം പ്രകടിപ്പിച്ചത്.

മലയാള സിനിമയിലെ മാതൃക താരദമ്പതികളാണ് മേനകയും സുരേഷും. എതിര്‍പ്പുകളേയും സ്‌നേഹത്തോടെയുള്ള കരുതലുകളേയും മുന്നറിയിപ്പുകളേയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ‘ഞങ്ങളുടെ വിവാഹ സമയത്ത് നിരവധി പേര് വിളിച്ചിരുന്നു.

‘എടുത്ത് ചാട്ടം നല്ലതല്ല. ഒന്നുകൂടി ചിന്തിക്ക് എന്നൊക്കെ എല്ലാവരും പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞവരോടൊന്നും എനിക്കൊരു വിരോധവുമില്ലെന്നാണ് സുരേഷേട്ടൻ പറഞ്ഞത്’ എന്നാണ് അഭിമുഖത്തിൽ ഒരിക്കൽ മേനക പറഞ്ഞത്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് അഭിനയ രം​ഗത്തേക്ക് എത്തിയത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top