കഴിഞ്ഞ ദിവസമായിരുന്നു ‘ഭീഷ്മപര്‍വ്വം’ സിനിമയുടെ എഴുത്തുകാരന് ദേവദത്ത് ഷാജി വിവാഹിതനായത്. നടി റൈനയുടെ ഇരട്ട സഹോദരി ഷൈനയെയാണ് ദേവദത്ത് വിവാഹം ചെയ്തത്. ആചാരനുഷ്ഠാനങ്ങളോ സ്വര്‍ണ ധരിച്ചുള്ള ആഡംബര വിവാഹമോ ആയിരുന്നില്ല ഇവരുടെത്. വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഷൈനയുടെ അമ്മ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സുനന്ദയുടെ കുറിപ്പ്:
എന്റെ തക്കു വിവാഹിതയായി. ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ. ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഏറ്റവും പ്രിയപെട്ടവരുടെ സാന്നിധ്യത്തില്‍ ഒരു ഒപ്പിലൂടെ അവള് ‘ദേവവധുവായി’. തക്കു.. ദത്താ എനിക്ക് നിങ്ങളെ കുറിച് അഭിമാനം, ആളുകള്‍ എന്ത് പറയുമെന്ന മറ്റുള്ളവരുടെ ചോദ്യത്തിന് എന്റെ ചെറിയ ആശങ്കക്ക് അവരെന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തില്‍ പറഞ്ഞതിന് കൂടെ കട്ടക്ക് നിന്ന ഷാജി ചേട്ടനും സുബിക്കും സ്നേഹം.
സുനന്ദയ്ക്ക് ചിലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ… ഇത് എന്റെ മകളുടെ ആദര്‍ശമാണ്! സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഇന്‍ഡിപെന്‍ഡന്റ് ആയ തക്കുന്റെ കൂടെ നില്ക്കുക എന്നുള്ളത് തന്നെയാണ് ഒരു അമ്മ എന്ന നിലയില്‍ എനിക്ക് അവള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.
ഈ തീരുമാനത്തെ ഏറ്റവും അഭിമാനത്തോടെയും സ്നേഹത്തോടെയും കണ്ട സുബിക്കും ശിവേട്ടനും ചിന്നുമോള്‍ക്കും സുജാതക്കും സുഷമക്കും ഉണ്ണിക്കും നിങ്ങള്‍ സൂപ്പറാ. അച്ഛന് നിങ്ങളെയോര്‍ത്ത് എന്നും അഭിമാനിച്ചിരുന്നു. ഇപ്പോളത് നൂറിരട്ടി ആയികാണും തക്കുമോളെ അഗു… ഉമ്മ ഉമ്മ ഉമ്മ
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...